ബിസിനസിലായാലും പ്രൊഫഷനിലായാലും സമയ ബന്ധിതമായി കാര്യങ്ങള്‍ ചെയ്യേണ്ടത് അത്യാവശ്യമാണ്. അതിനായി ചെക്ക് ലിസ്റ്റ് തയ്യാറാക്കുന്നതിന്റെ ഗുണങ്ങള്‍ അറിയാം.
ആവര്‍ത്തിക്കപ്പെടുന്ന ജോലികള്‍ക്കും സ്ഥിരമായി ചെയ്യാത്ത ജോലികള്‍ക്കുമായി ചെക്ക്‌ലിസ്റ്റ് അഥവാ ക്വിക്ക് ഷീറ്റുകള്‍ (Quick Sheets) തയ്യാറാക്കുക.
ചെയ്യാനുള്ള കാര്യങ്ങള്‍ വിട്ടുപോകാതിരിക്കാന്‍ ഈ ചെക്ക്‌ലിസ്റ്റ് സഹായിക്കും.
ഓരോ ജോലിയും തീര്‍ക്കാന്‍ എന്തൊക്കെ ചെയ്യണമെന്നുള്ള ചെക്ക്‌ലിസ്റ്റ് തയാറാക്കുന്നത് കൂടുതല്‍ കാര്യക്ഷമമാക്കി ആ ജോലി ചെയ്യാന്‍ നിങ്ങളെ സഹായിക്കും.
ഇനി ടൈം മാനേജ്‌മെന്റിലെ മൂന്നാമത്തെ പാഠം.
എന്‍ജിനീയറും സോഷ്യോളജിസ്റ്റും ഇക്കണോമിസ്റ്റും പൊളിറ്റിക്കല്‍ സയന്റിസ്റ്റും ഫിലോസഫറുമായിരുന്ന ഇറ്റലിക്കാരനായിരുന്നു വില്‍ഫ്രഡോ പരേറ്റോ. ഇദ്ദേഹമാണ് 80/20 തത്വം കണ്ടെത്തിയത്. ലോകത്തിലെ 80 ശതമാനം സമ്പത്തും 20 ശതമാനം ആളുകളുടെ കൈവശമാണ് എന്നതാണ് ഈ തത്വം.
ഇദ്ദേഹത്തിന്റെ ഈ തത്വം ആഗോള തലത്തില്‍ സെയ്ല്‍സ്, ക്വാളിറ്റി കണ്‍ട്രോള്‍, ടൈം മാനേജ്‌മെന്റ് എന്നീ വിഭാഗങ്ങളില്‍ ഉപയോഗിക്കുന്നു.
To Read the First Part: ഗോളുകള്‍ നേടാന്‍ ‘ടൈപ്പ് ABC ലിസ്റ്റ്’ തയ്യാറാക്കാം; ടൈം മാനേജ്‌മെന്റ് – പാഠം ഒന്ന്
മോട്ടിവേഷണല്‍ സ്പീക്കര്‍, എഴുത്തുകാരന്‍, വാഷിംഗ്ടണ്‍ വേള്‍ഡ് ബാങ്കിന്റെ പ്രോജക്റ്റ് ഇവാലുവേഷന്‍ സ്‌പെഷലിസ്റ്റ് എന്ന നിലയില്‍ തിളങ്ങിയ സതി അച്ചത്ത്, ധനം പബ്ലിക്കേഷനിലൂടെ പുറത്തിറക്കിയ ടൈം മാനേജ്‌മെന്റ് 18 പാഠങ്ങള്‍ എന്ന പുസ്തകത്തിലുള്ള ചില പാഠങ്ങള്‍ വായിക്കാം.
Read DhanamOnline in English
Subscribe to Dhanam Magazine