ഇന്ന് കേരളത്തില്‍
കേരളത്തില്‍ 593 പേര്‍ക്ക് കൂടി കോവിഡ്. 11659 പേര്‍ക്കാണ് ഇതുവരെ രോഗം പിടിപെട്ടത്.
ഇന്ത്യയില്‍ ഇതുവരെ
രോഗികള്‍ :1038716 (ഇന്നലെ വരെയുള്ള കണക്ക്: 1003832)
മരണം : 26273 (ഇന്നലെ വരെയുള്ള കണക്ക്: 25602)
ലോകത്ത് ഇതുവരെ
രോഗികള്‍:14127864 (ഇന്നലെ വരെയുള്ള കണക്ക്: 13830933 )
മരണം : 603289 ( ഇന്നലെ വരെയുള്ള കണക്ക്: 590601)
സ്വര്‍ണം, ഡോളര്‍, ക്രൂഡ് ഓയ്ല്‍ നിലവാരം
സ്വര്‍ണം ഒരു ഗ്രാം (22 കാരറ്റ്): 4,575 രൂപ (ഇന്നലെ 4,565 രൂപ)
ഒരു ഡോളര്‍: 74.90 രൂപ ( ഇന്നലെ : 75.02 രൂപ)
ക്രൂഡ് ഓയ്ല്‍
WTI Crude 40.59 -0.39%
Brent Crude 43.14 -0.53%
Natural Gas 1.718 -0.29%
സംസ്ഥാനത്ത് ഇപ്പോള്‍ ആരില്‍ നിന്നും കോവിഡ്19 പകരുന്ന അവസ്ഥയാണുള്ളതെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. രോഗികള്‍ കൂടുന്ന അവസ്ഥയില്‍ ചികിത്സിക്കാന്‍ ആശുപത്രികളില്‍ സ്ഥലമില്ലാതെ വരുമെന്നും ഈ അവസ്ഥ മുന്നില്‍ കണ്ടാണ് കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ സ്ഥാപിക്കുന്നതെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.കൃത്യമായ സാമൂഹിക അകലം പാലിക്കുകയും മാസ്‌ക് ധരിക്കുകയും ഇടയ്ക്കിടയ്ക്ക് കൈകള്‍ സോപ്പുപയോഗിച്ച് കഴുകുകയും വേണം- മന്ത്രി പറഞ്ഞു.
ഗതാഗത രംഗത്ത് സംസ്ഥാനം വിഭാവനം ചെയ്യുന്ന സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ പരിസ്ഥിതി പ്രവര്‍ത്തകയായ മേധാ പട്കറും ശാസ്ത്ര സാഹിത്യ പരിഷത്തും രംഗത്ത്.കേരളത്തിന്റെ ഗതാഗത വികസനത്തില്‍ ഒട്ടും മുന്‍ഗണനയില്ലാത്തതും നിലവില്‍ സംസ്ഥാനം നേരിട്ടു കൊണ്ടിരിക്കുന്ന സാമ്പത്തികവും പാരിസ്ഥിതികവുമായ പ്രശ്നങ്ങള്‍ കൂടുതല്‍ രൂക്ഷമാക്കാന്‍ സാധ്യതയുള്ളതുമായ പദ്ധതി പുനഃപരിശോധിക്കണമെന്നാണ് ആവശ്യം.
ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കാനുള്ള നീക്കം ഇന്ത്യയില്‍ ചൂടു പിടിച്ചതോടെ ആശങ്കയിലായ സ്മാര്‍ട്ട് ഫോണ്‍, ഇലക്ട്രോണിക്സ് കമ്പനികള്‍ 'മെയ്ക്ക് ഇന്‍ ഇന്ത്യ' ആശയത്തെ മുന്‍ നിര്‍ത്തിയുള്ള പുതിയ ഉല്‍പാദന, വിപണന തന്ത്രങ്ങള്‍ കരുപ്പിടിപ്പിക്കുന്നു.'ഓണ'ത്തിനായി പുതിയ മാര്‍ക്കറ്റിംഗ് പ്ലാനുകള്‍ ചൈനീസ് കമ്പനിയായ ഹെയര്‍ ആവിഷ്‌കരിച്ചുകഴിഞ്ഞതായി കൊല്‍ക്കൊത്തയില്‍ നിന്നുള്ള ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
രാജ്യത്ത് പെട്രോള്‍, ഡീസല്‍ ഡിമാന്‍ഡ് വീണ്ടും താഴുന്നതില്‍ ആശങ്കയുമായി എണ്ണ കമ്പനികള്‍. ഇതു മൂലം നികുതി വരുമാനത്തില്‍ ഉണ്ടാകുന്ന ഇടിവാകട്ടെ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കും തലവേദനയുണ്ടാക്കുന്നുണ്ട്. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ വീണ്ടും കടുക്കുന്നതാണ് വില്പനയെ ബാധിക്കുന്നതെന്ന് കമ്പനികള്‍ വിലയിരുത്തുന്നു.ഉയര്‍ന്ന വിലയും മറ്റൊരു കാരണമാണ്.
നയതന്ത്ര ബാഗേജില്‍ സ്വര്‍ണ്ണക്കടത്ത് നടത്തിയ കേസ് ആന്വേഷിക്കുന്ന എന്‍ഐഎയുടെ ആവശ്യപ്രകാരം മൂന്നാം പ്രതി ഫൈസല്‍ ഫരീദിനായി ഇന്റര്‍പോള്‍ ലുക്ക്ഔട്ട് നോട്ടീന് പുറപ്പെടുവിച്ചു. ഇയാളുടെ പാസ്പോര്‍ട്ട് ഇന്ത്യ റദ്ദാക്കിയിരുന്നു. ദുബായിയില്‍നിന്നും സ്വര്‍ണം കയറ്റി അയച്ചത് ഫൈസല്‍ ഫരീദാണ്.
ആഗോള തലത്തില്‍ പ്രമുഖരുടെ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ട പശ്ചാത്തലത്തില്‍ ട്വിറ്ററിന് നോട്ടീസ് അയച്ച് കേന്ദ്രം. ഹാക്കര്‍മാര്‍ ലക്ഷ്യംവെച്ച ഇന്ത്യയിലെ ട്വിറ്റര്‍ ഉടമകളുടെ പ്രൊഫൈലുകളും അവയുടെ വിശദാംശങ്ങളും അറിയിക്കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ഇന്ത്യയുടെ സൈബര്‍ സുരക്ഷാ നോഡല്‍ ഏജന്‍സിയായ സിഇആര്‍ടിയാണ് വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരിക്കുന്നത്.
രണ്ടാം ഘട്ടമായി പുറത്തിറക്കിയ ഭാരത് ബോണ്ട് ഇടിഎഫില്‍ 10,000 കോടിയോളം രൂപയുടെ നിക്ഷേപമെത്തി. 3,000 കോടി രൂപ സമാഹരിക്കാന്‍ ലക്ഷ്യമിട്ട സ്ഥാനത്താണ് മൂന്നിരട്ടിയിലേറെ നിക്ഷേപമെത്തിയത്
രത്തന്‍ ടാറ്റയുടെ അര്‍ദ്ധ സഹോദരനായ നോയല്‍ ടാറ്റയും വൈകാതെ ടാറ്റ സണ്‍സിന്റെ ബോര്‍ഡംഗമാകുമെന്നു റിപ്പോര്‍ട്ട്. ടാറ്റ സണ്‍സിന്റെ 66 ശതമാനം ഓഹരികളുള്ള സര്‍ രത്തന്‍ ടാറ്റ ട്രസ്റ്റ്സ് പ്രതിനിധിയായാകും നോയല്‍ ഭരണ സമിതിയംഗമാകുന്നത്.
പൊതുമേഖലാ സ്ഥാപനമായ ഗെയില്‍ (ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ്) നടപ്പാക്കുന്ന കൊച്ചി - മംഗളൂരു വാതക പൈപ്പ് ലൈന്‍ പദ്ധതിയുടെ പ്രവൃത്തി ഈ മാസം പൂര്‍ത്തിയാകും. കാസര്‍കോട് ജില്ലയില്‍ ഒന്നര കിലോമീറ്റര്‍ ദൂരത്ത് മാത്രമാണ് പൈപ്പിടല്‍ ശേഷിക്കുന്നത്. ഈ ഭാഗത്തെ പണികള്‍ പുരോഗമിക്കുന്നു.
ജൂണ്‍ 30 ന് അവസാനിച്ച ത്രൈമാസത്തില്‍ കോവിഡ് പ്രതിസന്ധിക്കു കീഴ്പ്പെടാതെ എച്ച്ഡിഎഫ്സി ബാങ്ക് അറ്റാദായം 19.58 ശതമാനം ഉയര്‍ന്ന് 6,658.62 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ ലാഭം 5,568.16 കോടി രൂപയായിരുന്നു.നിഷ്‌ക്രിയ ആസ്തിയുടെ തോത് അല്‍പ്പം ഉയര്‍ന്നെങ്കിലും വായ്പയിലും നിക്ഷേപത്തിലും ഭേദപ്പെട്ട വളര്‍ച്ച രേഖപ്പെടുത്താന്‍ ബാങ്കിനു കഴിഞ്ഞു.
അമേരിക്കയുടെ ഏറ്റവും നൂതനമായ ഹൈപ്പര്‍ സോണിക് മിസൈലിന്റെ പരീക്ഷണം വിജയകരം. റഷ്യയുടേയും ചൈനയുടേയും ഹൈപ്പര്‍ സോണിക് മിസൈലുകളേക്കാള്‍ കരുത്തുറ്റ മിസൈലാണ് അമേരിക്ക വിജയകരമായി പരീക്ഷിച്ചിരിക്കുന്നത് എന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കോവിഡ് 19 പരിശോധന, അടിയന്തിര ചികിത്സ, വരുമാന നഷ്ടം, വരുമാനക്കാരനായ കുടുംബനാഥന്റെ പെട്ടെന്നുള്ള മരണം തുടങ്ങിയവയൊക്കെയാണ് ഇക്കലത്ത് ആളുകളെ കുട്ടികളുടെ പഠനത്തെക്കാളും മറ്റും ആശങ്കപ്പെടുത്തുന്നതെന്ന് മാക്സ് ലൈഫ് ഇന്‍ഷുറന്‍സും ഗവേഷണ സ്ഥാപനമായ കന്താറും നടത്തിയ സര്‍വേ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. മെട്രോ നഗരങ്ങളില്‍ താമസിക്കുന്നവരേക്കാള്‍ ടയര്‍ 1, ടയര്‍ 2 നഗരങ്ങളില്‍ താമസിക്കുന്നവരാണ് കൂടുതല്‍ സാമ്പത്തിക സുരക്ഷിതത്വം അനുഭവിക്കുന്നതെന്നും സര്‍വേ വ്യക്തമാക്കുന്നു.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Read DhanamOnline in English
Subscribe to Dhanam Magazine