ബിസിനസിലെ വെല്ലുവിളികളെ നേരിടാൻ ഇതാ ഒരു വഴി

Update:2019-09-04 12:09 IST

അമേരിക്കന്‍ പട്ടാളക്കാരാണ് ആ വാക്ക് ആദ്യം ഉപയോഗിച്ചത്. VUCA. ഇന്ന് സംരംഭകരെല്ലാം അത് ആവര്‍ത്തിക്കുന്നുണ്ട്. യുദ്ധക്കളത്തില്‍ ശത്രു ഏതെന്ന് അറിയാതെ യുദ്ധം ചെയ്യാന്‍ വിധിക്കപ്പെട്ട പട്ടാളക്കാരെ പോലെയാണ് സംരംഭകരും.

തിരിച്ചറിയാത്ത ശത്രുവിനെ എതിരിടാന്‍ വഴിയുണ്ടോ?  ഏത് യുദ്ധവും എതിരിട്ട് ജയിക്കാന്‍ പറ്റുന്ന ടീമിനെ കെട്ടിപ്പടുക്കാന്‍ പറ്റുമോ? പറ്റും. അതിനുള്ള വഴിയാണ് നിരന്തര നൈപുണ്യ വികസനം.

ഇക്കാലത്ത് കാശ് പോകുന്ന കാര്യമൊന്നുമല്ല അത്. ലോകത്തിലെ ഏറ്റവും മികച്ച സര്‍വകലാശാലകളിലെ ഏറ്റവും മികച്ച കോഴ്‌സുകള്‍ ആര്‍ക്കു വേണേലും നേടാം. ടീമംഗങ്ങള്‍ക്ക് അത്തരം കോഴ്‌സുകളില്‍ സംബന്ധിക്കാന്‍ അവസരമൊരുക്കിയാല്‍ നിങ്ങളുടെ സംരംഭത്തെ ഒരു എവറെഡി സംരംഭമാക്കാം.

ജൂഡി തോമസ് ഈ വിഡീയോയില്‍ വിവരിക്കുന്നത് അക്കാര്യങ്ങളാണ്. ധനം വീഡിയോ സീരിസിന്റെ മൂന്നാം എപ്പിസോഡ് ഇതാ.

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറിയിക്കാന്‍ മറക്കരുത്.

More Videos:

മലയാളി ഒരു മഹാസംഭവം!!!

നിങ്ങളുടെ ജീവനക്കാര്‍ക്കുണ്ടോ ഈ മൂന്നുകാര്യങ്ങള്‍

പുതിയ ഷോറൂം തുറക്കുന്നതിന് മുൻപേ ഞങ്ങൾ ചെയ്യുന്നത്!

VKC യുടെ വളർച്ചയുടെ പിന്നിൽ ഇങ്ങനെയുമുണ്ടൊരു കാര്യം

Similar News