ഫിക്‌സഡ് ഡെപ്പോസിറ്റിന് പലിശ ഉയര്‍ത്തി ഐസിഐസിഐ ബാങ്കും

സ്ഥിര നിക്ഷേപങ്ങള്‍ക്ക് (Fixed Deposits) മെച്ചപ്പെട്ട പലിശനിരക്കുകള്‍ നല്‍കുന്ന ബാങ്കുകളുടെ നിരയിലേക്ക് ഐസിഐസിഐ ബാങ്കും.

2 കോടിയില്‍ താഴെയുള്ള സ്ഥിരനിക്ഷേപങ്ങളുടെ (Fixed Deposit) പലിശനിരക്കുകളാണ് (FD Interest Rates) ഐസിഐസിഐ ബാങ്ക് (ICICI Bank) ഉയര്‍ത്തിയത്. പുതിയ നിരക്കുകള്‍ 2022 ഓഗസ്റ്റ് 19 മുതല്‍ പ്രാബല്യത്തില്‍ വന്നതായി ബാങ്ക് അറിയിച്ചു.
പുതിയ നിരക്കുകള്‍
ഏറ്റവും കുറഞ്ഞ പുതിയ പലിശ നിരക്ക് 2.75 ശതമാനമാണ്. 7-29 ദിവസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്കാണിത്. 30 ദിവസം മുതല്‍ 90 ദിവസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് ഐസിഐസിഐ ബാങ്ക് 3.25 ശതമാനം പലിശ നിരക്ക് നല്‍കുന്നത് തുടരും.
91 ദിവസത്തിനും 184 ദിവസത്തിനും ഇടയിലുള്ള കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് 3.75 ശതമാനം പലിശയും 185 ദിവസത്തിനും ഒരു വര്‍ഷത്തില്‍ താഴെയുള്ള കാലാവധിയുള്ള ടേം ഡെപ്പോസിറ്റുകള്‍ക്കും 4.65 ശതമാനം പലിശ ലഭിക്കും. ഇത് കഴിഞ്ഞ പാദത്തിലേത് തന്നെയാണ്. എന്നാല്‍ ഒന്നോ രണ്ടോ വര്‍ഷത്തിനുള്ളില്‍ കാലാവധി പൂര്‍ത്തിയാകുന്ന സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് 5.35 ശതമാനത്തില്‍ നിന്ന് 15 ബേസിസ് പോയിന്റുകള്‍ (ബിപിഎസ്) ഉയര്‍ത്തി 5.50 ശതമാനമാക്കി.
മൂന്നു വര്‍ഷം വരെ കാലാവധി പൂര്‍ത്തിയാകുന്ന സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് 10 ബേസിസ് പോയിന്റുകള്‍ 5.50 ശതമാനത്തില്‍ നിന്ന് 5.60 ശതമാനം ആയി ബാങ്ക് വര്‍ധിപ്പിച്ചു. 3-5 വര്‍ഷം വരെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് 5.70 ശതമാനത്തില്‍ നിന്ന് 40 ബേസിസ് പോയിന്റ് ഉയര്‍ത്തി 6.10% ആക്കിയിട്ടുണ്ട്.
5-10 വര്‍ഷം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് 5.90 ശതമാനം പലിശയായും നിരക്കുയര്‍ത്തി. ഇത് മുമ്പ് 5.75 ശതമാനം ആയിരുന്നു. ഐസിഐസിഐ ബാങ്ക് 5 വര്‍ഷത്തെ ടാക്‌സ് സേവിംഗ് എഫ്ഡികള്‍ക്ക് സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക് 5.70 ശതമാനത്തില്‍ നിന്ന് 40 ബേസിസ് പോയിന്റുകള്‍ വര്‍ധിപ്പിച്ച് 6.10 ശതമാനമാക്കി ഉയര്‍ത്തി.
മുതിര്‍ന്ന പൗരന്മാര്‍ക്ക സാധാരണ നിരക്കിനേക്കാള്‍ 0.50% അധിക നിരക്ക് ലഭിക്കുന്നത് തുടരും. 5 വര്‍ഷം 1 ദിവസം, 10 വര്‍ഷം വരെ കാലാവധിയുള്ള ഐസിഐസിഐ ബാങ്ക് ഗോള്‍ഡന്‍ ഇയേഴ്സ് എഫ്ഡി ആണെങ്കില്‍ നിലവിലുള്ള 50 ബിപിഎസ് കൂടാതെ അധിക ആനുകൂല്യമായി 0.20% അധിക പലിശ കൂടി ലഭിക്കും. ഐസിഐസിഐ ബാങ്കിന്റെ പുതിയ സ്ഥിര നിക്ഷേപങ്ങള്‍ക്കും നിലവിലുള്ള ടേം ഡെപ്പോസിറ്റുകള്‍ക്കും പുതുക്കലിനും ഈ പുതുക്കിയ ഫിക്‌സഡ് ഡിപ്പോസിറ്റ് പലിശ നിരക്കുകള്‍ ബാധകമായിരിക്കും.
