മലയാളി ഒരു മഹാസംഭവം!!!

ചന്ദ്രനില്‍ ചെന്നാലും മലയാളിയുടെ ചായക്കട കാണുമെന്നൊരു ചൊല്ല് തന്നെയുണ്ട്. അത് ഒരര്‍ത്ഥത്തില്‍ ശരിയുമാണ്. എല്ലാക്കാര്യത്തിലും മലയാളിയൊരു ഗ്ലോബല്‍ പൗരനാണ്. പക്ഷേ നമ്മള്‍ കേരളത്തെ കുറിച്ച് പറയുമ്പോള്‍ വരും കൊച്ചു കേരളമെന്ന പ്രയോഗം. എന്നാല്‍ നമ്മളത്ര ചെറിയ, പരിമിതികളുള്ള ആള്‍ക്കാരാണോ? അല്ലേയല്ല.

പ്രമുഖ ബിസിനസ് കോച്ചും കോളമിസ്റ്റുമായ ജൂഡി തോമസ് മലയാളി എങ്ങനെയാണ് മഹാസംഭവമാണെന്നത് പറയുന്നു.

ധനം ഓണ്‍ലൈനിന്റെ ഏറ്റവും പുതിയ കാല്‍വെപ്പായ വിഡീയോ സീരിസ് ധനം ബിസിനസ് കഫേയിലെ ആദ്യ ഭാഗത്തില്‍ ജൂഡി തോമസ് നിരീക്ഷിക്കുന്നത് മലയാളിയെ, കേരളത്തിന്റെ സാധ്യതകളെയാണ്.
ഈ സീരിസിലെ വരും ഭാഗങ്ങളില്‍ ബിസിനസ് മാനേജ്‌മെന്റ് രംഗത്തെ ഏറ്റവും പുതിയ ആശയങ്ങള്‍ ലളിതമായി വിവരിക്കും. കാത്തിരിക്കൂ… പുതിയ കാഴ്ചപ്പാടുകള്‍ക്കായി.

2 COMMENTS

  1. യുഗങ്ങളും മന്വന്തരങ്ങളും പിന്നിട്ടിന്നും ജ്വലിച്ച് നില നില്ക്കുന്ന അദ്ധ്യാത്മിക തത്വ ശാസ്ത്ര ഗ്രന്ഥങ്ങളാണ് ഭാരത സംസ്കാരത്തിന്റെ മലയാളിയുടെ മൂലധനം.നിത്യവും മാറിമറിയുന്ന ഭൌതിക ശാസ്ത്ര പുരോഗതി അതിലും വലിയെന്തോ ഒന്നാണെന്ന മിഥ്യാ ധാരണയാല് അതിന്റെ പുറകെ പോയി ഈ സംസ്കാര പിന്ബലം ക്ഷിയിച്ചപ്പോള് മലയാളിയുടെ അവസ്ഥ അതുമില്ല ഇതുമില്ലെന്നായി. അതി പുരാതന കാലത്ത് ഇവിടെ നിന്നു ലഭിച്ച താളിയോലകള്, ഗ്രന്ഥങ്ങള് പലതുമിന്ന് അമേരിക്ക മുതലായ അന്യ രാജ്യത്തെ ലൌബ്രറികളില് സുരക്ഷിതമായി സംരക്ഷിക്കുന്നതായി അറിയുന്നു. ശേഷിച്ചവ പലതുമിവിടെ ചിതലുകള്ക്ക് അന്നമായി. 120 വര്ഷത്തിലധികം കാലം മനുഷ്യജന്മം മഹോത്സമാമായി കൊണ്ടാടിയ മഹാത്മാക്കളും മഹാന്മാരും ഒരുകാലത്തിവിടെ സുലഭലമായിരുന്നു. ഇന്ന് ദുര് ലഭമാണ്, ശേഷിച്ചവര് ഒരു വിധത്തില് അല്ലെങ്കില് മറ്റൊരു വിധത്തില് ദുര്ബലരാണ്.

  2. തത്വ ശാസ്ത്രം കേട്ടുപഠിക്കാവുന്നത്രയും ലളിതമായി പൂന്താനം ജ്ഞാനപ്പാനയില് അവതരിപ്പിച്ചു. പൂന്താനത്തിന്റെ ജ്ഞാനപ്പാന വ്യാഖ്യാന സഹിതം, ഷോഡശ സംസ്കാരങ്ങളെന്ന പേരില് യോഗ ശാസ്ത്രത്തിന്റെ അടിസ്ഥാനം, വിക്രമാദിത്യന്റെ ജന്മ വൃത്താന്തം മുതല് സ്വര്ഗഗാരോഹണം ഉള്പ്പെട്ട ഇതിഹാസ വിധി പ്രകാരമുള്ള പുനരാവിഷ്കരണം, മാന്ത്രികചെപ്പ്, ചിതലെടുത്ത ഇതിഹാസങ്ങള്, ബുദ്ധിചാതുര്യന്…. ഏതാനും തത്വ ശാസ്ത്ര അധിഷ്ടിതമായി പുസ്തകങ്ങള് ഇ ബുക്ക് സംവിധാനത്തിലൂടെ സമീപ കാലത്തെനിക്ക് pothi.com, e book store ല് പ്രസിദ്ധീകരിക്കാന് സാധിച്ചു,എല്ലാ മലയാളികളും ഒരിക്കലെങ്കിലും അതൊന്നു വായിച്ചറിയാന് ശ്രദ്ധിക്കുക. ജീവിത വിജയവും പരാജയവും ഭവിക്കാന് പല തലമുറ പരസ്പര ബന്ധമുണ്ടത് അത്യാധുനിക ശാസ്ത്ര സാങ്കേതിക വിദ്യയാല് പരിക്ഷിച്ചറിയാന്ന ഒന്നല്ലെന്ന് അറിയുക

LEAVE A REPLY

Please enter your comment!
Please enter your name here