Travel

മാലിദ്വീപ് പോലെ മനോഹരമാകാന്‍ ശംഖുമുഖവും; ആദ്യ ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ് കേന്ദ്രമെത്തുന്നു

താമസ സൗകര്യം, ഭക്ഷണം എന്നിവ ഉള്‍പ്പെടുന്ന പാക്കേജുകള്‍

Dhanam News Desk

ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ് എന്നും ബീച്ച് വെഡ്ഡിംഗ് എന്നും കേള്‍ക്കുമ്പോള്‍ തന്നെ മാലിദ്വീപോ ലക്ഷദ്വീപോ പോലുള്ള ഡെസ്‌ററിനേഷനാണ് മനസ്സിലേക്ക് ആദ്യമെത്തുക. എന്നാല്‍ ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ് രംഗത്ത് ഇനി കേരളവും മുന്നിലെത്തിയേക്കും. കേരളത്തിലെ ആദ്യ ഡെസ്റ്റിനേഷന്‍ വേഡ്ഡിംഗ് കേന്ദ്രം സജ്ജമാകുകയാണ്.

 കേരളത്തിലെ ആദ്യ ആദ്യ ഡെസ്റ്റിനേഷന്‍ വേഡ്ഡിംഗ് കേന്ദ്രം സജ്ജമാകുന്നു. വിനോദ സഞ്ചാര വകുപ്പിന്റെ പൂര്‍ണ നിയന്ത്രണത്തിലുള്ള ഈ ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ് കേന്ദ്രം ശംഖുമുഖം ബീച്ചിന് സമീപമുള്ള പാര്‍ക്കിലായിരിക്കും തുറക്കുക. ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ് മുൻ‌കൂർ ആയി ബുക്ക് ചെയ്ത് ലോകത്തെവിടെ നിന്നുള്ളവര്‍ക്കും ഇവിടെയെത്തി വിവാഹം നടത്താം.

ജില്ലാ ടൂറിസം വികസന സഹകരണ സൊസൈറ്റിയുടെ മേല്‍നോട്ടത്തിലുള്ള കേന്ദ്രത്തില്‍ കേന്ദ്രത്തില്‍ അതിഥികള്‍ക്ക് താമസസൗകര്യം, കടല്‍ വിഭവങ്ങളുള്‍പ്പെടുത്തിയുള്ള റെസ്റ്റോറന്റ് എന്നിവയൊരുക്കും. ഇതോടൊപ്പം കേരളത്തിന്റെ തനതായ വിഭവങ്ങളുള്‍പ്പെടുന്ന മെനുവും ലഭ്യമാക്കും. കുമരകത്തും ആലപ്പുഴയിലും ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ് നടത്തുന്നുണ്ടെങ്കിലും ടൂറിസം വകുപ്പിന് കീഴിലുള്ള ആദ്യ ഔദ്യോഗിക ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ് കേന്ദ്രമായിരിക്കും ഇത്.

നൈറ്റ് ലൈഫ് കേന്ദ്രവും

ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ് കേന്ദ്രമൊരുക്കുന്നതോടൊപ്പം ശംഖുമുഖം ബീച്ചും പരിസരവും വൃത്തിയാക്കും, ഇവിടെ നൈറ്റ്ലൈഫ് കേന്ദ്രം ആരംഭിക്കാനും പദ്ധതിയുണ്ട്. ഈ മാസം നിര്‍മാണം ആരംഭിച്ച് ജനുവരിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന രീതിയിലാണ് ശംഖുമുഖത്തെ പദ്ധതികള്‍ വിഭാവനം ചെയ്തിട്ടുള്ളത്. കനകക്കുന്നിനും മാനവീയം വീഥിക്കും പിന്നാലെ തലസ്ഥാന നഗരിയിലെ പുതിയ നൈറ്റ് ലൈഫ് കേന്ദ്രമാകും ശംഖുമുഖം.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT