ഫിക്‌സഡ് ഡെപ്പോസിറ്റുകള്‍ക്ക് (FD)ഏറ്റവുമധികം പലിശ നല്‍കുന്നത് ഏത് ബാങ്കാണ്?

സാധാരണക്കാരുടെ സുരക്ഷിതനിക്ഷേപമെന്നറിയപ്പെടുന്ന ഫിക്‌സഡ് ഡെ്‌പോസിറ്റുകളുടെ (FixedDeposit)നിരക്ക് ഈയടുത്ത് പല ബാങ്കുകളും പുതുക്കി. പലിശ വരുമാനം മാത്രമാണ് സ്ഥിര നിക്ഷേപങ്ങള്‍ക്ക് ലഭിക്കുകയെങ്കിലും ബാങ്കുകളിലുള്ള വിശ്വാസ്യത മുന്‍നിര്‍ത്തി പലരും സ്ഥിരനിക്ഷേപങ്ങളെയാണ് ഇടക്കാല, ദീര്‍ഘകാല ഓപ്ഷനായി തെരഞ്ഞെടുക്കുന്നത്. അറിയാം നിങ്ങളുടെ ബാങ്ക് സ്ഥിര നിക്ഷേപത്തിന് നല്‍കുന്ന പലിശ തുക എത്രയെന്നും മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള ആനുകൂല്യങ്ങളും.

ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്

ഇന്‍ഡസ് ഇന്‍ഡ് ബാങ്കും മികച്ച പലിശ നിരക്കാണ് സ്ഥിര നിക്ഷേപങ്ങള്‍ക്ക് നല്‍കുന്നത്. രണ്ട് കോടിയില്‍ താഴെയുള്ള ഏഴ് ദിവസം മുതല്‍ 14 ദിവസം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 3.25 ശതമാനം നിരക്കാണ് ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് നല്‍കുന്നത്. മുപ്പത് ദിവസം വരെയാകുമ്പോള്‍ അത് 3.50 ശതമാനത്തിലേക്ക് മാറും. 31-45 ദിവസം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 3.70 ശതമാനവും 61-90 ദിവസം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 4 ശതമാനം പലിശ നിരക്കും സാധാരണ പൗരന്മാര്‍ക്ക് ഇന്‍ഡസ് ബാങ്ക് നല്‍കുന്നു.

91-120, 121-180, 181-210, 211-269, 270-354,355-364 എന്നിങ്ങനെയുള്ള കാലാവധികളിലുള്ള നിക്ഷേപങ്ങള്‍ക്ക് 4.40, 4.5, 4.75, 5, 5.5, 5.5 ക്രമത്തില്‍ എന്നിങ്ങനെയാണ് പലിശ നിരക്കുകള്‍.

ഒരു വര്‍ഷം മുതല്‍ ഒന്നര വര്‍ഷം വരെ ആറ് ശതമാനം പലിശ നിരക്കും ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് വാഗ്ദാനം ചെയ്യുന്നു. ഒന്നര വര്‍ഷം മുതല്‍ ഒരു വര്‍ഷം 7 മാസം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് പലിശ നിരക്ക് 6.25 ശതമാനമാണ്. ഇത് തന്നെ രണ്ട് വര്‍ഷം വരെയുള്ളവയ്ക്കും ലഭിക്കും. രണ്ട് വര്‍ഷം മുതല്‍ രണ്ടര വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 6.5 ശതമാനം പലിശ നല്‍കുന്നു.

രണ്ട് വര്‍ഷം 9 മാസങ്ങള്‍ മുതല്‍ മൂന്നു വര്‍ഷം വരെ നിക്ഷേപമെങ്കില്‍ ഉയര്‍ന്ന നിരക്കായ 6.5 ബാങ്ക് നല്‍കും. മൂന്നു വര്‍ഷം മുതല്‍ 61 മാസക്കാലം വരെ ഇന്‍ഡസ് ഇന്‍ഡ് ബാങ്കില്‍ നിക്ഷേപിക്കുന്ന സ്ഥിരനിക്ഷേപത്തിനും ഇതേ പലിശ നല്‍കുന്നു. മുതിര്‍ന്ന പൗരന്മാര്‍ക്ക് 0.5 ശതമാനം അധിക പലിശയും ബാങ്ക് ഓഫര്‍ ചെയ്യുന്നു.

എസ്ബിഐ (SBI)

രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐയില്‍ (State Bank of India- SBI)7 ദിവസം മുതലുള്ള ഡെപ്പോസിറ്റുകളുണ്ട്. 2.90 ശതമാനം മുതലാണ് ഇവയ്ക്ക് പലിശ നിരക്ക് നല്‍കുന്നത്. 211 ദിവസം മുതല്‍ ഒരു വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 4.40 ശതമാനവും സീനിയര്‍ സിറ്റിസണ്‍സ് സ്‌കീം(Senior Citizen) അഥവാ മുതിര്‍ന്ന പൗരന്മാര്‍ക്ക് 5.10 ശതമാനവും പലിശ ലഭിക്കും.

ഒരു വര്‍ഷം മുതല്‍ രണ്ട് വര്‍ഷം വരെ 5.30 ശതമാനമാണ് പലിശ. മുതിര്‍ന്ന പൗരന്മാര്‍ക്ക് 5.80 ശതമാനം പലിശയും ലഭിക്കും. അഞ്ച് വര്‍ഷം മുതല്‍ 10 വര്‍ഷം വരെയുള്ള ഡെപ്പോസിറ്റുകള്‍ക്ക് 5.50 ശതമാനമാണ് പലിശ നിരക്ക്. മുതിര്‍ന്ന പൗരന്മാര്‍ക്ക് ഇത് 6.30 ശതമാനത്തിനും ലഭ്യമാണ്. അഞ്ച് വര്‍ഷത്തില്‍ താഴെ മുന്നു വര്‍ഷം വരെ നോക്കിയാല്‍ 5.45 ശതമാനം പലിശയും മുതിര്‍ന്ന പൗരന്മാര്‍ക്ക് 5.95 ശതമാനം പലിശയുമാണ് എസ്്ബിഐ ഓഫര്‍ ചെയ്യുന്നത്.

എച്ച്ഡിഎഫ്സി ബാങ്ക് (HDFC Bank)

എസ് ബി ഐക്ക് പിന്നാലെ എച്ച് ഡി എഫ് സി ബാങ്കും നിരക്കുയര്‍ത്തി. വെബ്‌സൈറ്റില്‍ പുതുക്കിയ വിവരങ്ങള്‍ അനുസരിച്ച് 6 മാസം മുതല്‍ 9 മാസത്തില്‍ താഴെയുള്ള എഫ്ഡിക്ക് (FD) ഇപ്പോള്‍ 4.40 ശതമാനത്തില്‍ നിന്ന് 4.65 ശതമാനം പലിശ നല്‍കും എച്ച്ഡിഎഫ്സി ബാങ്ക്(HDFC Bank). 9 മാസം മുതല്‍ ഒരു വര്‍ഷത്തില്‍ താഴെയുള്ള കാലയളവില്‍ 4.50 ശതമാനത്തില്‍ നിന്ന് 4.65 ശതമാനവും 1 വര്‍ഷം മുതല്‍ 2 വര്‍ഷം വരെയുള്ള FD കള്‍ 5.10 ശതമാനത്തില്‍ നിന്ന് 5.35 ശതമാനവും പലിശയാക്കി.

ഫെഡറല്‍ ബാങ്ക് (Federal Bank)

7 മുതല്‍ 29 ദിവസം വരെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്കുള്ള പലിശ 2.65 % നിന്ന് 2.75 % ആയി ഉയര്‍ത്തി. അതേ സമയം 30-45 ദിവസം കാലാവധിയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്കിന് ( 3.25 ശതമാനം) മാറ്റമില്ല. 46 മുതല്‍ 90 ദിവസം വരെയുള്ള നിക്ഷേപങ്ങള്‍ക്കും പലിശ നിരക്ക് വര്‍ധിപ്പിച്ചിട്ടില്ല. ഈ വിഭാഗത്തില്‍ 3.75 ശതമാനം ആണ് ബാങ്ക് നല്‍കുന്ന പലിശ.

