ബി.എസ്-6ന്റെ പുതിയ തലത്തിലേക്ക് കടന്ന് മാരുതി; ഇനി പുത്തന്‍ സുരക്ഷയും
എല്ലാ പുതിയ മോഡലുകളിലും ഇ.എസ്.സിയും ഏര്‍പ്പെടുത്തി
മാരുതി സുസുക്കിയുടെ എല്ലാ പുതിയ മോഡലുകളും ഇപ്പോള്‍ ഏറ്റവും പുതിയ മലിനീകരണ നിയന്ത്രണ ചട്ടമായ ബി.എസ്-6 രണ്ടാംഘട്ടം പാലിക്കുന്നതാണെന്ന് കമ്പനി വ്യക്തമാക്കി. ഹാച്ച്ബാക്കുകളും സെഡാനുകളും എസ്.യു.വികളും എം.പി.വികളും വാണിജ്യ വാഹനങ്ങളുമെല്ലാം ഇതിലുള്‍പ്പെടുന്നു.
Also Read : വാഗണ്‍ആറും ഓള്‍ട്ടോയും സുരക്ഷയില്‍ ഏറെ പിന്നില്‍
വാഹനത്തിന്റെ വായുമലീനികരണ നിയന്ത്രണ സംവിധാനങ്ങള്‍ പരിശോധിക്കാനും പ്രശ്‌നങ്ങളുണ്ടെങ്കില്‍ ഡ്രൈവറെ തത്സമയം അറിയിക്കാനുമുള്ള ഓണ്‍-ബോര്‍ഡ് ഡയഗ്നോസ്റ്റിക് (ഒ.ബി.ഡി) സംവിധാനവും ബി.എസ്-6 രണ്ടാംഘട്ട മോഡലുകളിലുണ്ടാകും. ഇലക്ട്രോണിക് സ്‌റ്റെബിലിറ്റി കണ്‍ട്രോള്‍ (ഇ.എസ്.സി) സംവിധാനവും ഈ മോഡലുകളിലുണ്ടാകുമെന്നതാണ് മറ്റൊരു സവിശേഷത.
പ്രതികൂല സാഹചര്യങ്ങളില്‍ വാഹനത്തിനുമേല്‍ ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടപ്പെടുകയാണെങ്കില്‍, വാഹനം സ്വയം ബ്രേക്ക് ചെയ്ത് വേഗം കുറച്ച് നിയന്ത്രണം തിരിച്ചുകൊണ്ടുവരുന്ന ഫീച്ചറാണിത്. മാരുതിയുടെ ശ്രേണിയില്‍ നിലവില്‍ 15ഓളം മോഡലുകളാണുള്ളത്. പുതിയ കോംപാക്റ്റ് എസ്.യു.വിയായ ഫ്രോന്‍ക്‌സ് കഴിഞ്ഞദിവസം കമ്പനി വിപണിയിലെത്തിച്ചിരുന്നു.