പണമിടപാടുകള്‍ ഏതൊക്കെ? എത്ര വരെ

കള്ളപ്പണം ഇല്ലാതാക്കാനും പേപ്പര്‍ രഹിത ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കാനുമുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. അതിന്റെ ഭാഗമായി അടുത്തിടെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ് പൊതുജനങ്ങള്‍ക്ക് പണമിടപാടുകളുടെ പരിധിയെ കുറിച്ച് വെബ്‌സൈറ്റിലൂടെ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. നിയമങ്ങളെ കുറിച്ച് വേണ്ടത്ര അറിവില്ലാത്തതിനാല്‍ ആളുകള്‍ ഇപ്പോഴും പണമിടപാടുകള്‍ നടത്തുന്നുണ്ട്. സ്ഥല കച്ചവടങ്ങള്‍ക്കാണ് കൂടുതലും ആളുകള്‍ നേരിട്ട് പണം നല്‍കുന്നത്. അറിഞ്ഞിരിക്കാം പണമിടപാടുകള്‍ എപ്പോഴൊക്കെ നടത്താം? എത്ര വരെ ആകാം.

രണ്ടു ലക്ഷം വരെ

രണ്ടു ലക്ഷത്തിനു മുകളില്‍ പണമിടപാടുകള്‍ നടത്തുന്നതിന് രാജ്യത്ത് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഒരു വ്യക്തിക്ക് തന്റെ ഏറ്റവും അടിത്ത ബന്ധിക്കളില്‍ നിന്ന് അതായത് അച്ഛനമ്മമാരില്‍ നിന്ന പോലും ഒരു ദിവസം രണ്ടു ലക്ഷത്തില്‍ കൂടുതല്‍ തുക പണമായി സ്വകരിക്കാനാകില്ല.

അതു മാത്രമല്ല ഒരു വ്യക്തിക്ക് ഒരു ഇടപാടിനായി വീണ്ടു പണം നല്‍കാനോ സ്വീകരിക്കാനോ സാധിക്കില്ല. അതായത് ഇപ്പോള്‍ നിങ്ങള്‍ മൂന്നു ലക്ഷം രൂപയുള്ള ഒരു സാധനം വാങ്ങിയെന്നു വിചാരിക്കുക. അന്നു തന്നെ ആ ഇടപട് അവസാനിപിക്കണം. ഇന്ന് രണ്ട് ലക്ഷം രൂപ കൊടുക്കാം. ബാക്കി നാളെ കൊടുക്കാം എന്ന് വിചാരിച്ചാല്‍ അതിന് നിയമം അനുവദിക്കില്ല.

ചില ഇളവുകള്‍ ഇതില്‍ നല്‍കുന്നുണ്ട്. അതായത് ഒരു വിവാഹത്തിനായി രണ്ട് ജുവലറി ഷോപ്പുകളില്‍ നിന്നായി പര്‍ച്ചേസ് നടത്തിയെന്നു വിചാരിക്കുക. രണ്ട് ഷോപ്പുകളിലും രണ്ടു ലക്ഷത്തില്‍ താഴെയാണ് ചെലവ് വരുന്നതെങ്കില്‍ അത് പണമായി നല്‍കം. പണം സ്വീകരിക്കുന്നയാള്‍ പരിധി ലംഘിച്ചാല്‍ നികുതി വകുപ്പ് ഇടപാട് തുകയ്ക്ക് തുല്യമായ തുക പിഴയായി ഈടാക്കും.

വായ്പകളും തിരിച്ചടവും

നികുതി നിയമപ്രകാരം വായ്പയായി 20000 രൂപയില്‍ കൂടുതല്‍ തുക പണമായി നല്‍കാനാകില്ല. വായ്പ നല്‍കുന്നതിലും തിരിച്ചടവിലും ഇത് ബാധകമാണ്. ഒരു വ്യക്തിക്ക് അത്യാവശ്യമായി കുറച്ച് പണം ആവശ്യമായി വന്നു. സുഹൃത്തില്‍ നിന്ന് ആണെങ്കില്‍ പോലും രണ്ട് ലക്ഷം രൂപയില്‍ കൂടുതല്‍ തുക കടം വാങ്ങാനാകില്ല. കൂടുതല്‍ തുക നല്‍കണമെങ്കില്‍ ബാങ്ക് വഴി തന്നെ നല്‍കേണ്ടി വരും. വായ്പ തിരിച്ചടയ്ക്കുമ്പോഴും ഇതേ നിയമം ബാധകമാണ്. രണ്ടു ലക്ഷത്തിനു മുകളിലാണ് വായ്പാ തിരിച്ചടവെങ്കില്‍ പണമായി നല്‍കാനാകില്ല.

വസ്തു ഇടപാടുകള്‍

സ്ഥാവര വസ്തുക്കള്‍ വില്‍ക്കുമ്പോള്‍ 20,000 രൂപയില്‍ കടുതലാണെങ്കില്‍ പണമായി നല്‍കാനാകില്ല. അഡ്വാന്‍സ് തുകയാണെങ്കില്‍ പോലും പരിധി 20000 രൂപ തന്നെയായിരിക്കും. മറ്റ് പല ഇടപാടുകള്‍ക്കും രണ്ട് ലക്ഷമാണ് പരിധിയെങ്കില്‍ വലിയ തുകകളുടെ ഇടപാടു നടക്കുന്ന വസ്തു വില്‍പ്പനയ്ക്ക് ഈ പരിധി 20000 ആക്കി കുറച്ചിരിക്കുന്നത് ഏറ്റവും കൂടുതല്‍ കള്ളപ്പണം വരുന്നത് ഇത്തരം ഇടപാടുകളിലൂടെയാണെന്നതിനാലാണ് ഗവണ്‍മെന്റ് ഇതില്‍ കൂടുതല്‍ കര്‍ശന നിലപടെടുത്തിരിക്കുന്നത്.

ബിസിനസ് ചെലവുകള്‍

ബിസിനുകാര്‍ക്ക് ഒരു ദിവസം പരമാവധി 10000 രൂപയില്‍ കൂടുതല്‍ തുക ബിസിനസ് ചെലവുകള്‍ക്കായി പണമായി നല്‍കാനാകില്ല. ഇനി അതില്‍ കൂടുതലാണ് പണമായി ചെലവഴിക്കുന്നതെങ്കില്‍ ഇന്‍കം ടാക്‌സ് റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ എക്‌സപെന്‍ഡീച്ചറായി ക്ലെയിം ചെയ്യാനാകില്ല.

മിക്ക ബിസിസുകാരും എക്‌സ്‌പെന്‍ഡീച്ചര്‍ പണമായി നല്‍കുന്നതായി കാണിച്ചാണ് നികുതി ഇളവ് നേടുന്നത്. ഇതിനൊരു നിയന്ത്രണം കൊണ്ടു വരാനണ് ഗവണ്‍മെന്റ് പരിധി കുറച്ചത്. എന്നാല്‍ ഈ നിയമത്തില്‍ ചില ഒഴിവാക്കലുകളുമുണ്ട്. ഉദാഹരണത്തിന് പണം സ്വീകരിക്കുന്നയാള്‍ക്ക് ബാങ്ക് അക്കൗണ്ട് ഇല്ലെന്നു വിചാരിക്കുക. അത്തരം സന്ദര്‍ഭങ്ങളില്‍ പണം നല്‍കാം.

പക്ഷേ ഇതിന്റെ ബാധ്യത ബിസിനസുകാനു മേല്‍ ആയിരിക്കും. അതേ പോലെ ബിസിനസ് ആസ്തികള്‍ വാങ്ങാനായി 10000 രൂപയ്ക്കു മേല്‍ പണമായി നല്‍കിയാല്‍ ബിസിനസ് ഉടമയ്ക്ക് അതിനുമേല്‍ ഡിപ്രീസിയേഷന്‍ ക്ലെയിം ചെയ്യാനുമാകില്ല.

ടാക്‌സ് സേവിംഗ് നിക്ഷേപങ്ങള്‍

ടാക്‌സ് പ്ലാന്‍ ചെയ്യുമ്പോള്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോലുള്ളവയ്ക്ക് പണമായി പേമെന്റ് നല്‍കരുത്. ഇന്‍ഷുറന്‍സ് പ്രീമിയം പണമായി നല്‍കുകയാണെങ്കില്‍ സെഷന്‍ 80 ഡി പ്രകാരമുള്ള ഇളവ് ലഭിക്കില്ല. ബാങ്ക് വഴി തന്നെ ഇതടയ്ക്കണമെന്നത് നിര്‍ബന്ധമാണ്.

ബാധ്യത വാങ്ങുന്നയാള്‍ക്ക്

മിക്ക സാഹചര്യങ്ങളിലും സ്വീകര്‍ത്താവിനാണ് പണം വാങ്ങാതിരിക്കാനുള്ള ബാധ്യത. നല്‍കുന്നയാള്‍ക്ക് ഇടപാടിനെ കുറിച്ചറിയില്ലെന്ന് സമര്‍ത്ഥിക്കാം. അതേസമയം വാങ്ങുന്നയാളില്‍ നിന്ന് ഇടപാട് തുകയ്ക്ക് തുല്യമായ തുക പെനാലിറ്റി ഈടക്കുകയും ചെയ്യും. പണം നല്‍കിയ ആളെ അധികാരികള്‍ കണ്ടെത്തിയാല്‍ നല്‍കുന്നയാള്‍ക്കും ടാക്‌സ് നോട്ടീസ് ലഭിക്കും.

പ്രോപ്പര്‍ട്ടി ട്രാന്‍സാക്ഷനാണെങ്കില്‍, വില്‍ക്കുന്നയാളും വാങ്ങുന്നയാളും പണം നല്‍കയത് അഡ്വാന്‍സാണെന്ന് എഗ്രിമെന്റില്‍ കാണിച്ചിട്ടുണ്ടെന്നു വിചാരിക്കുക. അത്തരം കേസുകളില്‍ ഐടി ഡിപ്പാര്‍ട്ട്‌മെന്റിന് വാങ്ങുന്നയാളോട് ഫണ്ടിന്റെ ഉറവിടം കാണിക്കാന്‍ ആവശ്യപ്പെടാം, അയാള്‍ക്ക് അത് തെളിയിക്കാന്‍ സാധിച്ചില്ലെങ്കില്‍ അസസിംഗ് ഓഫീസര്‍ക്ക് പെനാലിറ്റിയുമായി മുന്നോട്ടു പോകാനാകും.

പണമിടപാടുള്‍ ഇത്ര വരെ

  • സാധനങ്ങളോ സേവനങ്ങളോ വാങ്ങാന്‍- 2 ലക്ഷം
  • പ്രോപ്പര്‍ട്ടി വാങ്ങാന്‍- 20000
  • വായപ/ വായ്പാ തിരിച്ചടവ്- 20000
  • ബിസിനസ് ചെലവുകള്‍- 10000
  • ബിസിനസ് ആസ്തികള്‍ വാങ്ങാന്‍- 10000

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it