പലിശ വര്‍ധിപ്പിച്ച മറ്റ് ബാങ്കുകളും നിരക്കുകളും
എച്ച്ഡിഎഫ്സി ബാങ്ക് (HDFC Bank)
എച്ച്ഡിഎഫ്‌സി ബാങ്ക്, 7 മുതല്‍ 29 ദിവസത്തിനുള്ളില്‍ കാലാവധി പൂര്‍ത്തിയാകുന്ന സ്ഥിര നിക്ഷേപങ്ങള്‍ക്ക് ബാങ്ക് 2.75 ശതമാനം പലിശ നിരക്ക് നല്‍കും, അതേസമയം 30 മുതല്‍ 89 ദിവസത്തിനുള്ളില്‍ കാലാവധി പൂര്‍ത്തിയാകുന്ന ടേം ഡെപ്പോസിറ്റുകള്‍ക്ക് 3.25 ശതമാനം പലിശ നിരക്കാണ് വാഗ്ദാനം ചെയ്യുന്നത്.
90 ദിവസത്തിനും ആറുമാസത്തിനും ഇടയിലുള്ള സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക് 3.75 ശതമാനം ആയി തുടരും. അതേസമയം ആറ് മാസത്തിനും ഒരു ദിവസത്തിനും ഒരു വര്‍ഷത്തില്‍ താഴെയും കാലാവധിയുള്ള സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക് 4.65 ശതമാനം തന്നെ ആയിരിക്കും.
ഒരു വര്‍ഷത്തിനുള്ളില്‍ കാലാവധി പൂര്‍ത്തിയാകുന്ന സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് 5.35 ശതമാനത്തില്‍ നിന്ന് 5.50 ശതമാനമായി വര്‍ധിപ്പിച്ചു. 1-2 വര്‍ഷത്തിനുള്ളില്‍ കാലാവധി പൂര്‍ത്തിയാകുന്ന സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക് 15 ബേസിസ് പോയിന്റ് ഉയര്‍ത്തി 5.50 ശതമാനമാക്കി. 2 വര്‍ഷം മുതല്‍ 3 വര്‍ഷം വരെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് ബാങ്ക് 5.50 ശതമാനം പലിശ നിരക്ക് നല്‍കുന്നത് തുടരും, .
5 - 10 വര്‍ഷത്തിനിടയില്‍ കാലാവധി പൂര്‍ത്തിയാകുന്ന സ്ഥിര നിക്ഷേപങ്ങളുടെ പലിശ 5.75 ശതമാനം ആയി തുടരും. 3 വര്‍ഷം 1 മുതല്‍ 5 വര്‍ഷം വരെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് സാധാരണക്കാര്‍ക്ക് 6.10 ശതമാനം പലിശയും മുതിര്‍ന്ന പൗരന്മാര്‍ക്ക് 6.60 ശതമാനം പലിശയും നല്‍കും.മുതിര്‍ന്ന പൗരന്മാര്‍ക്ക് 7 ദിവസം മുതല്‍ 5 വര്‍ഷം വരെ കാലാവധി പൂര്‍ത്തിയാകുന്ന സ്ഥിര നിക്ഷേപങ്ങളുടെ സ്റ്റാന്‍ഡേര്‍ഡ് നിരക്കിനേക്കാള്‍ 0.50% ശതമാനം അധിക പലിശ നിരക്ക് നല്‍കും.
ഐഡിഎഫ്സി ഫസ്റ്റ്ബാങ്ക് (IDFC First Bank)
ഐഡിഎഫ്സി ഫസ്റ്റ്ബാങ്ക് (IDFC First Bank) 7 ദിവസം മുതല്‍ 29 ദിവസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് 3.50% പലിശനിരക്കും 30-90 ദിവസത്തിനുള്ളില്‍ കാലാവധി പൂര്‍ത്തിയാക്കുന്ന നിക്ഷേപങ്ങള്‍ക്ക് 4.00% പലിശ നിരക്കും വാഗ്ദാനം ചെയ്യുന്നു. 91 - 180 ദിവസത്തിനുള്ളില്‍ കാലാവധി പൂര്‍ത്തിയാകുന്ന സ്ഥിരനിക്ഷേപങ്ങള്‍ക്ക് ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് (IDFC First Bank) 4.50% പലിശ നിരക്ക് നല്‍കുന്നത് തുടരും.
