വളര്‍ത്തുമൃഗങ്ങളെ സ്‌നേഹിച്ച് പെറ്റ് ബിസിനസിലേക്ക്, ലക്ഷ്യം 300 സ്‌റ്റോറുകള്‍

കേരളത്തിലെ പല സംരംഭങ്ങളുടെയും തലപ്പത്ത് യുവ ബിസിനസ് സാരഥികള്‍ ശക്തമായ സ്ഥാനമുറപ്പിച്ചിരിക്കുകയാണ്. പുതിയ കാഴ്ചപ്പാടോടെ, കൂടുതല്‍ വലിയ സ്വപ്നങ്ങളോടെ ഉത്തരവാദിത്വങ്ങളെ കുറിച്ച് കൃത്യമായ ധാരണയോടെ അവര്‍ കേരളത്തിലെ ബിസിനസ് രംഗത്തും ചടുലമായ ഇടപെടലുകള്‍ നടത്തുകയാണ്.

അവരുടെ ചിന്തകള്‍ അല്‍പ്പം വ്യത്യസ്തമാണ്. പക്ഷേ അവരേവരും തേടുന്നത് സമൂഹത്തിന്റെ ആവശ്യങ്ങള്‍ക്കും പ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരങ്ങളാണ്. ഇതാ വിവിധ മേഖലയിലുള്ള യുവ ബിസിനസ് സാരഥികള്‍ മനസ് തുറക്കുന്നു.

ബിസിനസിലെ യുവത്വം എന്ന ധനം പംക്തിയില്‍ ഇന്ന് റോംസ് എന്‍ റാക്ക്സ് (RNR)സഹസ്ഥാപകനും ഡയറക്റ്ററുമായ റോണി മാത്യു. വളര്‍ത്തു മൃഗങ്ങള്‍ക്കായുള്ള പെറ്റ് പ്രോഡക്റ്റ്‌സ്, ഗ്രൂമിംഗ് സര്‍വീസസ് എന്നിവ ലഭ്യമാക്കുന്ന ശൃംഖലയാണ് ആണ് റോംസ് എന്‍ റാക്‌സ്.

ബിസിനസിലേക്കുള്ള വരവ്:

കുട്ടിക്കാലം മുതലേ വളര്‍ത്തുമൃഗങ്ങളോട് ഇഷ്ടമുണ്ടായിരുന്നു. വീട്ടില്‍ അവയെ വളര്‍ത്തുകയും ചെയ്തിരുന്നു. അതുകൊണ്ടു തന്നെ ബിസിനസ് തെരഞ്ഞെടുക്കുമ്പോള്‍ മറ്റൊന്നിനെയും കുറിച്ച് ആലോചിച്ചില്ല. എല്ലാത്തരം വളര്‍ത്തു മൃഗങ്ങളെയും പക്ഷികളെയും ലഭ്യമാക്കുന്ന പെറ്റ് ഹൈപ്പര്‍മാര്‍ക്കറ്റിന് തുടക്കമിടുന്നത് അങ്ങനെയാണ്.

ബിസിനസില്‍ എന്റെ പങ്ക്:

പെറ്റ് സ്റ്റോര്‍ എന്ന ആശയം തന്നെ കേരളത്തില്‍ അവതരിപ്പിച്ചത് ഞങ്ങളാണ്. ഞങ്ങള്‍ക്ക് മുമ്പ് വളരെ കുറച്ച് പെറ്റ് ഉല്‍പ്പന്നങ്ങള്‍ മാത്രമാണ് വിപണിയില്‍ ഉണ്ടായിരുന്നത്. ഇപ്പോള്‍ ഭക്ഷ്യ വസ്തുക്കള്‍, കളിപ്പാട്ടങ്ങള്‍, ആക്സസറീസ് തുടങ്ങി ഏകദേശം 2600 വ്യത്യസ്ത ഉല്‍പ്പന്നങ്ങളുണ്ട്.

പ്രതിസന്ധിയും തരണം ചെയ്ത രീതിയും:

സ്റ്റോര്‍ തുടങ്ങുന്നതിന് അനുയോജ്യമായ സ്ഥലം ലഭിക്കുക എന്നതായിരുന്നു ആദ്യത്തെ വെല്ലുവിളി. വിപണിയില്‍ ലഭ്യമായ മികച്ച ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തുകയും ലഭ്യമാക്കുകയും ചെയ്യുക എന്നതും വെല്ലുവിളി ഉയര്‍ത്തി.

റോള്‍ മോഡല്‍:

അങ്ങനെ ഒരു റോള്‍ മോഡല്‍ ഇല്ല. ആരെയെങ്കിലും പോലെ ആയിത്തീരാന്‍ ഞാനൊരിക്കലും ആഗ്രഹിച്ചിരുന്നില്ല. കാണുന്നവരില്‍ നിന്നെല്ലാം പ്രചോദനം ഉള്‍ക്കൊള്ളുന്നു.

കമ്പനിയുടെ വിഷന്‍:

ഇന്ത്യയിലെമ്പാടുമായി 300 ലധികം സ്റ്റോറുകള്‍ തുറക്കുക എന്നതാണ് ലക്ഷ്യം. ഭാവിയില്‍ ആര്‍.എന്‍.ആര്‍ രാജ്യാന്തര ബ്രാന്‍ഡായി മാറുമെന്നും സ്വപ്നം കാണുന്നു.

Read other articles from this series :


'കഴിവുള്ള യുവാക്കള്‍ക്ക് വലിയ ഉത്തരവാദിത്തങ്ങള്‍ ഏല്‍പിച്ച് കൊടുക്കുന്നു'; മുഹമ്മദ് ഫസീം

'ഏതു പ്രതിസന്ധിയെയും തരണം ചെയ്യാന്‍ കമ്പനിയെ പ്രാപ്തമാക്കുകയാണ് ലക്ഷ്യം': ജെഫ് ജേക്കബ്

'മണ്ണുത്തിയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ ഇരുന്നാണ് റീറ്റെയ്ല്‍ ബിസിനസ് പഠിച്ചത്': അലോക് തോമസ് പോള്‍

'താഴെത്തട്ടില്‍ നിന്നുള്ള പരിശീലനങ്ങളും നിരീക്ഷണങ്ങളും ഏറെ പഠിപ്പിച്ചു'

'ഈ സ്‌കൂളില്‍ പഠനം ക്ലാസ് മുറിയില്‍ ഒതുങ്ങുന്നതല്ല'

'പുതുമയാര്‍ന്ന മാര്‍ക്കറ്റിംഗ് രീതികള്‍ ബിസിനസിന്റെ കരുത്ത്': ജോര്‍ജ് മുത്തൂറ്റ് ജേക്കബ്

'എന്റെ പരിമിതികളായിരുന്നു എന്റെ പ്രതിസന്ധി':ഗ്രൂപ്പ് മീരാന്റെ യുവ സാരഥി പറയുന്നു

'അദ്ദേഹം ഇല്ലായിരുന്നെങ്കില്‍ ഞാന്‍ ഈ സീറ്റില്‍ ഉണ്ടാകുമായിരുന്നില്ല'': കിച്ചണ്‍ ട്രഷേഴ്സ് സി.ഇ.ഒ അശോക് മാണി

'ഡിജിറ്റലിലേക്കുള്ള മാറ്റം ബിസിനസിനെ വളര്‍ത്തിയതെങ്ങനെ? ഇന്‍ഡസ്ഗോ സ്ഥാപകന്‍ പറയുന്നു'

'തുരുമ്പെടുത്ത സ്റ്റീലില്‍ കണ്ട ബിസിനസ് സാധ്യത'

'ട്രേഡിംഗ് സ്വന്തമായി ചെയ്തു പഠിച്ചു, പിന്നെ മറ്റുള്ളവരെ ചെയ്യാന്‍ പഠിപ്പിച്ചു'

തുടരും....

(Originally published: Dhanam June15 & 30 combined issue)

Related Articles

Next Story

Videos

Share it