News & Views

ഇന്ന് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; മെയ് 13, 2020

Dhanam News Desk
സംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്കു കൂടി കോവിഡ് പോസിറ്റീവ്

സംസ്ഥാനത്ത് ഇന്ന് പത്തു പേര്‍ക്ക് കോവിഡ്-19. മലപ്പുറം ജില്ലയില്‍ നിന്നുള്ള മൂന്നു പേര്‍ക്കും, വയനാട്, പാലക്കാട് ജില്ലകളില്‍ നിന്നുള്ള രണ്ടുപേര്‍ക്കും കോട്ടയം, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. നാല് പേര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെ.

ഇന്ത്യയില്‍

74,281 രോഗികള്‍ 2,415 മരണ സംഖ്യ

ലോകത്ത്

4,261,955 രോഗികള്‍ 291,964 മരണ സംഖ്യ

ഓഹരി വിപണിയില്‍ ഇന്ന്

പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉത്തേജക പാക്കേജിന്റെ പിന്‍ബലത്തില്‍ വിപണി ബുധനാഴ്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 637.49 പോയ്ന്റ് നേട്ടത്തോടെ 32,008.61 ലും നിഫ്റ്റി 187 പോയ്ന്റ് ഉയര്‍ന്ന് 9383.55 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

കേരള കമ്പനികളുടെ പ്രകടനം

ബിഎസ്ഇ ബാങ്കെക്സ് സൂചികകള്‍ ഇന്ന് 3.88 ശതമാനം വളര്‍ച്ചയാണ് നേടിയത്. അത് കേരള ബാങ്കുകളുടെ ഓഹരികളിലും പ്രതിഫലിച്ചു. സിഎസ്ബി ബാങ്ക് ഓഹരികള്‍ 2.28 ശതമാനം ഉയര്‍ന്ന് 120.90 രൂപയും ധനലക്ഷ്മി ബാങ്ക് ഓഹരികള്‍ 8.67 ശതമാനം ഉയര്‍ന്ന് 10.15 രൂപയിലും ഫെഡറല്‍ ബാങ്ക് ഓഹരികള്‍ 4.10 ശതമാനം ഉയര്‍ന്ന് 43.15 രൂപയിലും സൗത്ത് ഇന്ത്യന്‍ ബാങ്ക് ഓഹരികള്‍3.95 ശതമാനം ഉയര്‍ന്ന് 5.53 രൂപയിലുമാണ് ക്ലോസ് ചെയ്തത്.

മറ്റ് പ്രധാന വാര്‍ത്തകള്‍ ചുരുക്കത്തില്‍:

സ്വയം പര്യാപ്ത ഇന്ത്യയുടെ നിര്‍മാണത്തിന് ലക്ഷ്യം വെക്കുന്ന ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍ പാക്കേജ് പതിനഞ്ച് വ്യത്യസ്ത മേഖലകള്‍ക്കായി അനുവദിക്കുമെന്ന് നിര്‍മല സീതാരാമന്‍. മീഡിയം എന്റര്‍പ്രൈസസുകള്‍ക്കും രണ്ടെണ്ണം ഇ.പി.എഫ്.(എംപ്ലോയി പ്രോവിഡന്റ് ഫണ്ട്)നും രണ്ടെണ്ണം ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍(എന്‍.ബി.എഫ്.സി.) കള്‍ക്കും രണ്ടെണ്ണം മ്യൂച്വല്‍ ഫണ്ട് ന്‍വെസ്റ്റ്‌മെന്റ്(എം.എഫ്.ഐ.)നും ഒരെണ്ണം ഡിസ്‌കോമിനും മൂന്നെണ്ണം നികുതിയുമായി ബന്ധപ്പെട്ടതിനും ഒന്ന് കോണ്‍ട്രാക്ടര്‍മാര്‍ക്കും വേണ്ടിയുള്ളതാണ്.

ജൂലൈ 31-നു സമര്‍പ്പിക്കേണ്ട റിട്ടേണ്‍ നവംബര്‍ 30 വരെ നീട്ടി. ഇതോടൊപ്പം ടിഡിഎസ്, ടിസിഎസ് നിരക്കുകളും 25 ശതമാനം കുറച്ചു.

