സംരംഭങ്ങളെയും പ്രൊഫഷണലുകളെയും സാധാരണക്കാരെയുമെല്ലാം ആരോഗ്യപരമായും സാമ്പത്തികമായും തളര്‍ത്തിക്കളഞ്ഞ കോവിഡ് മഹാമാരി അതിന്റെ ഏറ്റവും രൂക്ഷമായ വര്‍ഷമാണ് കടന്നു പോയത്. കോവിഡ് ലോക്ഡൗണുകളും അടച്ചിടലുകളും സമ്പദ് വ്യവസ്ഥയെ തകിടം മറിച്ച വാര്‍ത്തകളാണ് നാം അറിഞ്ഞത്.
എന്നാല്‍ നല്ല ചില കാര്യങ്ങളും 2021 നെ തേടിയെത്തിയെന്ന് പരിശോധിച്ചാല്‍ നമുക്ക് കാണാം. അതില്‍ ഒന്ന് വാക്‌സിന്‍ തന്നെയാണ്. മറ്റൊന്ന് ഓഹരി വിപണി ഏറ്റവും മികച്ച നേട്ടങ്ങള്‍ സ്വന്തമാക്കിയ വര്‍ഷവുമാണ് കടന്നു പോയത്.
കോവിഡ് പ്രതിരോധ വാക്‌സിന്‍ എത്തിത്തുടങ്ങിയതോടെയാണ് വിപണി ഉണര്‍ന്നത്. ജനജീവിതം കുറച്ചെങ്കിലും സാധാരണ ഗതിയിലേക്ക് പ്രാപിച്ചെങ്കിലും ഒമിക്രോണ്‍ ഭീതിയില്‍ കര്‍ഫ്യൂ ഉള്‍പ്പെടെയുള്ള പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിച്ച് പുതുവര്‍ഷത്തില്‍ വൈറസ് ഭീതിയില്ലാതെ കഴിയാനുള്ള മുന്‍കരുതലിലാണ് നാം എല്ലാവരും. ധനം ഓണ്‍ലൈനിന്റെ എല്ലാ വായനക്കാര്‍ക്കും ആരോഗ്യവും സമാധാനവും നിറഞ്ഞ ദിനങ്ങള്‍ ആശംസിക്കുന്നു. ഒപ്പം വായിക്കാം ധനം ഓണ്‍ലൈന്‍ പ്രസിദ്ധീകരിച്ച് നിങ്ങളോരോരുത്തരും ഹിറ്റ് ലിസ്റ്റിലെത്തിച്ച ചില ലേഖനങ്ങള്‍. ലേഖനങ്ങള്‍ വായിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യാം.
1.മുസ്ലിങ്ങള്‍ എന്തുകൊണ്ട് ബിസിനസില്‍ കൂടുതല്‍ വിജയിക്കുന്നു?
2.എ വേലുമണി ഒരു ലക്ഷം രൂപ നിക്ഷേപിച്ച് 5000 കോടിയുമായി പടിയിറക്കം
3.ആദ്യനിക്ഷേപം 500 രൂപയും 10800 രൂപയും, തുടക്കം ഫെയ്സ്ബുക്കില്‍; ഈ വനിതാ സംരംഭകരുടെ വിറ്റുവരവ് ലക്ഷങ്ങള്‍
4.സാമ്പത്തിക ഞെരുക്കത്തിലാകാതിരിക്കാന്‍ ഉടന്‍ ചെയ്യാം ഈ 5 കാര്യങ്ങള്‍
5.നിക്ഷേപകര്‍ ഇപ്പോള്‍ ഓഹരി വാങ്ങണോ, വില്‍ക്കണോ?
6.ഇപ്പോള്‍ ഓഹരി വില്‍ക്കണോ, വാങ്ങണോ? പൊറിഞ്ചു വെളിയത്ത് പറയുന്നത് എന്ത്?
7.കുറഞ്ഞ മുതല്‍ മുടക്കില്‍ ലോക്ക് ഡൗണിനെ പേടിക്കാതെ ഒരു സംരംഭം
8.വാങ്ങാന്‍ ആളില്ല, റിയല്‍ എസ്റ്റേറ്റ് രംഗത്ത് പ്രതിസന്ധിയേറുന്നു...
9.ഈ ദീപാവലിയില്‍ നിക്ഷേപിക്കാന്‍ പൊറിഞ്ചു വെളിയത്ത് നിര്‍ദേശിക്കുന്ന 5 ഓഹരികള്‍
10.1500 രൂപ മുടക്കാനുണ്ടോ? മാസം 50,000 ത്തിന് മുകളില്‍ സമ്പാദിക്കാം
Read DhanamOnline in English
Subscribe to Dhanam Magazine