Featured

Money Tok : കോവിഡ് കാലത്ത് ശമ്പളം കുറഞ്ഞാലും ക്രെഡിറ്റ് സ്‌കോര്‍ നിലനിര്‍ത്താം

Rakhi Parvathy

സൗണ്ട് ക്ലൗഡ് ആപ് ഇല്ലാത്തവര്‍ ലിസണ്‍ ഇന്‍ ബ്രൗസര്‍ (Listen In Browser) ക്ലിക്ക് ചെയ്ത് കേള്‍ക്കുക.

ക്രെഡിറ്റ് സ്‌കോര്‍ എന്താണെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. ഒരു വ്യക്തി ബാങ്കിലോ മറ്റ് ധനകാര്യ സ്ഥാപനങ്ങളിലോ വായ്പയ്ക്കായി അപേക്ഷിക്കുമ്പോള്‍ ആ വ്യക്തിയുടെ ലോണ്‍ തിരിച്ചടവിനുള്ള ശേഷി നോക്കുന്ന അളവുകോല്‍ ക്രെഡിറ്റ് സ്‌കോര്‍ ആണ്. നമ്മുടെ വരുമാനം, ലോണുകള്‍, തിരിച്ചടവിന്റെ സ്വഭാവം ഇതെല്ലാം ക്രെഡിറ്റ് സ്‌കോറില്‍ പ്രതിഫലിക്കുന്നു. ക്രെഡിറ്റ് സ്‌കോര്‍ എത്രമാത്രം മികച്ചതാണ് എന്നതിനെ അപേക്ഷിച്ചിരിക്കും ഹോം ലോണിലോ മറ്റോ നിങ്ങള്‍ക്ക് ലഭിക്കുന്ന വായ്പാ തുകയും പലിശയുമെല്ലാം തീരുമാനിക്കപ്പെടുന്നത്.

300 മുതല്‍ 900 ഇടയില്‍ ആയിരിക്കും ഒരാളുടെ ക്രെഡിറ്റ് സ്‌കോര്‍. തൊള്ളായിരത്തിനടുത്ത് സ്‌കോര്‍ ഉണ്ടെങ്കില്‍ മികച്ച സ്‌കോര്‍ ആണെന്നും 300 നടുത്ത് ആണെങ്കില്‍ മോശമാണെന്നുമാണ് കണക്കാക്കുന്നത്. അതിനാല്‍ തന്നെ നല്ല ക്രെഡിറ്റ് സ്‌കോര്‍ നിലനിര്‍ത്തേണ്ടത് പ്രധാനമാണ്. എന്നാല്‍ ഈ കോവിഡ് കാലത്ത് പലരുടെയും തൊഴില്‍ നഷ്ടമായി, ശമ്പളം കുറഞ്ഞു, സംരംഭങ്ങള്‍ പ്രശ്‌നത്തിലായി. തിരിച്ചടവുകള്‍ മുടങ്ങുന്ന ഒരാള്‍ക്ക് ക്രെഡിറ്റ് സ്‌കോറും കുറയുമല്ലോ. എങ്ങനെയാണ് ക്രെഡിറ്റ് സ്‌കോര്‍ ഉയര്‍ത്താനാകുക. എന്തെല്ലാം കാര്യങ്ങളാണ് ക്രെഡിറ്റ് സ്‌കോര്‍ മികച്ചതാക്കാന്‍ നിങ്ങള്‍ ഉടന്‍ ചെയ്യേണ്ട കാര്യങ്ങള്‍. ഇതാണ് ഇന്നത്തെ പോഡ്കാസ്റ്റ് പറയുന്നത്.

More Podcasts:

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT