Banking, Finance & Insurance

മുതിര്‍ന്ന പൗരന്മാര്‍ക്ക് ഉയര്‍ന്ന പലിശ: ഒരു ലക്ഷം രൂപ എഫ്ഡി ആയി നിക്ഷേപിച്ചാല്‍ 1.25 ലക്ഷം വരെയാക്കാം

ഉയര്‍ന്ന പലിശ നല്‍കുന്ന ബാങ്കുകളും നിരക്കും കാണാം

Dhanam News Desk

റിസര്‍വ് ബാങ്ക് പണ അവലോകന നയത്തില്‍ റിപ്പോ നിരക്ക് ഉയര്‍ത്തിയതിന് പിന്നാലെ പല ബാങ്കുകളും സ്ഥിര നിക്ഷേപങ്ങള്‍ക്ക് പലിശ നിരക്ക് ഉയര്‍ത്തിയിരുന്നു. ആവശ്യമെങ്കില്‍ മാസത്തിലോ ത്രൈമാസത്തിലോ നിക്ഷേപകന്റെ താല്‍പര്യമനുസരിച്ച് പലിശ വരുമാനം നേടാനും മുഴുവന്‍ സമയവും പണ ലഭ്യത (Liquidity) ഉറപ്പു വരുത്തുന്നവയുമാണ് സ്ഥിര നിക്ഷേപങ്ങള്‍.

മുതിര്‍ന്ന പൗരന്മാര്‍ക്ക് കൂടുതല്‍ നേട്ടം. പലിശ വരുമാനം നികുതി ബാധകമായതെങ്കിലും ചെറിയ നികുതി സ്ലാബിലുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് വലിയ ബാധ്യത അത് ഉണ്ടാക്കുന്നില്ല. മറ്റുവരുമാനം ഇല്ലാത്തവരാണെങ്കില്‍ യാതൊരു നികുതി ബാധ്യതയും ഉണ്ടാകില്ല. നിലവില്‍ മെച്ചപ്പെട്ട പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന, മുതിര്‍ന്ന പൗരന്മാര്‍ക്ക് കൂടുതല്‍ നേട്ടമേകുന്ന ബാങ്കുകളും നിരക്കും കാണാം.

ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് (IndusInd Bank)

മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന, കേരളത്തില്‍ ശാഖകളുള്ള ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് 3 വര്‍ഷത്തേക്കുള്ള സ്ഥിര നിക്ഷേപത്തിന് 7.50 ശതമാനം പലിശ നിരക്കാണ് നല്‍കുന്നത്. മുതിര്‍ന്ന പൗരന്മാര്‍ക്കാണ് ഈ നിരക്ക്. 1 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ മൂന്ന് വര്‍ഷം കൊണ്ട് 1.25 ലക്ഷം രൂപയാകും.

യെസ് ബാങ്ക് (Yes Bank)

പുതുതലമുറ സ്വകാര്യ ബാങ്കായ യെസ് ബാങ്കും ഇതേ പലിശ നിരക്കാണ് 3 വര്‍ഷത്തെ സ്ഥിര നിക്ഷേപത്തിന് മുതിര്‍ന്ന പൗരന്മാര്‍ക്ക് നല്‍കുന്നത്. 1 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ 1.25 ലക്ഷം രൂപ മൂന്ന് വര്‍ഷം കൊണ്ട് തിരികെ ലഭിക്കും.

ഇന്റഗ്രേറ്റഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഫിനാന്‍സ് കമ്പനിയായ ഐഡ്എഫ്സിയുടെ ഉടമസ്ഥതയിലുള്ള ഐഡിഎഫ്സി ഫസ്റ്റ് ബാങ്കും മികച്ച പലിശ വാഗ്ദാനം ചെയ്യുന്നു. ഐഡിഎഫ്സി ഫസ്റ്റ് ബാങ്കില്‍ മൂന്ന് വര്‍ഷത്തേക്ക് 7 ശതമാനം പലിശ ലഭിക്കും. ഇതുപ്രകാരം 1 ലക്ഷത്തിന്റെ നിക്ഷേപം 1.23 ലക്ഷമായി ഉയരും.

പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ബറോഡ 6.50 ശതമനം പലിശയാണ് മൂന്ന് വര്‍ഷത്തേക്ക് നല്‍കുന്നത്. ഇതുപ്രകാരം 1 ലക്ഷം രൂപ വളര്‍ന്ന് 1.21 ലക്ഷമായി മാറും.

എച്ച്ഡിഎഫ്സി ബാങ്കും 6.60 ശതമാനം പലിശ നല്‍കും. ഒരു ലക്ഷം രൂപ നിക്ഷേപിച്ചാല്‍ 1,21,820 ലക്ഷമാകും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT