

സൗണ്ട് ക്ലൗഡില്ലാത്തവര്‍ക്ക് മുകളില്‍ കാണുന്ന 'Listen In Browser' ക്ലിക്ക് ചെയ്ത് കേള്‍ക്കാം.
വിവര സാങ്കേതിക വിദ്യയുടെ വളര്‍ച്ച നമുക്ക് ഒരുപാട് ഗുണങ്ങള്‍ ഉണ്ടാക്കിത്തന്നിട്ടുണ്ട്. അല്ലേ, ഇന്‍ഷുറന്‍സ് മേഖലയിലും ഇത് അനുദിനം വളര്‍ന്നുകൊണ്ടിരിക്കുകയാണ്. എല്ലാ വര്‍ഷവും ഓണ്‍ലൈന്‍ ഇന്‍ഷുറന്‍സ് പോളിസികളുടെ എണ്ണവും വര്‍ദ്ധിച്ചും വരുന്നു. മെഡിക്ലെയിം, മോട്ടോര്‍, ടേം പോളിസി, ഹോം, പേഴ്സണല്‍ ആക്സിഡന്റ് ഇന്‍ഷുറന്‍സ്, ട്രാവല്‍ ഇന്‍ഷുറന്‍സ് എന്നിവയാണ് സാധാരണയായി എല്ലാവരും ഓണ്‍ലൈനിലൂടെ എടുക്കുന്നത്. പോളിസികള്‍ തിരഞ്ഞെടുക്കാന്‍ ഇടനിലക്കാരില്ല എന്നതാണ് ഓണ്‍ലൈന്‍ സേവനത്തിന്റെ ഹൈലൈറ്റ്. എന്നാല്‍ ഇക്കാര്യത്തില്‍ വേണ്ട ശ്രദ്ധയില്ലെങ്കിലോ. അബദ്ധത്തില്‍ ചാടാനും എളുപ്പമാണ്. ഇതാ ഓണ്‍ലൈന്‍ ഇന്‍ഷുറന്‍സ് തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെന്തൊക്കെയെന്നു നോക്കാം.
Read DhanamOnline in English
Subscribe to Dhanam Magazine