വസ്തു വാങ്ങാനോ വിൽക്കാനോ 20,000 രൂപയിൽ അധികം പണമിടപാട് നടത്തിയിട്ടുണ്ടെങ്കിൽ വൈകാതെ ആദായനികുതി വകുപ്പിന്റെ നോട്ടീസ് നിങ്ങളെ തേടിയെത്താം.
20,000 രൂപയിലധികം പണമായി നല്‍കി വസ്തു ഇടപാട് നടത്തിയവരുടെ വിവരങ്ങൾ ശേഖരിച്ചു കൊണ്ടിരിക്കുകയാണ് ആദായ നികുതി വകുപ്പിന്റെ ഡല്‍ഹി വിഭാഗം. അധികം വൈകാതെ മറ്റ് സംസ്ഥാനങ്ങളിലും പരിശോധനയുണ്ടാകും.
ഡല്‍ഹി ഡിവിഷനിലെ 21 സബ് രജിസ്ട്രാര്‍ ഓഫീസുകള്‍ വഴി 2015 ജൂൺ മുതല്‍ 2018 ഡിസംബർ വരെ നടന്ന ഇടപാടുകളാണ് പരിശോധിക്കുന്നത്.
2015 ജൂണ്‍ ഒന്നിന് നിലവില്‍വന്ന പ്രത്യക്ഷ നികുതി നിയമപ്രകാരം റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ (അഡ്വാന്‍സ് തുകയാണെങ്കിലും) 20,000 രൂപയില്‍ കൂടുതലാണെങ്കില്‍ പണമായി നല്‍കാനാകില്ല. ഇവ അക്കൗണ്ട് പേയി ചെക്കോയോ ആര്‍ടിജിഎസ് വഴിയോ മറ്റ് ഇലക്ട്രോണിക് പെയ്‌മെന്റ് സംവിധാനങ്ങള്‍ വഴിയോ കൈമാറണം.
Read DhanamOnline in English
Subscribe to Dhanam Magazine