Personal Finance

ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കും ഫിക്‌സഡ് ഡെപ്പോസിറ്റ് നിരക്ക് ഉയര്‍ത്തി, പുതിയ നിരക്കുകള്‍ അറിയാം

പുതുക്കിയ നിരക്കുകള്‍ നാളെ മുതല്‍ പ്രാബല്യത്തില്‍

Dhanam News Desk

റിസര്‍വ് ബാങ്ക് (RBI) റീപോ  നിരക്കുകളില്‍ മാറ്റം വരുത്തിയതുമുതല്‍ വിവിധ ബാങ്കുകളാണ് തങ്ങളുടെ ഫിക്‌സഡ് ഡെപ്പോസിറ്റ് (Fixed Deposit) നിരക്കുകളില്‍ വര്‍ധനവ് വരുത്തിയത്. ഇപ്പോള്‍ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കും (IOB) 2 കോടിയില്‍ താഴെയുള്ള സ്ഥിരനിക്ഷേപങ്ങളുടെ പലിശനിരക്ക് (Interest Rate) ഉയര്‍ത്തിയിരിക്കുകയാണ്.

7 ദിവസം മുതല്‍ 3 വര്‍ഷം വരെയോ അതില്‍ കൂടുതലോ കാലാവധിയുള്ള സ്ഥിരനിക്ഷേപങ്ങള്‍ക്ക് 3.25% മുതല്‍ 5.85% വരെ പലിശ ലഭിക്കും. ഏറ്റവുമധികം കാലാവധിയില്‍(മൂന്ന് വര്‍ഷവും അതിന് മുകളിലും കാലാവധിയുള്ള) ഉള്ള നിക്ഷേപങ്ങള്‍ക്കാണ് 5.85 ശതമാനം പലിശ നിരക്കാക്കിയിട്ടുള്ളത്.

പുതുക്കിയ പലിശനിരക്കുകള്‍ 2022 സെപ്തംബര്‍ 13 മുതല്‍ പ്രാബല്യത്തില്‍ വരും. എല്ലാ കാലയളവിലേക്കുമുള്ള സ്ഥിരനിക്ഷേപങ്ങള്‍ക്കും ഐഒബി പലിശ നിരക്ക് ഉയര്‍ത്തിയിട്ടുണ്ട്.

വിവിധ നിരക്കുകള്‍

7 മുതല്‍ 29 ദിവസത്തിനുള്ളില്‍ കാലാവധി പൂര്‍ത്തിയാകുന്ന സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് 3% ല്‍ നിന്ന് 3.25% ആയി ബാങ്ക് വര്‍ധിപ്പിച്ചു, 30 മുതല്‍ 45 ദിവസത്തിനുള്ളില്‍ കാലാവധി പൂര്‍ത്തിയാകുന്ന സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് 3.00 ല്‍ നിന്ന് 35 ബിപിഎസ് വര്‍ധിപ്പിച്ചു.

46 മുതല്‍ 90 ദിവസം വരെ കാലാവധിയുള്ള ഫിക്‌സഡ് ഡിപ്പോസിറ്റുകള്‍ക്ക് ഇപ്പോള്‍ 3.75% പലിശ ലഭിക്കും, 91 മുതല്‍ 179 ദിവസം വരെ കാലാവധിയുള്ളവയ്ക്ക് ഇപ്പോള്‍ 4.10% നിരക്കില്‍ പലിശ ലഭിക്കും, മുമ്പ് ഇത് 4% ആയിരുന്നു. 180 ദിവസം മുതല്‍ 1 വര്‍ഷത്തില്‍ താഴെ വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് ഇപ്പോള്‍ 4.65% പലിശനിരക്ക് ബാങ്ക് ഉറപ്പുനല്‍കുന്നു,

1 വര്‍ഷം മുതല്‍ 2 വര്‍ഷം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് 5.45% ല്‍ നിന്ന് 5.60% ആയിട്ടാണ് ബാങ്ക് ഉയര്‍ത്തിയത്. 444 ദിവസത്തിനുള്ളില്‍ കാലാവധി പൂര്‍ത്തിയാകുന്ന സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് 5.60% ല്‍ നിന്ന് 5.65% ആയി ഉയര്‍ത്തി. 1000 ദിവസത്തെ സ്ഥിര നിക്ഷേപ ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ പരമാവധി 6% പലിശ നിരക്ക് ലഭിക്കും.

2 വര്‍ഷം മുതല്‍ 3 വര്‍ഷത്തില്‍ താഴെ (1000 ദിവസം ഒഴികെ) കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് ഇപ്പോള്‍ 5.60% പലിശ ലഭിക്കും, മൂന്ന് വര്‍ഷവും അതിന് മുകളിലും കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് 5.70 ശതമാനത്തില്‍ നിന്നും 585% പലിശ നിരക്കാക്കിയിട്ടുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT