ആദായ നികുതി റിട്ടേണ്‍ ജൂലൈ 31 ന് അടയ്‌ക്കേണ്ട ; കാലാവധി നീട്ടി

കോവിഡ് മൂലം രാജ്യത്തിനുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ആശ്വാസ പാക്കേജുമായി ധനമന്ത്രി നിര്‍മല സീതാരാമന്‍. കോവിഡ് പ്രതിസന്ധിയെ അഭിമുഖീകരിച്ച് പ്രധാനമന്ത്രി ചൊവ്വാഴ്ച പ്രഖ്യാപിച്ച സാമ്പത്തിക ഉത്തേജക പാക്കേജിന്റെ വിശദീകരണത്തിലാണ് ധന മന്ത്രി നിര്‍മല സീതാരാമന്‍ ആദായനികുതി റിട്ടേണ്‍ നല്‍കേണ്ട തിയതി നീട്ടിയ വിവരവും പ്രഖ്യാപിച്ചത്.

ജൂലൈ 31-നുസമര്‍പ്പിക്കേണ്ട റിട്ടേണ്‍ നവംബര്‍ 30നകം നല്‍കിയാല്‍മതി. ടാക്‌സ് ഓഡിറ്റിനുള്ള അവസാനതിയതിയും ഒരുമാസം നീട്ടിയിട്ടുണ്ട്. 2020 സെപ്റ്റംബര്‍ 30ല്‍നിന്ന് ഒക്ടോബര്‍ 31ആയാണ് നീട്ടിയത്.

ടിഡിഎസ്, ടിസിഎസ് നിരക്കുകളും 25 ശതമാനം കുറച്ചു. ശമ്പളേതര വിഭാഗത്തിലാണ് ഈ ആനുകൂല്യം പ്രഖ്യാപിച്ചിട്ടുള്ളത്. കരാര്‍ തുക, വാടക, പലിശ, ലാഭവിഹിതം, കമ്മീഷന്‍ ബ്രോക്കറേജ് തുടങ്ങിയവയ്ക്കാണിത് ബാധകമാകുക. ഇതിലൂടെ 50,000 കോടിയുടെ പണലഭ്യത അധികമായുണ്ടാകും. പുതുക്കിയ നിരക്കുകള്‍ മെയ് 14മുതല്‍ 2021 മാര്‍ച്ച് 31വരെയാണ് ബാധകം.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Related Articles
Next Story
Videos
Share it