News & Views

ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട പ്രധാന ബിസിനസ് വാര്‍ത്തകള്‍; ജൂണ്‍ 23, 2020

Dhanam News Desk
ഇന്ന് കേരളത്തില്‍ ഒരു കോവിഡ് മരണം, ഇന്ന് മാത്രം 141 കോവിഡ് ബാധിതര്‍

സംസ്ഥാനത്ത് കോവിഡ് 19 ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. കൊല്ലം മയ്യനാട് സ്വദേശി വസന്തകുമാര്‍ (68) ആണ് മരിച്ചത്. പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഇതോടെ കേരളത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 22 ആയി. അതേസമയം ഇന്ന് മാത്രം 141 പേര്‍ കോവിഡ് രോഗം ബാധിച്ചവര്‍. സംസ്ഥാനത്ത് 3481 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. 1620 പേരാണ് ഇപ്പോള്‍ ചിക്തസയിലുള്ളത്. ആകെ രോഗികളില്‍ 95 ശതമാനം പുറത്തു നിന്നെത്തിയവരാണ്. തിരുവനന്തപുരത്ത് 8 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായത്. ഇതില്‍ ഒരു കുടുംബത്തിലെ 4 പേരും ഉള്‍പ്പെടുന്നു. രോഗ ലക്ഷേണം ഇല്ലാത്തവരിലും രോഗംസ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ ആശങ്ക വേണ്ടെന്ന് വിദഗ്ധര്‍ വ്യക്തമാക്കി. 20 ശതമാനം പേര്‍ക്കു മാത്രമാണ് തീവ്രമായ തോതില്‍ ലക്ഷണമുള്ളത്.

രോഗം ബാധിച്ചവരില്‍ 79 പേര്‍ വിദേശത്ത് നിന്ന് വന്നു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന 52 പേര്‍. സമ്പര്‍ക്കം 9 പേര്‍. ഇതില്‍ ഒരു ആരോഗ്യപ്രവര്‍ത്തകയുമുണ്ട്. ദില്ലി 16 തമിഴ്‌നാട് 14 മഹാരാഷ്ട്ര 9 പശ്ചിമബംഗാള്‍ ഉത്തര്‍പ്രദേശ് കര്‍ണാടക ഹരിയാന ആന്ധ്ര 2 വീതം മധ്യപ്രദേശ് മേഘാലയ ഹിമാചല്‍ 1 വീതം. പത്തനംതിട്ട, ആലപ്പുഴ - 27 വീതം. ആലപ്പുഴ 19, തൃശ്ശൂര്‍ 14, എറണാകുളം 13, മലപ്പുറം 11, കോട്ടയം 8, കോഴിക്കോട് കണ്ണൂര്‍ 6 വീതം, തിരുവനന്തപുരം കൊല്ലം 4 വീതം വയനാട് എന്നിങ്ങനെയാണ് ഇന്ന് മാത്രം കോവിഡ് ബാധിച്ചവരുടെ കണക്ക്.

ഇന്ത്യയില്‍

രോഗികള്‍: 440,215 (ഇന്നലെ :425,282 )

മരണം : 14,011(ഇന്നലെ : 13,699)

ലോകത്ത്

രോഗികള്‍ : 9,098,641 (ഇന്നലെ : 8,954,125 )

മരണം: 472,171 (ഇന്നലെ :468,357 )

വിപണിയില്‍ വാങ്ങലുകാര്‍ സജീവമായതോടെ ഇന്നും മുന്നേറ്റം. സെന്‍സെക്സ് 519 പോയ്ന്റ് ഉയര്‍ന്ന് 35,430ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 160 പോയ്ന്റ് വര്‍ധിച്ച് 10,471ലും. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വിദേശ ജീവനക്കാര്‍ക്ക് വിസ നിഷേധിക്കുന്ന തീരുമാനത്തില്‍ എത്തിയെന്ന വാര്‍ത്തയെ തുടര്‍ന്ന് രാവിലെ ഐറ്റി ഓഹരികള്‍ നഷ്ടം രേഖപ്പെടുത്തിയെങ്കിലും പിന്നീട് മെച്ചപ്പെട്ട തലത്തിലാണ് ക്ലോസ് ചെയ്തത്.

കേരള കമ്പനികളുടെ ഇന്നത്തെ പ്രകടനം

ഏതാണ്ടെല്ലാ കേരള കമ്പനികളും നില മെച്ചപ്പെടുത്തിയ ദിവസമായിരുന്നു ഇന്ന്. എന്നാല്‍ കഴിഞ്ഞ ദിവസം മികച്ച സാമ്പത്തിക ഫലം പുറത്തുവിട്ട ധനലക്ഷ്മി ബാങ്കും കേരളം ആസ്ഥാനമായുള്ള പ്രമുഖ എന്‍ ബി എഫ് സികളായ മണപ്പുറവും മുത്തൂറ്റ് കാപ്പിറ്റല്‍ സര്‍വീസസും മുത്തൂറ്റ് ഫിനാന്‍സും ഇന്ന് ഇന്നലത്തേതിനേക്കാളും താഴ്ന്ന തലത്തിലാണ് ക്ലോസ് ചെയ്തത്. പിന്നീട് റെഡ് സോണിലായ കമ്പനി കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടെയ്ല്‍ ലിമിറ്റഡാണ്.

