
ഒട്ടും പ്രതീക്ഷിക്കാത്ത പ്രതിസന്ധികളാണ് നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരുന്നത്. നല്ലൊരു മഴ പെയ്താല്‍ മതി ആയുഷ്‌ക്കാലം കഷ്ടപ്പെട്ടുണ്ടാക്കിയ സമ്പാദ്യം മുഴുവന്‍ ഒലിച്ചുപോകാന്‍. ഈ മഴക്കാലത്തും നാമത് കണ്ടു. ഏത് വെല്ലുവിളികളെയും മറികടന്ന് തിരിച്ചുവരാമെന്ന് പറയുമെങ്കിലും അടിയന്തിര സന്ദര്‍ഭങ്ങളെ മറികടക്കാന്‍ പണം നമ്മുടെ കൈയില്‍ വേണം.
അപ്രതീക്ഷിതമായി നേരിടേണ്ടി വരുന്ന സാമ്പത്തികാവശ്യങ്ങള്‍ക്കായി എമര്‍ജന്‍സി ഫണ്ട് കരുതിവെക്കേണ്ടത് അത്യാവശ്യമാണ്. അതോടൊപ്പം ഏറ്റവും എളുപ്പത്തില്‍ കിട്ടുന്ന തരത്തില്‍ അത് എവിടെ നിക്ഷേപിക്കണമെന്നും അറിഞ്ഞിരിക്കണം. എപ്പോള്‍ വേണമെങ്കിലും ലഭ്യമാകുന്ന തരത്തില്‍ ലിക്വിഡ് കാഷായി അത് ഉണ്ടായിരിക്കണമെന്നത് പ്രധാനമാണ്. മാത്രമല്ല, ആ നിക്ഷേപം പടിപടിയായി വളരുന്ന തരത്തിലുള്ളതുമായിരിക്കണം. അതോടൊപ്പം നിക്ഷേപം വളരുന്നുണ്ടെന്ന് കൂടി ഉറപ്പാക്കണം. എങ്ങനെ എമര്‍ജന്‍സി ഫണ്ട് സ്വരൂപിക്കാം എന്നതിനുള്ള വഴികളും മാര്‍ഗ നിര്‍ദേശങ്ങളും അറിയാം.
Read DhanamOnline in English
Subscribe to Dhanam Magazine