മെയ് മാസം തൊഴിലില്ലായ്മാ നിരക്ക് ഇന്ത്യയില്‍ 25.5 ശതമാനമായി ഉയര്‍ന്നു

മെയ് മാസം തൊഴിലില്ലായ്മാ നിരക്ക് ഇന്ത്യയില്‍ 25.5 ശതമാനമായി കുത്തനെ ഉയര്‍ന്നതായി സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ എക്കണോമിയുടെ ത്രൈമാസ ഉപഭോക്തൃ പിരമിഡ്‌സ് ഹൗസ്‌ഹോള്‍ഡ് സര്‍വേ (സിപിഎച്ച്എസ്) കണ്ടെത്തി.20-39 പ്രായ പരിധിയിലെ ആറു കോടി പേര്‍ക്ക് ഏപ്രിലില്‍ ജോലി നഷ്ടമായി.

അടച്ചിട്ട വ്യവസായ സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്കും ശമ്പളം നല്‍കി യുപി സര്‍ക്കാര്‍

അടച്ചിട്ട വ്യവസായ ശാലകളിലെ തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിനായി 1592.37 കോടി രൂപയാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ മാറ്റിവെച്ചത്.

മദ്യത്തിന്റെ നികുതി വര്‍ധിപ്പിക്കാന്‍ ഓര്‍ഡിനന്‍സ്

സംസ്ഥാനത്തിന് പുതിയ വരുമാന മാര്‍ഗം കണ്ടെത്തുന്നതിന്റെ ഭാഗമായി മദ്യത്തിന്റെ പൊതുവില്‍പന നികുതി വര്‍ധിപ്പിക്കാന്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭ തീരുമാനിച്ചു.

'സ്വദേശി' പ്രഖ്യാപനം; മിലിട്ടറി കാന്റീനുകളില്‍ തദ്ദേശീയ ഉത്പന്നങ്ങള്‍ മാത്രം

പ്രധാനമന്ത്രി സ്വദേശി ഉത്പന്നങ്ങളെ പ്രോത്സാഹിപ്പിക്കണമെന്ന് ആഹ്വാനം ചെയ്തതിന് പിന്നാലെസെന്‍ട്രല്‍ ആംഡ് പൊലീസ് ഫോഴ്സിന്റെ (സിഎപിഎഫ്) എല്ലാ കാന്റീനുകളിലും സ്റ്റോറുകളിലും ജൂണ്‍ ഒന്നു മുതല്‍ തദ്ദേശീയ ഉത്പന്നങ്ങള്‍ മാത്രമേ വില്‍ക്കൂവെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു.

ഗൂഗിള്‍ പേയ്‌ക്കെതിരെ ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി

യുപിഐ നിയമങ്ങള്‍ പാലിക്കുന്നില്ലെന്നാരോപിച്ച് ഗൂഗിളിന്റെ പേയ്‌മെന്റ് ആപ്പായ ഗൂഗിള്‍ പേയ്‌ക്കെതിരെ ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി. ഗൂഗിള്‍ പേയില്‍ പുതിയതായി ചേരുന്നവര്‍ക്ക് നിലവിലുള്ള യുപിഐ ഐഡി ഉപയോഗിക്കാന്‍ കഴിയുന്നില്ലെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. ഇത് യുപിഐയുടെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമാണ്. ഹര്‍ജിയില്‍ മെയ് 14ന് വാദംകേള്‍ക്കും.

അവധി വ്യാപാര കരാറില്‍ എക്സിറ്റ് ഓപ്ഷനോടെ നെഗറ്റീവ് പ്രൈസിംഗ് മെക്കാനിസം നടപ്പാക്കും

ഇലക്ട്രോണിക് കമ്മോഡിറ്റി എകസ്ചേഞ്ചായ മള്‍ട്ടി കമ്മോഡിറ്റി എക്‌സ്ചേഞ്ച് ഓഫ് ഇന്ത്യ മുഴുവന്‍ ചരക്കുകളുടെയും അവധി വ്യാപാര കരാറില്‍ എക്സിറ്റ് ഓപ്ഷനോടെ നെഗറ്റീവ് പ്രൈസിംഗ് മെക്കാനിസം നടപ്പാക്കും. ചരക്കുകളുടെ വില പൂജ്യത്തിന് താഴേക്ക് (മൈനസ് പ്രൈസ്) വരുമ്പോള്‍ ഇടപാടുകാര്‍ക്ക് കരാറില്‍ നിന്ന് ഒഴിവാകുന്നതിനുള്ള അവസരം ഇതോടെ ലഭിക്കും. ഏപ്രില്‍ 21 ന് ക്രൂഡ് ഓയില്‍ വില പൂജ്യത്തിന് താഴേക്ക് വന്നതോടെ ഇടപാടുകാര്‍ക്കുണ്ടായ ബൂദ്ധിമുട്ടുകള്‍ കണക്കിലെടുത്താണ് ഇത്തരമൊരു നടപടി.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline 

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT