
പ്രതിമാസം 500 രൂപ മുതല്‍ നീക്കി വച്ച് ദീര്‍ഘകാലം കൊണ്ട് വലിയ സമ്പത്ത് സൃഷ്ടിക്കാന്‍ സഹായിക്കുന്ന നിക്ഷേപ മാര്‍ഗമാണ് സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാന്‍ അഥവാ എസ്ഐപി. ഏതൊരു സാധാരണക്കാരനും ആശ്രയിക്കാവുന്ന ഈ നിക്ഷേപ പദ്ധതിയെക്കുറിച്ച് മനസിലാക്കാതെ എടുത്തു ചാടിയിട്ട് ഒരു കാര്യവുമില്ല. എന്നാല്‍ ബുദ്ധിപൂര്‍വം നിക്ഷേപിച്ചാലോ ഇത്രയും നേട്ടം സാധ്യമാക്കുന്ന ദീര്‍ഘകാല പദ്ധതികളില്ലെന്നു തന്നെ പറയാം. ഓഹരിവിപണിയിലെ ഉയര്‍ച്ച താഴ്ചകള്‍ക്കൊന്നും മുഖംകൊടുക്കാതെ, അച്ചടക്കത്തോടെ, ക്രമമായി എല്ലാ മാസവും നിശ്ചിത തീയതിയില്‍ ഈ നിക്ഷേപം നടത്തിക്കൊണ്ടിരിക്കുന്നുവെന്നതാണ് എസ്‌ഐപിയുടെ പ്രത്യേകത. ഒരോ വ്യക്തിയുടെയും സാമ്പത്തിക ലക്ഷ്യങ്ങള്‍ വ്യക്തമായി മനസ്സിലാക്കികൊണ്ട് എസ്ഐപിയിലേക്ക് ഇറങ്ങാം. ദീര്‍ഘകാല നിക്ഷപത്തിന് അനുയോജ്യമായ എസ്ഐപിയെക്കുറിച്ചാണ് ഇത്തവണ പോഡ്കാസ്റ്റ്.
More Podcasts:
Read DhanamOnline in English
Subscribe to Dhanam Magazine