EP12 - 'ബ്ലിസ് പോയിന്റ്' എന്ന ബിസിനസ് തന്ത്രം നിങ്ങള്‍ക്കും പരീക്ഷിക്കാം

Listen & Subscribe: Apple Podcasts | Google Podcasts | Amazon Music | Gaana | JioSaavn



ഉല്‍പ്പന്നമോ സേവനമോ ആകട്ടെ, ഉപഭോക്താവിന് സംതൃപ്തി പകരുന്ന അളവാണ് (Quantity) ബ്ലിസ് പോയിന്റ് (Bliss Point). ഒട്ടും കൂടുതലല്ലാത്ത എന്നാല്‍ ഒട്ടും കുറവുമല്ലാത്ത അളവ്. ഉപഭോക്താവില്‍ അസംതൃപ്തി ജനിപ്പിക്കാതെ, അവരെ സമ്മര്‍ദ്ദത്തിലാക്കാതെ ആവശ്യത്തെ നിറവേറ്റാന്‍ ബ്ലിസ് പോയിന്റിന് കഴിയുന്നു.

ഉല്‍പ്പന്നവും ഉപഭോക്താവും തമ്മില്‍ ഗാഡമായ ബന്ധം ഉടലെടുക്കാന്‍ ബ്ലിസ് പോയിന്റ് ഒരു കാരണമാകുന്നു. ഉല്‍പ്പന്നം ഏതുമാവട്ടെ അതിന്റെ ബ്ലിസ് പോയിന്റ് കണ്ടെത്തുവാന്‍ സാധിച്ചാല്‍ ഉപഭോക്താവിനെ പരമാവധി തൃപ്തനാക്കുവാന്‍ സാധിക്കും. ബ്ലിസ് പോയിന്റ് കണ്ടെത്തുക വളരെ ശ്രമകരമായ പ്രവൃത്തിയാണ് എന്നതും അറിഞ്ഞിരിക്കണം.
ഉപഭോക്താവിന്റെ ബ്ലിസ് പോയിന്റ് കണ്ടെത്തുകയും അതിനനുസൃതമായി സംരംഭകന്‍ ഉല്‍പ്പന്നങ്ങള്‍ രൂപകല്‍പ്പന ചെയ്യുകയും വേണം. Lay's ബ്രാന്‍ഡിന്റെ പൊട്ടറ്റോ ചിപ്‌സ് വാങ്ങി ഉപയോഗിക്കുന്ന ഉപഭോക്താവ് എന്തുകൊണ്ട് അതിലേക്ക് ആകൃഷ്ടനാകുകയും തുടര്‍ച്ചയായി വാങ്ങുകയും ചെയ്യുന്നു എന്ന് ചിന്തിച്ചിട്ടുണ്ടോ? രുചി മാത്രമല്ല അളവിലുമുണ്ട് കാര്യം. നിങ്ങളുടെ ഉല്‍പ്പന്നം ഏതളവില്‍ നല്‍കിയാല്‍ ഉപഭോക്താവിന് പരമാവധി സംതൃപ്തി നല്‍കാന്‍ കഴിയും എന്നത് ചിന്തിക്കേണ്ട വിഷയം തന്നെയാണ്. കേള്‍ക്കൂ.


6.100 biz Strategies ; ബ്ലൂ ഓഷ്യൻ സ്ട്രാറ്റജിയിലൂടെ ബിസിനസ് നേടാം

9.100 BizStrategies: ചുരുങ്ങിയ കാലയളവില്‍ കൂടുതല്‍ലാഭം നേടാന്‍ 'ഫാസ്റ്റ് ഫാഷന്‍'

10.സ്റ്റാര്‍ബക്‌സിന്റെ 'ഡീകോയ്' തന്ത്രം നിങ്ങളുടെ ബിസിനസിലും പ്രയോഗിക്കാം

11.100 Biz Strategies: നിങ്ങളുടെ ബിസിനസില്‍ എങ്ങനെ റീബ്രാന്‍ഡിംഗ് നടത്താം?

Related Articles
Next Story
Videos
Share it