ഫിക്‌സഡ് ഡെപ്പോസിറ്റിന് പലിശനിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്‌സിയും ഐഡിഎഫ്‌സി ഫസ്റ്റ്ബാങ്കും!

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (RBI) നിരക്കുയര്‍ത്തിയതിന് ശേഷം വായ്പാ പലിശ നിരക്കുകള്‍ ഉയര്‍ന്നെങ്കിലും ഫിക്‌സഡ് ഡെപ്പോസിറ്റ് നിരക്കുകള്‍ (Fixed Deposit Rates) പലരും ഉയര്‍ത്തിയിരുന്നില്ല. എന്നാല്‍ കനറാ ബാങ്ക് (Canara Bank), ബാങ്ക് ഓഫ് ബറോഡ(Bank of Baroda) എന്നിവരെല്ലാം ഫിക്‌സഡ് ഡെപ്പോസിറ്റ് നിരക്കുകള്‍ ഉയര്‍ത്തിയിരുന്നു. ഇപ്പോള്‍ എച്ച്ഡിഎഫ്‌സി(HDFC) ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് (IDFC First Bank FD Rates) എന്നിവരും ഫിക്‌സഡ് ഡെപ്പോസിറ്റിന് പലിശ നിരക്കുകള്‍ വര്‍ധിപ്പിച്ചിരിക്കുകയാണ്.

എച്ച്ഡിഎഫ്‌സി ബാങ്ക്

എച്ച്ഡിഎഫ്സി ബാങ്ക്, 7 മുതല്‍ 29 ദിവസത്തിനുള്ളില്‍ കാലാവധി പൂര്‍ത്തിയാകുന്ന സ്ഥിര നിക്ഷേപങ്ങള്‍ക്ക് ബാങ്ക് 2.75 ശതമാനം പലിശ നിരക്ക് നല്‍കും, അതേസമയം 30 മുതല്‍ 89 ദിവസത്തിനുള്ളില്‍ കാലാവധി പൂര്‍ത്തിയാകുന്ന ടേം ഡെപ്പോസിറ്റുകള്‍ക്ക് 3.25 ശതമാനം പലിശ നിരക്കാണ് വാഗ്ദാനം ചെയ്യുന്നത്.

90 ദിവസത്തിനും ആറുമാസത്തിനും ഇടയിലുള്ള സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക് 3.75 ശതമാനം ആയി തുടരും. അതേസമയം ആറ് മാസത്തിനും ഒരു ദിവസത്തിനും ഒരു വര്‍ഷത്തില്‍ താഴെയും കാലാവധിയുള്ള സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക് 4.65 ശതമാനം തന്നെ ആയിരിക്കും.

ഒരു വര്‍ഷത്തിനുള്ളില്‍ കാലാവധി പൂര്‍ത്തിയാകുന്ന സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് 5.35 ശതമാനത്തില്‍ നിന്ന് 5.50 ശതമാനമായി വര്‍ധിപ്പിച്ചു. 1-2 വര്‍ഷത്തിനുള്ളില്‍ കാലാവധി പൂര്‍ത്തിയാകുന്ന സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക് 15 ബേസിസ് പോയിന്റ് ഉയര്‍ത്തി 5.50 ശതമാനമാക്കി. 2 വര്‍ഷം മുതല്‍ 3 വര്‍ഷം വരെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് ബാങ്ക് 5.50 ശതമാനം പലിശ നിരക്ക് നല്‍കുന്നത് തുടരും, .

5 - 10 വര്‍ഷത്തിനിടയില്‍ കാലാവധി പൂര്‍ത്തിയാകുന്ന സ്ഥിര നിക്ഷേപങ്ങളുടെ പലിശ 5.75 ശതമാനം ആയി തുടരും. 3 വര്‍ഷം 1 മുതല്‍ 5 വര്‍ഷം വരെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് സാധാരണക്കാര്‍ക്ക് 6.10 ശതമാനം പലിശയും മുതിര്‍ന്ന പൗരന്മാര്‍ക്ക് 6.60 ശതമാനം പലിശയും നല്‍കും.മുതിര്‍ന്ന പൗരന്മാര്‍ക്ക് 7 ദിവസം മുതല്‍ 5 വര്‍ഷം വരെ കാലാവധി പൂര്‍ത്തിയാകുന്ന സ്ഥിര നിക്ഷേപങ്ങളുടെ സ്റ്റാന്‍ഡേര്‍ഡ് നിരക്കിനേക്കാള്‍ 0.50% ശതമാനം അധിക പലിശ നിരക്ക് നല്‍കും.

ഐഡിഎഫ്‌സി ഫസ്റ്റ്ബാങ്ക്

ഐഡിഎഫ്‌സി ഫസ്റ്റ്ബാങ്ക് (IDFC First Bank) 7 ദിവസം മുതല്‍ 29 ദിവസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് 3.50% പലിശനിരക്കും 30-90 ദിവസത്തിനുള്ളില്‍ കാലാവധി പൂര്‍ത്തിയാക്കുന്ന നിക്ഷേപങ്ങള്‍ക്ക് 4.00% പലിശ നിരക്കും വാഗ്ദാനം ചെയ്യുന്നു. 91 - 180 ദിവസത്തിനുള്ളില്‍ കാലാവധി പൂര്‍ത്തിയാകുന്ന സ്ഥിരനിക്ഷേപങ്ങള്‍ക്ക് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് (IDFC First Bank) 4.50% പലിശ നിരക്ക് നല്‍കുന്നത് തുടരും.

181 ദിവസം മുതല്‍ 1 വര്‍ഷം വരെ കാലാവധിയുള്ള സ്ഥിരനിക്ഷേപങ്ങള്‍ക്ക് 5.75% നല്‍കുന്നത് തുടരും. 365- 499 ദിവസത്തിനുള്ളില്‍ കാലാവധി പൂര്‍ത്തിയാകുന്ന സ്ഥിര നിക്ഷേപങ്ങള്‍ക്ക് 6.25% പലിശനിരക്ക് ലഭിക്കും. ഇതേ കാലാവധിയിലെ ടേം ഡെപ്പോസിറ്റുകള്‍ക്ക് 6.50% പലിശനിരക്ക് വാഗ്ദാനം ചെയ്യുന്നത് തുടരും.

2 വര്‍ഷം-1 ദിവസം, 749 ദിവസം എന്നിവയില്‍ കാലാവധി പൂര്‍ത്തിയാകുന്ന സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഇപ്പോള്‍ 6.50% ആണ്. അത്‌പോലെ 750 ദിവസത്തിനുള്ളില്‍ കാലാവധി പൂര്‍ത്തിയാകുന്ന ടേം നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഇപ്പോള്‍ പരമാവധി 6.90% ആക്കി.

751 ദിവസം മുതല്‍ 5 വര്‍ഷം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് 6.50% നിരക്കില്‍ പലിശ ലഭിക്കുന്നത് തുടരും. 5 വര്‍ഷം-1 ദിവസം മുതല്‍ 10 വര്‍ഷം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് ബാങ്ക് 6% പലിശ നല്‍കുന്നത് തുടരും. അതേസമയം IDFC ഫസ്റ്റ് ബാങ്ക് ടാക്‌സ് സേവിംഗ് എഫ്ഡികള്‍ക്ക് 6.50% പലിശ നിരക്ക് തന്നെ നല്‍കും.

നിക്ഷേപങ്ങള്‍ക്ക് ഉയര്‍ന്ന പലിശ: ബറോഡ തിരംഗ ഡെപ്പോസിറ്റ് സ്‌കീം


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it