ചെറുകിട സംരംഭങ്ങള്‍ക്കും കോര്‍പ്പറേറ്റ് കമ്പനികളോട് മത്സരിക്കാം ഈ അഞ്ചു മാര്‍ഗങ്ങളിലൂടെ

ചെറുകിട സംരംഭങ്ങള്‍ക്കും കോര്‍പ്പറേറ്റ് കമ്പനികളോട് മത്സരിക്കാം ഈ അഞ്ചു മാര്‍ഗങ്ങളിലൂടെ
Published on

കോവിഡ് മഹാമാരിയെ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ വിപണിയിലെ ആശങ്കയുണര്‍ത്തുന്ന മത്സരങ്ങള്‍ ബിസിനസ് മേഖലയെ മാറ്റിക്കൊണ്ടിരിക്കുന്നു.

സാധാരണ സാഹചര്യങ്ങളില്‍ ആരോഗ്യകരമായ വിപണിയിലെ മത്സരം ഉപഭോക്താവിന് അവസരങ്ങളും കുറഞ്ഞ വിലയും ഉറപ്പുവരുത്തുന്നു. എന്തൊക്കെയായാലും കോവിഡ് 19 ലോക വിപണിയില്‍ തന്നെ ഏറെ നാശമുണ്ടാക്കിയിട്ടുണ്ട്. മോശമായ സാമ്പത്തിക സാഹചര്യത്തില്‍ പല കമ്പനികളും വിപണിയില്‍ നിന്ന് പുറത്താകുകയും പുതുതായി കടന്നു വരുന്ന കമ്പനികളുടെ എണ്ണം പരിമിതമായിരിക്കുകയും ചെയ്യുന്നത് വിപണി മത്സരം കടുക്കുന്നതിലേക്ക് നയിക്കും. കോവിഡിനെ തുടര്‍ന്ന്്് ഉണ്ടായ മുമ്പെങ്ങും കണ്ടിട്ടില്ലാത്ത വിധത്തിലുള്ള സാമ്പത്തികാഘാതം, ഒരേസമയം വിപണി മത്സരത്തെ ചെറുക്കുന്നതിനും അതുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ ഇളവുകള്‍ അനുവദിക്കുന്നതിനും സര്‍ക്കാരിനെ നിര്‍ബന്ധിതരാക്കുകയും ചെയ്യുന്നു. മത്സരവുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ ഇളവു നല്‍കുന്നതിലൂടെ വന്‍കിട കമ്പനികള്‍ക്ക് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിനുള്ള അവസരമൊരുങ്ങുന്നു. അതേസമയം ചെറുകിട-ഇടത്തരം കമ്പനികളെ വിപണിയില്‍ നിന്ന് ഇല്ലാതാക്കുകയും ചെയ്യും.

വന്‍കിട കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ വിപണിയിലെ അവരുടെ സ്ഥാനം ഉറപ്പിക്കുകയും അതുവഴി വിപണി പങ്കാളിത്തം വര്‍ധിക്കുകയും ചെയ്യുന്നു. കോവിഡിനൊപ്പം ഇത്തരത്തിലുള്ള വന്‍കിട കമ്പനികളെയും നേരിടേണ്ടി വരുന്നത് ചെറുകിട ഇടത്തരം കമ്പനികളെ സംബന്ധിച്ച് ഏറെ ശ്രമകരമായിരിക്കും. ഇത്തരത്തില്‍ പ്രതിസന്ധി നേരിടുന്ന ചെറു കമ്പനികളെ വന്‍ കമ്പനികള്‍ വിഴുങ്ങുന്നത് സമ്പദ് വ്യവസ്ഥയിലും തൊഴില്‍ സൃഷ്ടിക്കുന്നതിലും വലിയ പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കുക. ഓരോ കേസും വ്യത്യസ്തമായി പരിഗണിച്ച് വന്‍കിട കമ്പനികള്‍ ഉയര്‍ത്തുന്ന മത്സരം ചെറുക്കാനുള്ള നടപടികളെടുക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

മാറിയ സാഹചര്യത്തില്‍ വന്‍കിട കോര്‍പ്പറേറ്റുകളോട് മത്സരിക്കാന്‍ സൂക്ഷ്മ-ചെറുകിട-ഇടത്തരം കമ്പനികള്‍ (എംഎസ്എംഇ) അവരുടെ തന്ത്രങ്ങളിലും മാറ്റം വരുത്തേണ്ടി വരും.

എംഎസ്എംഇകള്‍ക്കു മുന്നിലുള്ള വഴികളിവയാണ്
1. ഐക്യമുന്നണിയാവുക:

ഏതൊരു സമ്പദ് വ്യവസ്ഥയുടെയും വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിക്കുക എംഎസ്എംഇകളാണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് ജോലി നല്‍കുന്നതും ഈ മേഖലയാണ്. എംഎസ്എംഇ മേഖലയിലുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ രാജ്യത്തിന്റെ തൊഴില്‍ സൃഷ്ടിക്കുന്നതിനുള്ള കഴിവിനെ തന്നെ ബാധിക്കും. വിവിധ നിയമങ്ങളില്‍ ഇളവ് വരുത്താനും ഈ മേഖലയ്ക്ക് പിന്തുണ നല്‍കുന്നതിനുള്ള നടപടികള്‍ക്കായും ആശ്വാസ പാക്കേജുകള്‍ക്കായും എംഎസ്എംഇകള്‍ ഒറ്റക്കെട്ടായി നിന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടണം. ഒറ്റക്കെട്ടായി നില്‍ക്കുന്ന എംഎസ്എംഇകള്‍ക്ക് വന്‍കിട കോര്‍പ്പറേറ്റ് കമ്പനികളോട് വിലപേശാനാകും. വില്‍പ്പന കുടിശ്ശിക വരുന്ന ദിവസങ്ങളുടെ എണ്ണം കുറയ്ക്കാനും അതുവഴി പ്രവര്‍ത്തന മൂലധനത്തിന്റെ ആവശ്യവും ഉല്‍പ്പന്നങ്ങളുടെയും സേവനങ്ങളുടെയും ചെലവും കുറയ്ക്കാനുമാകും.

2. എംഎസ്എംഇകളുടെ മത്സരക്ഷമത കൂട്ടുക:

രാജ്യത്തെ എംഎസ്എംഇകളില്‍ കൂടുതലും സൂക്ഷ്മ വിഭാഗത്തില്‍ പെടുന്ന സംരംഭങ്ങളാണ്. അതുകൊണ്ടു തന്നെ ആഗോള തലത്തില്‍ മത്സരിക്കാനുള്ള കഴിവ് ഉണ്ടായിരിക്കില്ല. എംഎസ്എംഇ യൂണിറ്റുകള്‍ പരസ്പരം വിഭവങ്ങള്‍ പങ്കുവെക്കുന്നതിലാകണം ശ്രദ്ധ. ഇങ്ങനെ പങ്കുവെക്കുന്നതിലൂടെ നന്നായി ചെലവ് കുറയ്ക്കാനും ഉപയോഗിക്കപ്പെടാത്ത ശേഷി മികച്ച രീതിയില്‍ വിനിയോഗിക്കാനുമാകും. ഇത്തരത്തിലുള്ള വന്‍ എംഎസ്എംഇകള്‍ക്ക് ആളുകളുടെ നൈപുണ്യം വര്‍ധിപ്പിക്കുന്നതിനും നൂതന സാങ്കേതിക വിദ്യകള്‍ ഏര്‍പ്പെടുത്തുന്നതിനും നിക്ഷേപം നടത്താനും ഗവേഷണ വികസന പ്രവര്‍ത്തനങ്ങളെ പിന്താങ്ങാനുമാകും. ഈ പ്രവര്‍ത്തനങ്ങള്‍ എംഎസ്എംഇ കളെ ആഗോള നിലവാരത്തിലെത്തിക്കും.

3. പരസ്പരം സഹകരിച്ചുള്ള പ്രവര്‍ത്തനം

കോവിഡ് മഹാമാരി പടര്‍ന്നു പിടിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ എംഎസ്എംഇകളും സ്റ്റാര്‍ട്ടപ്പുകളും പരസ്പരം പാര്‍ട്ണര്‍ഷിപ്പോ മറ്റു തരത്തിലുള്ള സഹകരണമോ നടത്തി ശക്തിയാര്‍ജിക്കുകയും മുന്നോട്ട് പോകുകയുമാണ് വേണ്ടത്. ഇന്നവേഷനും മികച്ച കൂട്ടുകെട്ടും എംഎസ്എംഇകളെ ബഹുദൂരം മുന്നിലെത്തിക്കും. എല്ലാം കീഴ്‌മേല്‍മറിക്കുന്ന ആശയങ്ങളും അത് ഫലപ്രദമായി നടപ്പിലാക്കാനുള്ള കഴിവും ഉണ്ടെങ്കില്‍ പുതിയൊരു ബിസിനസ് മാതൃകയും അതുവഴി ബിസിനസിന്റെ പുതിയ ഇക്കോസിസ്റ്റവും സൃഷ്ടിക്കപ്പെടും. ഓരോ മേഖലയിലുമുള്ള പ്രാഗത്ഭ്യത്തിനനുസരിച്ച് എംഎസ്എംഇ സംരംഭങ്ങള്‍ യോജിച്ച് പ്രവര്‍ത്തിക്കുന്നതിലൂടെ ഉപഭോക്താക്കള്‍ക്ക് ആവശ്യമായ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കാനാകുന്നു. അതിലൂടെ ഉപഭോക്താക്കളെ ആകര്‍ഷിക്കാനും ഉല്‍പ്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും മികച്ച വില നേടാനും കഴിയുന്നു.

4. ഡിജിറ്റല്‍ ടെക്‌നോളജിയെ പുണരുക

എംഎസ്എംഇകള്‍ ഡിജിറ്റല്‍ പരിവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിത്തം ഉറപ്പുവരുത്തുകയും അതിന് നേതൃത്വം കൊടുക്കുകയും വേണം. പ്രത്യേകിച്ച് കോവിഡ് കാലത്ത്. പുതിയ ക്ലയന്റുകളെ കണ്ടെത്തുന്നതിനും നേടുന്നതിനും ഡിജിറ്റല്‍ ടെക്‌നോളജി എംഎസ്എംഇകളെ സഹായിക്കും. നിലവിലുള്ള ക്ലയന്റ്‌സിന് മെച്ചപ്പെട്ട രീതിയില്‍ സേവനം നല്‍കാനും അവരില്‍ മികച്ച സംതൃപ്തി ഉണ്ടാക്കുന്നതിനും ഇതിലൂടെ സാധ്യമാകും. ചെറിയ സംരംഭങ്ങള്‍ക്ക് പോലും ഡിജിറ്റല്‍ ഉപകരണങ്ങളിലൂടെ കൂടുതല്‍ ഉപഭോക്താക്കളിലെത്താന്‍ കഴിയും.

5. വിതരണ ശൃംഖലയില്‍ വരുന്ന പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാം

വന്‍കിട കമ്പനികളുടെ ഏകീകരിച്ചുള്ള പ്രവര്‍ത്തനങ്ങളും കോവിഡും മൂലം പലപ്പോഴും എംഎസ്എംഇകള്‍ക്ക് അസംസ്‌കൃത വസ്തുക്കള്‍ ലഭ്യമാകുന്നത് എളുപ്പമാകില്ല. പല സ്ഥാപനങ്ങളും പ്രവര്‍ത്തനം അവസാനിപ്പിച്ചിട്ടുണ്ടാകാം. ഇത് മൂലം മറ്റു കമ്പനികള്‍ വില കൂട്ടാനും സാധ്യതയുണ്ട്. വിതരണ ശൃംഖലയിലെ പ്രശ്‌നങ്ങള്‍ മൂലമുണ്ടാകുന്ന ഉയര്‍ന്ന വില ബാധിക്കാതിരിക്കാനും ഉപഭോക്താക്കള്‍ക്ക് ഉല്‍പ്പന്നങ്ങളും സേവനങ്ങളും എപ്പോഴും ലഭ്യമാക്കുന്നതിനും എംഎസ്എംഇ കള്‍ രാജ്യത്തിനകത്തും പുറത്തുമായി പുതിയ അസംസ്‌കൃത വസ്തു ദാതാക്കളെ കണ്ടെത്തണം.

എംഎസ്എംഇ കള്‍ ഒരുമിച്ച് നിന്ന് വന്‍കിട കോര്‍പ്പറേറ്റുകളോടും ബഹുരാഷ്ട്ര കമ്പനികളോടും മത്സരിക്കണം. മാത്രമല്ല, നമ്മുടെ സമ്പദ് വ്യവസ്ഥയുടെ എന്‍ജിന്‍ എന്നു വിശേഷിപ്പിക്കാവുന്ന എംഎസ്എംഇ മേഖലയ്ക്ക് കൂടുതലായി സഹായം ലഭ്യമാക്കുന്നതിനായി സര്‍ക്കാരിനോട് ആവശ്യപ്പെടുകയും വേണം. മാന്ദ്യത്തിലായ സാമ്പത്തിക മേഖലയെ പുനരുജ്ജീവിപ്പിക്കാന്‍ എംഎസ്എംഇ മേഖലയ്ക്ക് കഴിയും.

I wish to personally thank CA Abhay Nair for his valuable contributions & Inputs by taking part in all the discussions pertaining to contents of this article.

Previous Articles in Malayalam:

Previous Articles in English:

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com