സ്വര്‍ണം, ഡോളര്‍, ക്രൂഡ് ഓയ്ല്‍ നിലവാരം

ഒരു ഗ്രാം സ്വര്‍ണം (22കാരറ്റ്) : 4,461 രൂപ ഇന്നലെ (4,460 രൂപ )

ഒരു ഡോളര്‍ : 75.64 (ഇന്നലെ : 75.91 രൂപ

ക്രൂഡ് ഓയ്ല്‍

WTI Crude41.57+0.84
Brent Crude43.90+0.82
Natural Gas1.641-0.023
മറ്റ് പ്രധാന വാര്‍ത്തകള്‍ ചുരുക്കത്തില്‍ :
സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത

കേരളത്തില്‍ വരും ദിവസങ്ങളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത (ഓറഞ്ച് അലേര്‍ട്ട്) ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ജൂണ്‍ 26-ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ജൂണ്‍ 27-ന് കോഴിക്കോട്, വയനാട് ജില്ലകളിലുമാണ് അതിതീവ്ര മഴക്ക് സാധ്യത. ഈ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.4 മണിക്കൂറില്‍ 204 മില്ലി മീറ്റര്‍ അധിക മഴ ലഭിക്കുന്ന അതിതീവ്ര മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതാണെന്നു സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും കേന്ദ്ര കാലാവസ്ഥ വകുപ്പും അറിയിച്ചു.

നേപ്പാള്‍ അതിര്‍ത്തിയിലേക്കും കടന്നുകയറി ചൈന

നേപ്പാളിലെ വിവിധ പ്രദേശങ്ങളിലേക്കും ചൈന അതിര്‍ത്തി ലംഘിച്ച് കടന്നു കയറ്റം നടത്തിയെന്ന് വെളിപ്പെടുത്തല്‍. ഒരു ഗ്രാമം പൂര്‍ണമായും കൈയേറിയ ചൈന അതിര്‍ത്തി തൂണുകള്‍ എടുത്തു മാറ്റിയെന്നും നേപ്പാളിലെ ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.നിലവില്‍ ചൈനയുടെ പൂര്‍ണ നിയന്ത്രണത്തിലാണ് ഗ്രാമം. എന്നാല്‍ ചൈനയ്ക്ക് പൂര്‍ണമായും അടിമപ്പെട്ടു കഴിയുന്ന നേപ്പാളിലെ നിലവിലെ സര്‍ക്കാര്‍ ഇതിനെതിരെ പ്രതികരിക്കാന്‍ തയ്യാറാകുന്നില്ല.

സൈബര്‍ ആക്രമണമുണ്ടാകാമെന്നും ജാഗ്രത പാലിക്കണമെന്നും അക്കൗണ്ട് ഉടമകള്‍ക്ക് മുന്നറിയിപ്പ് നല്‍കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ.ഒരു വലിയ ഫിഷിംഗ് ആക്രമണത്തിലൂടെ, ദശലക്ഷക്കണക്കിന് ഇന്ത്യക്കാരെ വ്യാജ ഇമെയിലുകള്‍, സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ അല്ലെങ്കില്‍ ടെക്സ്റ്റ് സന്ദേശങ്ങള്‍ എന്നിവ ഉപയോഗിച്ച് കുറ്റവാളികള്‍ ടാര്‍ഗറ്റു ചെയ്തേക്കാമെന്ന് ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം (സിഇആര്‍ടി-ഇന്‍) മുന്നറിയിപ്പ് നല്‍കിയതിനു പിന്നാലെയാണ് എസ്ബിഐയൂടെ ജാഗ്രതാ നിര്‍ദ്ദേശം.

ആത്മനിര്‍ഭര്‍ പാക്കേജില്‍ പ്രഖ്യാപിച്ച എമര്‍ജന്‍സി ക്രെഡിറ്റ് ലൈന്‍ ഗ്യാരണ്ടി സ്‌കീം (ഇസിഎല്‍ജിഎസ്) പ്രകാരം ചെറുകിട സംരംഭകര്‍ക്ക് ലോണ്‍ ലഭ്യമാക്കാന്‍ ബാങ്കുകള്‍ക്ക് 75,426 കോടി രൂപ അനുവദിച്ചതായി കേന്ദ്ര ധനമന്ത്രാലയം അറിയിച്ചു.പദ്ധതിയിലൂടെ മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് (എംഎസ്എംഇ) 32,894.86 കോടി രൂപ ഇതിനകം നല്‍കിക്കഴിഞ്ഞതായും അറിയിപ്പില്‍ പറയുന്നു.