181 ദിവസം മുതല്‍ 1 വര്‍ഷം വരെ കാലാവധിയുള്ള സ്ഥിരനിക്ഷേപങ്ങള്‍ക്ക് 5.75% നല്‍കുന്നത് തുടരും. 365- 499 ദിവസത്തിനുള്ളില്‍ കാലാവധി പൂര്‍ത്തിയാകുന്ന സ്ഥിര നിക്ഷേപങ്ങള്‍ക്ക് 6.25% പലിശനിരക്ക് ലഭിക്കും. ഇതേ കാലാവധിയിലെ ടേം ഡെപ്പോസിറ്റുകള്‍ക്ക് 6.50% പലിശനിരക്ക് വാഗ്ദാനം ചെയ്യുന്നത് തുടരും.
2 വര്‍ഷം-1 ദിവസം, 749 ദിവസം എന്നിവയില്‍ കാലാവധി പൂര്‍ത്തിയാകുന്ന സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഇപ്പോള്‍ 6.50% ആണ്. അത്പോലെ 750 ദിവസത്തിനുള്ളില്‍ കാലാവധി പൂര്‍ത്തിയാകുന്ന ടേം നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഇപ്പോള്‍ പരമാവധി 6.90% ആക്കി.
751 ദിവസം മുതല്‍ 5 വര്‍ഷം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് 6.50% നിരക്കില്‍ പലിശ ലഭിക്കുന്നത് തുടരും. 5 വര്‍ഷം-1 ദിവസം മുതല്‍ 10 വര്‍ഷം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് ബാങ്ക് 6% പലിശ നല്‍കുന്നത് തുടരും. അതേസമയം IDFC ഫസ്റ്റ് ബാങ്ക് ടാക്സ് സേവിംഗ് എഫ്ഡികള്‍ക്ക് 6.50% പലിശ നിരക്ക് തന്നെ നല്‍കും
കനറാ ബാങ്ക് (Canara Bank)
ഏഴ് മുതല്‍ 10 വര്‍ഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്കാണ് കനറാ ബാങ്ക് പലിശ വര്‍ധിപ്പിച്ചിരിക്കുന്നത്. 2.90 ശതമാനം മുതല്‍ 5.75 ശതമാനം വരെയാണ് പുതുക്കിയ നിരക്കുകള്‍ നില്‍ക്കുന്നത്. എന്നാല്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് (Senior Citizen) 2.90 ശതമാനം മുതല്‍ 6.25 ശതമാനം വരെയാണ് ഫിക്സഡ് ഡെപ്പോസിറ്റ് നിരക്കുകള്‍.
ഏഴ് ദിവസം മുതല്‍ 45 ദിവസങ്ങള്‍ക്കുള്ളില്‍ കാലാവധി പൂര്‍ത്തിയാകുന്ന നിക്ഷേപങ്ങള്‍ക്ക് 2.90 ശതമാനം പലിശ നല്‍കുന്നത് തുടരും. 46 മുതല്‍ 90 ദിവസത്തിനുള്ളില്‍ കാലാവധി പൂര്‍ത്തിയാകുന്ന സ്ഥിര നിക്ഷേപങ്ങള്‍ക്ക് 4.00 ശതമാനം പലിശ നല്‍കും. 91 മുതല്‍ 179 ദിവസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് 4.05 ശതമാനമാണ് നിരക്ക്. 180 മുതല്‍ 269 ദിവസം വരെ കാലാവധിയുള്ള ടേം ഡെപ്പോസിറ്റുകള്‍ക്ക് 4.50 ശതമാനത്തില്‍ നിന്ന് 4.65 ശതമാനം ആക്കി പലിശ നിരക്ക് ഉയര്‍ത്തിയിട്ടുണ്ട്.
270 ദിവസം മുതല്‍ ഒരു വര്‍ഷത്തില്‍ താഴെ വരെയുള്ള നിക്ഷേപങ്ങള്‍ക്ക് കനറാ ബാങ്ക് ഇപ്പോള്‍ 4.65 ശതമാനം പലിശ നല്‍കും. മുമ്പ് ഇത് 4.55 ശതമാനം ആയിരുന്നു. ഒരു വര്‍ഷത്തിനുള്ളില്‍ കാലാവധി തീരുന്ന നിക്ഷേപങ്ങളുടെ പലിശ നിരക്ക് 5.30 ശതമാനത്തില്‍ നിന്ന് 5.50 ശതമാനമായി വര്‍ധിപ്പിച്ചിട്ടുണ്ട്. അതേസമയം 333 ദിവസത്തെ സ്‌കീമിന്റെ പലിശ നിരക്ക് 5.10 ശതമാനമായി നിലനിര്‍ത്തി.
