സ്വര്‍ണവില വീണ്ടും മേലോട്ട്; രാജ്യാന്തര വിപണിയിലും കുതിപ്പ്
മാറാതെ വെള്ളി വില
സംസ്ഥാനത്ത് മൂന്ന് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ വില ഇന്ന് ഉയര്‍ന്നു. ആഗോള വിപണിയുടെ ചുവടുപിടിച്ചാണ് കേരളത്തിലെ വിലയിലും വര്‍ധനയുണ്ടായത്. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 30 രൂപ ഉയര്‍ന്ന് 5,685 രൂപയും പവന് 240 രൂപ വര്‍ധിച്ച് 45,480 രൂപയുമായി.
18 കാരറ്റ് സ്വര്‍ണത്തിനും വില വര്‍ധിച്ചു. ഗ്രാമിന് 25 രൂപയാണ് ഉയര്‍ന്നത്. 4,715 രൂപയാണ് ഇന്നത്തെ വില.
രാജ്യാന്തര വിപണിയില്‍ സ്വര്‍ണം കയറുന്നു
രാജ്യാന്തര വിപണിയില്‍ താഴ്ചയില്‍ തുടര്‍ന്ന സ്വര്‍ണ വില കുതിപ്പിലേക്ക്. ഇന്നലെ 1,977.78 ഡോളറിന് ക്ലോസിംഗ് നടത്തിയ സ്‌പോട്ട് സ്വര്‍ണം 1,991 ഡോളറിലാണ് ഇന്ന് വ്യാപാരം നടത്തുന്നത്.
യു.എസ് പലിശനിരക്ക് കുറയും എന്ന നിഗമനത്തില്‍ ഡോളര്‍ സൂചിക താഴേക്കുള്ള ട്രെന്‍ഡ് തുടരുകയാണ്. ദുര്‍ബലമായ ഡോളറും ട്രഷറി വരുമാനവും ആഗോള തലത്തില്‍ സ്വര്‍ണ വില ഉയരാൻ കാരണമായി.
വെള്ളി വില
കേരളത്തില്‍ ഇന്നും വെള്ളി വിലയില്‍ മാറ്റമില്ല. സാധാരണ വെള്ളിക്ക് ഗ്രാമിന് 79 രൂപ, ഹോള്‍മാര്‍ക്ക്ഡ് വെള്ളിക്ക് ഗ്രാമിന് 103 രൂപ.
Stock Market Midday Update : മിഡ് ക്യാപ്പുകൾ റെക്കോഡ് കുറിച്ചു; രണ്ട് ദിവസത്തില്‍ 39% ഉയര്‍ന്ന് ഈ ഓട്ടോ കംപോണന്റ് ഓഹരി