Personal Finance

ഇതുവരെ തുടങ്ങിയില്ലേ! ഇതാ, സമ്പാദ്യത്തിലേക്ക് കടക്കാന്‍ 4 വഴികളുണ്ട്

മികച്ച നിക്ഷേപമാര്‍ഗം കണ്ടെത്തുക മാത്രമല്ല, നിക്ഷേപത്തെ ക്രമീകരിക്കാനും സ്ഥിരതയോടെ മുന്നോട്ടുപോകാനും ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

Dhanam News Desk

'ശമ്പളം കൂടിയിട്ട് വേണം സമ്പാദിച്ച് തുടങ്ങാന്‍', 'ചെലവുകള്‍ ചുരുക്കാന്‍ കഴിയുന്നില്ല, പിന്നെങ്ങനെയാണ് സമ്പാദിക്കുന്നത്'....പലരും സാധാരണയായി പറയുന്ന  പരാതികളാണിതൊക്കെ.  എന്നാല്‍ ഒരു കാര്യം പറയട്ടെ, സമ്പാദ്യം സാധ്യമാകാത്തത് ഇതൊന്നും കൊണ്ടല്ല. സമ്പാദ്യം (investment) എന്നത് സാമ്പത്തിക അച്ചടക്കത്തിലൂടെ (financial discipline) തന്നെ ഏതൊരാള്‍ക്കും നേടിയെടുക്കാന്‍ കഴിയുന്നതാണ്. ഇതാ സമ്പാദ്യത്തിലേക്ക് കടക്കാന്‍ 4 വഴികള്‍ (investment tips) കാണാം. ഇന്ന് തന്നെ തുടങ്ങാം. നിങ്ങള്‍ക്ക് നിക്ഷേപിക്കാന്‍ കഴിയുമെന്ന് വിശ്വസിച്ച് തുടങ്ങണമെന്നു മാത്രം.

1. ചെറുതായി തുടങ്ങാം

ഒരാളുടെ സാമ്പത്തിക ചെലവുകള്‍ (Expenses)മനസ്സിലാക്കുന്നത് മാത്രമല്ല, ചെലവുകളെ കുറിച്ച് യാഥാര്‍ത്ഥ്യബോധമുള്ളവരായിരിക്കുക എന്നതും ഇവിടെ പ്രധാനമാണ്. ചെലവുകളെ - അത്യാവശ്യം, ആവശ്യം, മറ്റുള്ളവ എന്നിങ്ങനെ മാറ്റാന്‍ കഴിയണം. എന്നിട്ട് വേണം എത്ര തുക മാറ്റി വയ്ക്കാന്‍ കഴിയുമെന്ന് തീരുമാനിക്കേണ്ടത്. മറ്റ് പ്രധാന സാമ്പത്തിക ബാധ്യതകള്‍ ഉണ്ടായിരിക്കുമ്പോളും ചെറുതായി തുടങ്ങുന്നതിന് ചെലവുകളുടെ തരം തിരിക്കല്‍  നിങ്ങളെ സഹായിക്കും. ചെറുതായി തുടങ്ങുക എന്നതാണ് ആദ്യ പടി.

2. ഏത് തരം നിക്ഷേപകനാണ് നിങ്ങളെന്ന് കണ്ടെത്തുക

ദൈര്‍ഘ്യമേറിയ സമയപരിധിയില്‍ നിക്ഷേപിക്കാനാകുമോ നിങ്ങള്‍ക്ക്? ഭാവിയിലെ ഗോളിലേക്ക് സമ്പാദിച്ചാല്‍ മതിയോ, കൂടുതല്‍ റിസ്‌ക് എടുക്കാന്‍ കഴിയുമോ എന്നെല്ലാം പരിശോധിക്കണം. വ്യക്തിഗത സ്റ്റോക്കുകള്‍, ബോണ്ടുകള്‍ അല്ലെങ്കില്‍ മറ്റ് ആസ്തികള്‍ വാങ്ങുന്നതാണോ സാധാരണ സമ്പാദ്യ പദ്ധതികള്‍ മാത്രം തെരഞ്ഞെടുക്കുന്നതാണോ അനുയോജ്യം എന്നതൊക്കെ ഒരു വിദഗ്ധനോട് ചോദിച്ച് മനസ്സിലാക്കണം.

3. ഒരു അക്കൗണ്ട് തുറക്കാം, ഉടന്‍

തുടക്കക്കാരായ  നിക്ഷേപകർ (new investors)എന്ന നിലയില്‍, ആത്മവിശ്വാസം തോന്നുന്നത്ര കുറഞ്ഞതോ അത്രയും ചെറുമോ ആ തുക ഉപയോഗിച്ച് ഒരു നിക്ഷേപ അക്കൗണ്ട് തുറക്കാം. ചെറിയ തുകകള്‍ പോലും സ്ഥിരമായി നിക്ഷേപിച്ചാല്‍ അത് സമ്പാദ്യ പദ്ധതിയോ ഓഹരി നിക്ഷേപമോ ആരംഭിക്കാനുള്ള ഒരു തുകയായി വളര്‍ത്താം. ഇതൊരിക്കലും ഒരു എമര്‍ജന്‍സി ഫണ്ട് അല്ല. അത്തരത്തില്‍ ഒരു പോര്‍ട്ട്‌ഫോളിയോ നിര്‍മിക്കുക. ഏതൊക്കെ പദ്ധതികളില്‍ എത്രവീതം എന്ന്. അങ്ങനെ സമ്പാദ്യ പദ്ധതികള്‍ ആരംഭിക്കുക. അത്തരത്തില്‍ നീക്കി വയ്ക്കുന്ന അക്കൗണ്ടിലേക്ക് പതിവായി ഫണ്ട് ചേര്‍ക്കാന്‍ ശ്രമിക്കുക.

4. നിക്ഷേപം പരിശോധിക്കുക

പതിവ് അറ്റകുറ്റപ്പണികള്‍ ആവശ്യമുള്ള എന്തും പോലെ, നിക്ഷേപകന്‍ എപ്പോഴും അവരുടെ നിക്ഷേപ പോര്‍ട്ട്ഫോളിയോ പതിവായി പരിശോധിക്കണം. നിക്ഷേപം അവലോകനം ചെയ്യുന്നതിന് പ്രത്യേകം ആരുമില്ലെങ്കില്‍ നിങ്ങള്‍ തന്നെ അവ അവലോകനം നടത്തണം. ഇതിനായി സ്ഥിരമായ ഒരു റിമൈന്‍ഡര്‍ സജ്ജമാക്കുക.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT