

പുതിയ കാഴ്ചപ്പാടോടെ കൂടുതല്‍ വലിയ സ്വപ്നങ്ങളോടെ ഉത്തരവാദിത്വങ്ങളെ കുറിച്ച് കൃത്യമായ ധാരണയോടെ യുവ സാരഥികള്‍ കേരളത്തിലെ ബിസിനസ് രംഗത്തും ചടുലമായ ഇടപെടലുകള്‍ നടത്തുകയാണ്. അവരുടെ ചിന്തകള്‍ അല്‍പ്പം വ്യത്യസ്തമാണ്. പക്ഷേ അവരേവരും തേടുന്നത് സമൂഹത്തിന്റെ ആവശ്യങ്ങള്‍ക്കും പ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരങ്ങളാണ്. ഇതാ വിവിധ മേഖലയിലുള്ള യുവ ബിസിനസ് സാരഥികള്‍ മനസ് തുറക്കുന്നു.
കേരളത്തിലെ യുവ ബിസിനസ് സാരഥികള്‍ പ്രതിസന്ധികളെ തരണം ചെയ്യുന്നതെങ്ങനെ. ബിസിനസിലെ യുവത്വം എന്ന ധനം പംക്തിയില്‍ ഇന്ന് മുത്തൂറ്റ് ക്യാപിറ്റല്‍, അസോസിയേറ്റ് വൈസ് പ്രസിഡന്റ്, ടീന സൂസന്‍ ജോര്‍ജ്.
ബിസിനസിലേക്കുള്ള വരവ്:
ഒരു പതിറ്റാണ്ടിലേറെയായി ഈ ബിസിനസിനൊപ്പമുണ്ട്. സംരംഭകത്വം പാരമ്പര്യമായി ഉള്ളിലുണ്ട്. താഴെത്തട്ടില്‍ നിന്നുള്ള പരിശീലനങ്ങളിലൂടെയും നിരീക്ഷണങ്ങളിലൂടെയുമാണ് കൂടുതല്‍ കാര്യങ്ങളും പഠിച്ചത്. അവസരം ഒത്തു വന്നപ്പോള്‍ കൂടുതല്‍ ഉത്തരവാദിത്വം ഏറ്റെടുത്തു.
ബിസിനസില്‍ എന്റെ പങ്ക്:
ഡിജിറ്റല്‍ വല്‍ക്കരണത്തിനുള്ള നടപടികള്‍ക്ക് തുടക്കമിട്ടത് നേട്ടമായി. ബിസിനസ്, അഡ്മിനിസ്‌ട്രേറ്റീവ് മേഖലകളില്‍ പരമ്പരാഗത കാര്യങ്ങള്‍ ഡിജിറ്റലാക്കി.
പ്രതിസന്ധിയും തരണം ചെയ്ത രീതിയും:
മറ്റുള്ളവരെ നയിക്കുകയും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്ന റോളിലാണെങ്കിലും ഒരു പഠിതാവിന്റെ ചിന്താഗതി ഉണ്ടായിരിക്കണം. ബിസിനസിലും ജീവിതത്തിനുമിടയില്‍ കൃത്രിമമായ അതിര്‍വരമ്പ് സൃഷ്ടിക്കുക എന്നതും പ്രധാനമാണ്.ജീവിതത്തിലെ അമ്മ, ഭാര്യ, മകള്‍ തുടങ്ങിയ കടമകള്‍ കൂടി നിര്‍വഹിക്കേണ്ടതുണ്ട്.
റോള്‍ മോഡല്‍: മൂല്യങ്ങള്‍ പകര്‍ന്നുതന്ന മാതാപിതാക്കള്‍.
കമ്പനിയുടെ വിഷന്‍: വലിയ പാരമ്പര്യമുള്ള കമ്പനിയാണിത്. കാലത്തിനു മുമ്പേ സഞ്ചരിക്കുക എന്നതാണ് ലക്ഷ്യം.
Read other articles from this series :
തുടരും....
(originally published: Dhanam june15&30 combined issue)
Read DhanamOnline in English
Subscribe to Dhanam Magazine