'കഴിവുള്ള യുവാക്കൾക്ക് വലിയ ഉത്തരവാദിത്തങ്ങൾ ഏൽപിച്ച് കൊടുക്കുന്നു'; മുഹമ്മദ് ഫസീം

കേരളത്തിലെ പല സംരംഭങ്ങളുടെയും തലപ്പത്ത് യുവ ബിസിനസ് സാരഥികള്‍ ശക്തമായ സ്ഥാനമുറപ്പിച്ചിരിക്കുകയാണ്. പുതിയ കാഴ്ചപ്പാടോടെ, കൂടുതല്‍ വലിയ സ്വപ്നങ്ങളോടെ ഉത്തരവാദിത്വങ്ങളെ കുറിച്ച് കൃത്യമായ ധാരണയോടെ അവര്‍ കേരളത്തിലെ ബിസിനസ് രംഗത്തും ചടുലമായ ഇടപെടലുകള്‍ നടത്തുകയാണ്. അവരുടെ ചിന്തകള്‍ അല്‍പ്പം വ്യത്യസ്തമാണ്. പക്ഷേ അവരേവരും തേടുന്നത് സമൂഹത്തിന്റെ ആവശ്യങ്ങള്‍ക്കും പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരങ്ങളാണ്. ഇതാ വിവിധ മേഖലയിലുള്ള യുവ ബിസിനസ് സാരഥികള്‍ മനസ് തുറക്കുന്നു.

ബിസിനസിലെ യുവത്വം എന്ന ധനം പംക്തിയില്‍ ഇന്ന് ഹൈലൈറ്റ് ബില്‍ഡേഴ്‌സ് സി.ഇ.ഒ മുഹമ്മദ് ഫസീം


ബിസിനസിലേക്കുള്ള വരവ്: ഹൈലൈറ്റ് എന്ന ബ്രാന്‍ഡിനെ കണ്ടാണ് വളര്‍ന്നത്. കമ്പനിയുടെ ഭാഗമായപ്പോള്‍ വിവിധ പഠനപ്രക്രിയകളിലൂടെ കടന്നു പോകുകയും പ്രധാനപ്പെട്ട തീരുമാനങ്ങളുടെ ഭാഗമാകാനുള്ള അവസരം ലഭിക്കുകയും ചെയ്തു.

ബിസിനസില്‍ എന്റെ പങ്ക്: വില്‍പ്പന മെച്ചപ്പെടുത്താന്‍ ഊര്‍ജസ്വലരായ സെയ്ല്‍സ് ടീമിനെ പരിശീലിപ്പിച്ചെടുത്തു. ഇന്‍ഹൗസ് ആയി വികസിപ്പിച്ചെടുത്ത ഇ.ആര്‍.പി സോഫ്‌റ്റ്വെയര്‍ ബിസിനസ് വളര്‍ച്ചയില്‍ വലിയ പങ്കു വഹിക്കുന്നു. മുമ്പ് പ്രവര്‍ത്തന പരിചയത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് ഉയര്‍ന്ന തസ്തികകളില്‍ എത്തിയിരുന്നതെങ്കില്‍ ഇന്ന് കമ്പനിയില്‍ കഴിവുള്ള യുവാക്കളെ നേരിട്ട് ഉത്തരവാദിത്വം ഏല്‍പ്പിക്കുന്നു.

പ്രതിസന്ധിയും തരണം ചെയ്ത രീതിയും: ഞാന്‍ ബില്‍ഡേഴ്‌സിന്റെ ഭാഗമായത് നോട്ട് പിന്‍വലിക്കല്‍ കാലത്താണ്. പിന്നീട് വെള്ളപ്പൊക്കം, മരട് ഫ്ളാറ്റ് പൊളിക്കല്‍, കോവിഡ് തുടങ്ങി കുറേ വെല്ലുവിളികള്‍. മികച്ച ഒരു ടീമിനെ സൃഷ്ടിച്ചതിലൂടെ ഏത് വെല്ലുവിളിയും നേരിടാനുള്ള കരുത്ത് ആര്‍ജിച്ചിട്ടുണ്ട്.

റോള്‍ മോഡല്‍: ചെയര്‍മാന്‍ പി. സുലൈമാന്‍. സ്വപ്നം കാണുക അത് പരിശ്രമത്തിലൂടെ നേടിയെടുക്കുക എന്ന നിലപാടാണ് അദ്ദേഹത്തിന്റേത്.

കമ്പനിയുടെ വിഷന്‍: കേരളത്തിലെ എല്ലാ പ്രധാന പട്ടണങ്ങളിലും ഹൈലൈറ്റിന്റെ സാന്നിധ്യമാണ് ലക്ഷ്യം. ഹൈലൈറ്റ് മാള്‍, ഹൈലൈറ്റ് സെന്ററുകള്‍, ഹൈലൈറ്റ് കണ്‍ട്രി സൈഡ് എന്നിങ്ങനെ മൂന്നു തരത്തിലുള്ള പ്രോജക്റ്റുകളാണ് നടപ്പാക്കുക. വലിയ നഗരങ്ങളില്‍ ഹൈലൈറ്റ് സിറ്റിയും.

Read other articles from this series :

'ഏതു പ്രതിസന്ധിയെയും തരണം ചെയ്യാന്‍ കമ്പനിയെ പ്രാപ്തമാക്കുകയാണ് ലക്ഷ്യം': ജെഫ് ജേക്കബ്

'മണ്ണുത്തിയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ ഇരുന്നാണ് റീറ്റെയ്ല്‍ ബിസിനസ് പഠിച്ചത്': അലോക് തോമസ് പോള്‍

'താഴെത്തട്ടില്‍ നിന്നുള്ള പരിശീലനങ്ങളും നിരീക്ഷണങ്ങളും ഏറെ പഠിപ്പിച്ചു'

'ഈ സ്‌കൂളില്‍ പഠനം ക്ലാസ് മുറിയില്‍ ഒതുങ്ങുന്നതല്ല'

'പുതുമയാര്‍ന്ന മാര്‍ക്കറ്റിംഗ് രീതികള്‍ ബിസിനസിന്റെ കരുത്ത്': ജോര്‍ജ് മുത്തൂറ്റ് ജേക്കബ്

'എന്റെ പരിമിതികളായിരുന്നു എന്റെ പ്രതിസന്ധി':ഗ്രൂപ്പ് മീരാന്റെ യുവ സാരഥി പറയുന്നു

'അദ്ദേഹം ഇല്ലായിരുന്നെങ്കില്‍ ഞാന്‍ ഈ സീറ്റില്‍ ഉണ്ടാകുമായിരുന്നില്ല'': കിച്ചണ്‍ ട്രഷേഴ്‌സ് സി.ഇ.ഒ അശോക് മാണി

'ഡിജിറ്റലിലേക്കുള്ള മാറ്റം ബിസിനസിനെ വളര്‍ത്തിയതെങ്ങനെ? ഇന്‍ഡസ്‌ഗോ സ്ഥാപകന്‍ പറയുന്നു'

'തുരുമ്പെടുത്ത സ്റ്റീലില്‍ കണ്ട ബിസിനസ് സാധ്യത'

'ട്രേഡിംഗ് സ്വന്തമായി ചെയ്തു പഠിച്ചു, പിന്നെ മറ്റുള്ളവരെ ചെയ്യാന്‍ പഠിപ്പിച്ചു'

തുടരും....

(originally published: Dhanam june15&30 combined issue)

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it