1 വര്‍ഷം മുതല്‍ 2 വര്‍ഷത്തില്‍ താഴെ വരെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് 5.55 ശതമാനം പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. ഇത് നേരത്തെ 5.40 ശതമാനമായിരുന്നു. 666 ദിവസത്തെ നിയക്ഷേപ സ്‌കീമിന് കീഴില്‍ ഏറ്റവും ഉയര്‍ന്ന പലിശ നിരക്കായ 6 ശതമാനം ലഭിക്കും. മുതിര്‍ന്ന പൗരന്മാര്‍ക്ക് 6.5 ശതമാനമാണ് ഇതിന്റെ നിരക്ക്.
2 വര്‍ഷം മുതല്‍ 3 വര്‍ഷത്തില്‍ താഴെ വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് 5.60 ശതമാനം പലിശ നിരക്ക് നല്‍കും. മുമ്പ് ഇത് 5.45 ശതമാനമായിരുന്നു. 3 മുതല്‍ 5 വര്‍ഷം വരെയുള്ള സ്ഥിരനിക്ഷേപങ്ങള്‍ക്ക് ബാങ്ക് ഇപ്പോള്‍ 5.75 ശതമാനം പലിശ നല്‍കും, മുമ്പ് ഇത് 5.70 ശതമാനമായിരുന്നു.
ബാങ്ക് ഓഫ് ബറോഡ (Bank of Baroda)
ബാങ്ക് ഓഫ് ബറോഡ (ബാങ്ക്) ഉയര്‍ന്ന പലിശ നിരക്കുകള്‍ വാഗ്ദാനം ചെയ്യുന്ന പുതിയ സ്ഥിര നിക്ഷേപങ്ങള്‍ ആരംഭിച്ചു. 444, 555 ദിവസ കാലാവധിയിലാണ് രണ്ട് സ്ഥിര നിക്ഷേപമാര്‍ഗങ്ങള്‍ ആരംഭിക്കുന്നത്. ബറോഡ തിരംഗ ഡെപ്പോസിറ്റ് സ്‌കീം എന്ന പേരിലുള്ള സ്‌കീമില്‍ ഇപ്പോള്‍ നിക്ഷേപിക്കാം. 2022 ഡിസംബര്‍ 31 വരെയാണ് സ്‌കീമിന്റെ കാലാവധി.
444 ദിവസത്തേക്ക് ഉള്ള സ്‌കീമിന് 5.75 പലിശ നിരക്കും രണ്ട് 555 ദിവസത്തേക്കുള്ള സികീമിന് 6 ശതമാനം പലിശ നിരക്കുമാണ് ലഭ്യമാകുക. 2 കോടിയില്‍ താഴെയുള്ള എല്ലാ നിക്ഷേപങ്ങളിലുമെന്നപോലെ മുതിര്‍ന്ന പൗരന്മാര്‍ക്ക് ഈ സ്‌കീമിലും ഉയര്‍ന്ന പലിശ ലഭിക്കും. 0.50 ശതമാനം അധിക പലിശയാണ് ലഭിക്കുക.
രാജ്യത്തിന്റെ 75ാം സാതന്ത്ര്യ വര്‍ഷാഘോഷത്തില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും (എസ്ബിഐ) 'ഉത്സവ് ഡെപ്പോസിറ്റ്' എന്നറിയപ്പെടുന്ന പ്രത്യേക ടേം ഡെപ്പോസിറ്റ് അവതരിപ്പിച്ചിരുന്നു. ഈ ഫിക്സഡ് ഡെപ്പോസിറ്റ് സ്‌കീമിന് ഉയര്‍ന്ന പലിശനിരക്കും ലഭ്യമാണ്.
ഉത്സവ് ഫിക്സഡ് ഡിപ്പോസിറ്റ് സ്‌കീമില്‍, 1000 ദിവസത്തെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് എസ്ബിഐ പ്രതിവര്‍ഷം 6.10 ശതമാനം പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. മുതിര്‍ന്ന പൗരന്മാര്‍ക്ക് സാധാരണ നിരക്കിനേക്കാള്‍ 0.50 ശതമാനം അധിക പലിശ നിരക്കാണ് ലഭിക്കുക.
( This is a Developing Story Based on Banks' Updates)


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it