Podcast

Money Tok : ടേം കവര്‍ പോളിസിയെക്കുറിച്ച് അറിയേണ്ടതെല്ലാം

നിങ്ങള്‍ ആദ്യമായി ജോലിയില്‍ പ്രവേശിച്ച വ്യക്തിയാണോ? നിങ്ങളുടെ വരുമാനത്തെ ആശ്രയിച്ച് കഴിയുന്ന കുടുംബാംഗങ്ങള്‍ നിങ്ങള്‍ക്കുണ്ടൊ? നിങ്ങള്‍ വിദ്യാഭ്യാസ വായ്പ, വാഹന വായ്പ, ഭവന വായ്പ, മറ്റ് വായ്പകള്‍ എന്നിവ എടുത്ത ആളാണോ? നിങ്ങളുടെ കുടുംബത്തില്‍ പരമ്പരാഗത രോഗങ്ങള്‍ നിലവിലുണ്ടൊ? ഈ സാഹചര്യത്തിലെല്ലാം തന്നെ, നിങ്ങള്‍ നിര്‍ബന്ധമായും ടേം പോളിസികള്‍ എടുത്തിരിക്കണം. കൂടുതലറിയാന്‍ പോഡ്കാസ്റ്റ് കേള്‍ക്കൂ.

Rakhi Parvathy

സൗണ്ട് ക്ലൗഡ് ആപ് ഇല്ലാത്തവര്‍ ലിസണ്‍ ഇന്‍ ബ്രൗസര്‍ (Listen In Browser) ക്ലിക്ക് ചെയ്ത് കേള്‍ക്കുക.

(പ്ലേ ബട്ടണ്‍ ഓണ്‍ ചെയ്ത് കേള്‍ക്കാം)

ഒരു കുടുംബത്തിന്റെ ഏറ്റവും വലിയ സമ്പത്ത് ആരാനെന്ന് ചോദിച്ചാല്‍ ഒരു തര്‍ക്കവുമില്ലാതെ പറയാം, കടുംബനാഥന്‍ അല്ലെങ്കില്‍ കുടുംബ നാഥ എന്ന്. എന്നാല്‍ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഇവര്‍ക്ക് നല്‍കേണ്ട മുന്‍ഗണന നമ്മള്‍ നല്‍കാറുണ്ടോ എന്ന് ചോദിച്ചാല്‍ മിക്കവാറും ഇല്ല എന്ന് തന്നെയാകും ഉത്തരം. പൊതു നിരത്തില്‍ ഓടിക്കേണ്ട വാഹനത്തിനും, ധനകാര്യ സ്ഥാപനത്തില്‍ നിന്നും ലോണ്‍ എടുക്കുമ്പോള്‍ വേണ്ട ഇന്‍ഷുറന്‍സ് നടപടി ക്രമങ്ങളും നാം നിര്‍ബന്ധമായും ചെയ്ത് വയ്ക്കണം. പക്ഷെ അതിനേക്കാള്‍ മുന്‍ഗണന നല്‍കേണ്ട പല ഇന്‍ഷുറന്‍സ് പദ്ധതികളും നാം പാടെ മറന്ന് പോയി.

നിങ്ങളുടെ അഭാവത്തില്‍ (സ്വാഭാവിക മരണം, അപകട മരണം, പൂര്‍ണ്ണ വൈകല്യം അങ്ങനെ എന്തുമാകാം) വീട്ടിലെ മറ്റ് കുടുംബാംഗങ്ങള്‍ സാമ്പത്തിക പരാധീനതകള്‍ ഇല്ലാതെ ഭാവി ജീവിതം നയിക്കണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടൊ? നിങ്ങളുടെ ഭാവി സ്വപ് നങ്ങള്‍, സാമ്പത്തിക ബാധ്യതകള്‍, കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം, തുടങ്ങിയവ യഥാ സമയം സാമ്പത്തിക ബുദ്ധിമുട്ടുകളില്ലാതെ നടക്കേണ്ടെ? എന്തിനധികം, നിങ്ങളുടെ ദൈനം ദിന ജീവിതാവശ്യങ്ങള്‍ ആരാണ് നിര്‍വ്വഹിക്കുക? മേല്‍ പറഞ്ഞ ചോദ്യങ്ങള്‍ക്ക് ശരിയായ ഉത്തരം നല്‍കുവാന്‍ നിങ്ങള്‍ക്ക് കഴിയുന്നുണ്ടോ? ഇല്ലെങ്കില്‍ ഇന്ന് തന്നെ പ്ലാന്‍ ചെയ്യൂ നിങ്ങള്‍ സ്‌നേഹിക്കുന്ന നിങ്ങളുടെ കുടുംബത്തിന് പരിപൂര്‍ണ്ണ സംരക്ഷണം 'ടേം കവര്‍' പോളിസികള്‍ വഴി.

(പ്ലേ ബട്ടണ്‍ ഓണ്‍ ചെയ്ത് കേള്‍ക്കാം)

More Podcasts:

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam YouTube Channel – youtube.com/dhanammagazine

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT