സൗണ്ട് ക്ലൗഡ് ആപ് ഇല്ലാത്തവര്‍ ലിസണ്‍ ഇന്‍ ബ്രൗസര്‍ (Listen In Browser) ക്ലിക്ക് ചെയ്ത് കേള്‍ക്കുക.
രാജ്യത്ത് സ്വര്‍ണ വില പവന് 41000 വും കടന്നു മുന്നേറുകയാണ്. അടുത്ത ആറേഴ് മാസങ്ങള്‍ക്കുള്ളില്‍ സ്വര്‍ണവില ഔണ്‍സിന് 2000 ഡോളര്‍ കടക്കുമെന്നാണ് ഒരാഴ്ച മുന്‍പ് സിറ്റി ഗ്രൂപ്പ് പ്രവചിച്ചത്. ആ ലക്ഷ്യത്തിലേക്ക് വളരെ വേഗതയില്‍ തന്നെ നീങ്ങികൊണ്ടിരിക്കുകയാണ് ഇപ്പോള്‍ സ്വര്‍ണം. ഇപ്പോഴത്തെ ഈ റാലിയില്‍ അവസരം നഷ്ടമായ പലരും പുതുതായി സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നതിനെ കുറിച്ച് ചിന്തിക്കുന്നു. അതേ സമയം നിലവിലുള്ള നിക്ഷേപകരാകട്ടെ ഇനിയും വില കൂടിയേക്കുമെന്ന കണക്കുകൂട്ടലില്‍ നിക്ഷേപ വിഹിതം ഉയര്‍ത്തുന്നതിനെ കുറിച്ചും ആലോചിക്കുകയാണ്. സ്വര്‍ണത്തില്‍ നിക്ഷേപിച്ചിട്ടുള്ളവരും ഇപ്പോള്‍ നിക്ഷേപിക്കാനാഗ്രഹിക്കുന്നവരും അറിഞ്ഞിരിക്കേണ്ട ചില വസ്തുതകളാണ് ഇന്നത്തെ ധനം മണി ടോക്കിലൂടെ നാം പങ്കുവയ്ക്കുന്നത്. ഈ വിവരങ്ങള്‍ ഇന്ന് നമുക്ക് പറഞ്ഞുതരുന്നത് ഡിബിഎഫ്എസ് മാനേജിംഗ് ഡയറക്റ്ററും ഓഹരി വിപണി വിദഗ്ധനുമായ പ്രിന്‍സ് ജോര്‍ജ് ആണ്.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Read DhanamOnline in English
Subscribe to Dhanam Magazine