91-119 ദിവസം വരെയുള്ളവയ്ക്കും 120-180 ദിവസം കാലാവധിയുള്ളവയ്ക്കും യാഥാക്രമം 4.00 %, 4.25 % എന്ന നിരക്കിലുള്ള പലിശ തുടരും. അതേ സമയം 180 മുതല്‍ 270 ദിവസം വരെ കാലാവധിയിലുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് 4.50ല്‍ നിന്ന് 4.60 % ആയി ഉയര്‍ത്തി. 271 ദിവസം മുതല്‍ ഒരു വര്‍ഷം വരെയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്കില്‍ (4.75 ശതമാനം) മാറ്റമില്ല.

ഒരു വര്‍ഷം കാലവധിയുള്ള നിക്ഷേപങ്ങള്‍ക്ക് 5.45 % ആണ് പലിശ. ഒരു വര്‍ഷം മുതല്‍ രണ്ട് വര്‍ഷത്തിന് താഴെവരെ കാലാവധിയുള്ളവയ്ക്ക് 5.60 % പലിശയാണ് ബാങ്ക് നല്‍കുന്നത്. 2 വര്‍ഷം മുതല്‍ 749 ദിവസം വരെയുള്ളവയ്ക്ക് 5.75 % നിരക്കില്‍ പലിശ ലഭിക്കും. 750 ദിവസം ആണ് നിക്ഷേപ കാലാവധിയെങ്കില്‍ 5.85 % ആണ് പലിശ.

കനറാബാങ്ക് (Canara Bank)

കനറാബാങ്കില്‍ (Canara Bank)7-45 ദിവസത്തെ നിക്ഷേപത്തിന് 2.90 ശതമാനമാണ് പലിശ നിരക്ക്. എന്നാല്‍ 46 ദിവസം മുതല്‍ 179 ദിവസം വരെ 4 ശതമാനവും 180 ദിവസം മുതല്‍ 269 ദിവസം വരെയുള്ള സ്‌കീമിന് 4.5 ശതമാനം നിരക്കും 270 ദിവസം മുതല്‍ 1 വര്‍ഷം വരെ 4.5 ശതമാനം നിരക്കും ഒരു വര്‍ഷത്തേക്കുള്ള സ്ഥിര നിക്ഷേപത്തിന് 5.30 ശതമാനം നിരക്കും സാധാരണക്കാര്‍ക്ക് കനറാ ബാങ്ക് നല്‍കുമ്പോള്‍ എല്ലാ നിക്ഷേപ സ്‌കീമിനും മുതിര്‍ന്ന പൗരന്മാര്‍ക്ക് 0.5 ശതമാനം പലിശ അധികമായി ലഭിക്കും.

ഒരു വര്‍ഷം മുതല്‍ രണ്ട് വര്‍ഷം വരെ, രണ്ട് വര്‍ഷം മുതല്‍ 3 വര്‍ഷം വരെ, മൂന്നു വര്‍ഷം മുതല്‍ 5 വര്‍ഷം വരെ, 5 വര്‍ഷം മുതല്‍ 10 വര്‍ഷം വരെ എന്നിങ്ങനെ ക്രമത്തില്‍ 5.40, 5.45, 5.70, 5.75 ശതമാനം പലിശനിരക്കുകള്‍ ലഭിക്കും. മുതിര്‍ന്ന പൗരന്മാര്‍ക്ക് 6.25 ശതമാനം നിരക്കിലാണ് കനറാ ബാങ്ക് (Canara Bank)10 വര്‍ഷം വരെയുള്ള എഫ്ഡികള്‍ക്ക് പലിശ നല്‍കുന്നത്.

(ഇത് ഏതാനും പ്രമുഖ ബാങ്കുകളെ മാത്രം താരതമ്യപ്പെടുത്തിയിട്ടുള്ള റിപ്പോര്‍ട്ടാണ്. മറ്റ് ബാങ്കുകളുടെ അറിയിപ്പ് ലഭിക്കുന്നതിനനുസരിച്ച് ഞങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുന്നതാണ്.)

Rakhi Parvathy
Rakhi Parvathy  

Assistant Editor - Special Projects

Related Articles
Next Story
Videos
Share it