നാളികേരത്തിന്റെ താങ്ങു വില കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്തി.മൂപ്പെത്തിയ പൊതിച്ച നാളികേരത്തിന് ക്വിന്റലിന് 2700 രൂപയാണ് പുതുക്കിയ വില. 2019 സീസണില്‍ ഇത് ക്വിന്റലിന് 2571 രൂപയായിരുന്നു. കഴിഞ്ഞ സീസണിനേക്കാള്‍ 5.02 % ആണ് വര്‍ധന വരുത്തിയിരിക്കുന്നത്.

എയര്‍ ഇന്ത്യക്ക് വിലക്കുമായി അമേരിക്ക; ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ കരാറുകള്‍ക്ക് വിരുദ്ധമെന്നു പരാതി

ഇന്ത്യയില്‍ നിന്നുള്ള ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ക്ക് അമേരിക്ക നിയന്ത്രണം ഏര്‍പ്പെടുത്തി. ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ള വ്യോമയാന കരാറുകള്‍ക്ക് വിരുദ്ധമായി ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ ഏര്‍പ്പെടുത്തുന്ന നടപടി അനുചിതവും വിവേചനപരമായ പ്രവൃത്തിയുമാണെന്ന് യു.എസ് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. എയര്‍ ഇന്ത്യക്ക് ലഭിക്കുന്ന ആനുകൂല്യം യു.എസ്സിലെ വിമാന കമ്പനികള്‍ക്ക് നല്‍കുന്നില്ലെന്നാണ് ആക്ഷേപം.

സ്വര്‍ണ വില വീണ്ടും ഉയര്‍ന്നു

ഇന്നലെ റെക്കോഡ് ഭേദിച്ച സ്വര്‍ണവില ഇന്ന് വീണ്ടും ഉയര്‍ന്നു. ഇന്നു പവന് 8 രൂപയാണു കൂടിയത്, എക്കാലത്തെയും ഉയര്‍ന്ന വിലയായ 35,688 രൂപയിലേക്ക്. ഗ്രാമിനു വില 1 രൂപ ഉയര്‍ന്ന് 4461 രൂപയായി. വിലയോട് പണിക്കൂലി, നികുതി, സെസ് എന്നിവ ചേരുന്നതോടെ ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങണമെങ്കില്‍ 40000 രൂപയോളം ഉപഭോക്താവ് നല്‍കേണ്ടിവരും.

എച്ച് -1 ബി വിസ മരവിപ്പിക്കല്‍ നിരാശാജനകം: സുന്ദര്‍ പിച്ചൈ

എച്ച് -1 ബി ഉള്‍പ്പെടെയുള്ള വിദേശ വര്‍ക്ക് വിസകള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നതിനുള്ള ഉത്തരവില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പിട്ടതില്‍ നിരാശ പ്രകടിപ്പിച്ച് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ.'ഇന്നത്തെ പ്രഖ്യാപനത്തില്‍ നിരാശയുണ്ട്. ഞങ്ങള്‍ കുടിയേറ്റക്കാര്‍ക്കൊപ്പം നില്‍ക്കുകയും എല്ലാവര്‍ക്കും അവസരം വിപുലീകരിക്കുന്നതിനായി പ്രവര്‍ത്തിക്കുകയും ചെയ്യും' -ട്രംപ് പ്രഖ്യാപനം നടത്തിയതിന് ശേഷം ട്വീറ്റില്‍ പിച്ചൈ പറഞ്ഞു.

93 വര്‍ഷ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ലാഭത്തില്‍ ധനലക്ഷ്മി ബാങ്ക്

തൃശൂര്‍ ആസ്ഥാനമായുള്ള ധനലക്ഷ്മി ബാങ്ക് കഴിഞ്ഞ സാമ്പത്തിക വര്‍ഷം (201920) നേടിയത് 563.67 ശതമാനം വര്‍ദ്ധനയോടെ 65.78 കോടി രൂപയുടെ ലാഭം. ബാങ്കിന്റെ 93 വര്‍ഷ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ലാഭമാണിത്. 2018-19ല്‍ ലാഭം 11.67 കോടി രൂപയായിരുന്നു.

കോവിഡിന് ആയുര്‍വേദ മരുന്നു പുറത്തിറക്കി പതഞ്ജലി

കോവിഡിനുള്ള ആയുര്‍വേദമരുന്നുമായി ബാബാ രാംദേവിന്റെ കമ്പനിയായ പതഞ്ജലി രംഗത്ത്. 545 രൂപയാണ് 'കോറോണില്‍' കിറ്റിന്റെ വില. മൂന്നു ദിവസംകൊണ്ട് 69 ശതമാനം രോഗികളും സുഖപ്പെട്ടതായി ബാബാ രാംദേവ് പുറത്തിറക്കല്‍ ചടങ്ങില്‍ അവകാശപ്പെട്ടു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT