Podcast

Money Tok : മ്യൂച്വല്‍ ഫണ്ടിലെ പുതിയ മാറ്റങ്ങള്‍ എന്തെല്ലാം? ഇത് നിക്ഷേപകരെ ബാധിക്കുന്നതെങ്ങനെ?

Dhanam online

(പ്ലേ ബട്ടണ്‍ ഓണ്‍ ചെയ്ത് കേള്‍ക്കാം)

ഭാവിയിലെ ലക്ഷ്യങ്ങള്‍ നിറവേറാന്‍ എല്ലാവര്‍ക്കും കാണും എന്തെങ്കിലുമൊക്കെ നിക്ഷേപ മാര്‍ഗങ്ങള്‍. അല്ലേ, ചെറു നിക്ഷേപങ്ങളിലൂടെ പോലും പലപ്പോഴും മികച്ച ലാഭം സ്വന്തമാക്കാം എന്നതു കൊണ്ട് പലരും മ്യൂച്വല്‍ ഫണ്ടുകള്‍ തെരഞ്ഞെടുക്കാറാണ് പതിവ്. ഓഹരി വിപണിയുമായി ബന്ധപ്പെട്ട് കിടക്കുന്നതിനാല്‍ തന്നെ മ്യൂച്വല്‍ ഫണ്ടുകളില്‍ നിന്ന് മികച്ചത് തെരഞ്ഞെടുക്കുകയും അത് ശരിയായ രീതിയില്‍ പരിപാലിക്കുകയും ചെയ്യുക വളരെ പ്രധാനമാണ്. അത് മാത്രം മതിയോ…..?

മ്യൂച്വല്‍ഫണ്ടുകളുടെ പ്രവര്‍ത്തനങ്ങളില്‍ കാലാകാലങ്ങളായി വരുന്ന മാറ്റങ്ങളും നിക്ഷേപകര്‍ അറിഞ്ഞു വയ്ക്കണം. സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) അടുത്തിടെ മ്യൂച്വല്‍ ഫണ്ടുകള്‍ക്കായി നിരവധി പുതിയ ചട്ടങ്ങളാണ് കൊണ്ടു വന്നിരിക്കുന്നത്. കൂടുതല്‍ സുതാര്യത വരുത്തിക്കൊണ്ട് നിക്ഷേപകരുടെ താല്‍പ്പര്യം സംരക്ഷിക്കുന്നതിനാണ് പുതിയ മാറ്റങ്ങളിലൂടെ സെബി ലക്ഷ്യമിടുന്നത്.

ഇപ്പോള്‍ വരുത്തിയിരിക്കുന്ന പല മാറ്റങ്ങളും 2021 ഓടെയാണ് പ്രാബല്യത്തില്‍ വരുന്നതെന്നതിനാല്‍ നിക്ഷേപകര്‍ക്ക് അവരുടെ നിക്ഷേപ പോര്‍ട്ട്ഫോളിയോ പുന:പരിശോധിക്കാന്‍ ആവശ്യത്തിന് സമയം ലഭിക്കും. ഇതിന് ആദ്യം തന്നെ എന്തൊക്കെയാണ് പുതിയ മാറ്റങ്ങളെന്ന് അറിയണം. പ്ലേ ബട്ടണ്‍ അമര്‍ത്തി പോഡ്കാസ്റ്റ് കേള്‍ക്കൂ.

More Podcasts:

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam YouTube Channel – youtube.com/dhanammagazine

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT