Markets

പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി; 'പോക്കറ്റ് മണി' മാറ്റി വച്ചാല്‍ മതി

Dhanam News Desk

പോസ്റ്റ് ഓഫീസ് മന്ത്‌ലി ഇന്‍കം സ്‌കീം (എംഐഎസ്) ഒരു ലോ- റിസ്‌ക് നിക്ഷേപ മാര്‍ഗമെന്ന നിലയില്‍ ഇന്ത്യയില്‍ നിരവധി വരിക്കാരുള്ള പദ്ധതിയാണ്. 1000 രൂപ മുതല്‍ ഈ സമ്പാദ്യ പദ്ധതിയിലേക്ക് നിക്ഷേപിക്കാവുന്നതാണ്. ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ നിങ്ങള്‍ ഒഴിവാക്കിയ ജിം, ക്ലബ് ഫീസുകള്‍ പോലുള്ള അധിക ചെലവിലേക്കുള്ള പണം നിക്ഷേപിച്ചാല്‍ തന്നെ ലാഭം നേടാമെന്നു ചുരുക്കം. സര്‍ക്കാര്‍ പിന്തുണയോടെയുള്ള നിക്ഷേപമാര്‍ഗമാണെന്നതിനാല്‍ തന്നെ സുരക്ഷിതവുമാണ് ഈ മാര്‍ഗം.

ഓഹരിവിപണിയുമായി ബന്ധിപ്പിച്ചുകൊണ്ടുള്ള പദ്ധതിയല്ല ഇതെന്നത് കൊണ്ട് റിസ്‌കുകളും ഇല്ല. അഞ്ച് വര്‍ഷത്തേക്കാണ് ഈ പദ്ധതിയില്‍ പണം നിക്ഷേപിക്കാന്‍ കഴിയുക. എന്നാല്‍ വ്യക്തിഗത ആവശ്യങ്ങള്‍ക്കുള്ള ചെറു സമ്പാദ്യമായി കണക്കാക്കുന്നതിനാല്‍ തന്നെ 10 ലക്ഷം രൂപയില്‍ താഴെയാണ് പരമാവധി ഇതിന്റെ നിക്ഷേപ പരിധി.

ഒരു വ്യക്തിക്ക് 4.5 ലക്ഷം രൂപ വരെയും രണ്ട് വ്യക്തികള്‍ ചേര്‍ന്നാണ് നിക്ഷേപിക്കുന്നതെങ്കില്‍ ഒമ്പത് ലക്ഷം രൂപ വരെയും പദ്ധതിയിലൂടെ നിക്ഷേപിക്കാം. ആദ്യ മാസം മുതല്‍ തന്നെ പേഔട്ട് ലഭിച്ചു തുടങ്ങും. ഉറപ്പായും ഓരോ മാസത്തെയും പലിശ ഇതില്‍ ചേര്‍ക്കപ്പെടുന്നു. നിലവില്‍ 6.6 ശതമാനം പലിശയാണ് എംഐഎസുകള്‍ക്ക്. എഫ്ഡികളെ അപേക്ഷിക്ക് നോക്കുമ്പോള്‍ പണപ്പെരുപ്പം ബാധിക്കാത്ത എംഐ സ്‌കീം മികച്ച വരുമാന മാര്‍ഗമായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ഒരാള്‍ക്ക് ഒന്നിലധികം അക്കൗണ്ടുകള്‍ തുറക്കാം. ഒരൊറ്റ അക്കൗണ്ടില്‍ പരമാവധി 4.5 ലക്ഷം രൂപയും സംയുക്ത അക്കൗണ്ടില്‍ 9 ലക്ഷം രൂപയും വരെ നിക്ഷേപിക്കാം. പ്രതിമാസ പലിശ 6 .6% ആണ്. മെച്യൂരിറ്റി കാലയളവ് 5 വര്‍ഷമാണ്. അക്കൌണ്ട് ഒരു വര്‍ഷത്തിനു ശേഷം വേണമെങ്കില്‍ പിന്‍വലിക്കാം. പക്ഷേ 3 വര്‍ഷത്തിന് മുമ്പ് ഡെപ്പോസിറ്റില്‍ നിന്ന് 2% തുകയപം 3 വര്‍ഷത്തിന് ശേഷം ഡെപ്പോസിറ്റില്‍ നിന്ന് 1% തുകയും പിടിക്കും.

ചെറു നിക്ഷേപ പദ്ധതികളെ ആശ്രയിക്കുന്നവര്‍ക്ക് ഏറെ സഹായകരമാണ് പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങള്‍. പോസ്റ്റ് ഓഫീസിലെ പദ്ധതികള്‍ തെരഞ്ഞെടുക്കുന്നതിന് മുന്‍പ് അതിലെ നിബന്ധനകള്‍ വ്യക്തമായി മനസിലാക്കിയിരിക്കണമെന്നു മാത്രം. അതായത് നിങ്ങളുടെ പ്രായത്തിനും നിക്ഷേപ കാലാവധിക്കും ആവശ്യങ്ങള്‍ക്കും പൂര്‍ണ്ണമായും ഉതകുന്നതാണോ തിരഞ്ഞെടുക്കുന്ന പദ്ധതിയെന്ന് തിരിച്ചറിഞ്ഞിരിക്കണം. പോസ്റ്റ് ഓഫീസ് പ്രതിനിധി വഴിയോ ഓണ്‍ലൈന്‍ ആയോ നേരിട്ടെത്തിയോ പണം നിക്ഷേപിക്കാം.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT