Featured

Podcast - ജീവിതം റിസ്‌ക്ഫ്രീ ആക്കാന്‍ ഇതാ ഒരു മാര്‍ഗം

Rakhi Parvathy

ജോലി ലഭിച്ചതിനു ശേഷം ജീവിതം സുരക്ഷിതമാകുമെന്ന് പലര്‍ക്കും ധാരണയുണ്ട് എന്നാല്‍ പല റിസ്‌ക് ഫാക്റ്ററുകളും നമ്മള്‍ തിരക്കുകള്‍ക്കും ആഘോഷങ്ങള്‍ക്കുമിടയില്‍ മറന്നു പോകും. അതില്‍ പ്രധാനമാണ് റിസ്‌ക് ഫ്രീ ആയി മാറാന്‍ വേണ്ട ചില അത്യാവശ്യ ഘടകങ്ങള്‍. ജീവിതം റിസ്‌ക്ഫ്രീയാക്കാന്‍ യുവാക്കള്‍ എന്തൊക്കെ മുന്‍കരുതലുകള്‍ എടുക്കണം, അതിന് എന്തൊക്കെ പോളിസികള്‍ വേണം? പോളിസി എടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെ ഇതൊക്കെ അറിഞ്ഞിരിക്കേണ്ട അത്യന്താപേക്ഷിതമാണ്.

റിസ്‌ക്കുകള്‍ പരമാവധി കവര്‍ ചെയ്യുന്നതും, പ്രീമിയം താരതമ്യേന കുറഞ്ഞതും, ക്ലെയിം അനുബന്ധ സേവനങ്ങളെ വിശ്വസിച്ച് ഏല്‍പ്പി ക്കാവുന്നതുമായ കമ്പനി/അഥവാ പോളിസികള്‍ മാത്രമേ എടുക്കാവൂ. ചെറുപ്പക്കാര്‍ക്ക് ടേംകവര്‍ പോളിസിയും, വ്യക്തിഗത അപകട ഇന്‍ഷുറന്‍സും അത്യന്താപേക്ഷിതമാണ്. ഇതാ റിസ്‌ക് ഫ്രീ ആയി ജീവിക്കാന്‍ ഇതാ യുവാക്കള്‍ക്കൊരു മാര്‍ഗ രേഖ.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT