രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷമുള്ള ആദ്യ സമ്പൂര്‍ണ്ണ ബജറ്റ് അവതരണം നിയമസഭയില്‍ പുരോഗമിക്കുന്നു. കേരളത്തിന്റെ ചരിത്രത്തിലെ ആദ്യ പേപ്പര്‍ രഹിത ബജറ്റ് ആണിത്.
ഐടി പാര്‍ക്കുകള്‍ക്കും സര്‍വകലാശാലകള്‍ക്കും ഊന്നല്‍ നല്‍കിയാണ് ആദ്യ ഭാഗം ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ ബജറ്റ് അവതരിപ്പിച്ചത്. കണ്ണൂരിലും കൊല്ലത്തും ഐടി പാര്‍ക്കുകള്‍ വരുമെന്നും മന്ത്രി പ്രഖ്യാപിച്ചു.
രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് പ്രഖ്യാപനങ്ങള്‍:
- ഇന്‍ഡസ്ട്രിയല്‍ ഫെസിലിറ്റേഷന്‍ പാര്‍ക്കുകള്‍
- ലക്ഷ്യം സ്വകാര്യ സംരംഭകര്‍ക്ക് സാങ്കേതിക സഹായവും സ്ഥല സൗകര്യങ്ങളും ഒരുക്കുക
- പാര്‍ക്കുകള്‍ പ്രവര്‍ത്തിക്കുക പൊതുമേഖലാ സ്ഥാപനങ്ങളുടെ നിയന്ത്രണത്തില്‍
- ഓരോ പാര്‍ക്കിലും 25000-50000 ചതുരശ്രയടി കെട്ടിടങ്ങള്‍
- പദ്ധതിക്കായി കിഫ്ബിക്ക് കീഴില്‍ 200 കോടി രൂപ അനുവദിക്കും
- യുണൈറ്റഡ് ഇലക്ട്രിക് ഇന്‍ഡസ്ട്രീസ് ലിമിറ്റഡില്‍ ആദ്യ പാര്‍ക്ക്
- 1000 കോടി മുതല്‍ മുടക്കില്‍ 4 സയന്‍സ് പാര്‍ക്കുകള്‍
- പ്രയോഗിക ശാസ്ത്ര മേഖകളില്‍ ഗവേഷണ സൗകര്യങ്ങള്‍ ഒരുക്കും
- തിരുവനന്തപുരം, കൊച്ചി, കണ്ണൂര്‍ എന്നിവടങ്ങളിലാണ് പാര്‍ക്കുകള്‍ സ്ഥാപിക്കുക
- ഒരു പാര്‍ക്ക് ഡിജിറ്റല്‍ സര്‍വകലാശാലയ്ക്ക് സമീപം
- വീട്ടമ്മമാരുടെ വര്‍ക്ക് നിയര്‍ ഹോം പദ്ധതിക്കായി 50 കോടി രൂപ