Podcast

EP12 - 'ബ്ലിസ് പോയിന്റ്' എന്ന ബിസിനസ് തന്ത്രം നിങ്ങള്‍ക്കും പരീക്ഷിക്കാം

Lay's ബ്രാന്‍ഡിന്റെ പൊട്ടറ്റോ ചിപ്‌സ് വാങ്ങി ഉപയോഗിക്കുന്ന അതേ തന്ത്രം നിങ്ങളുടെ ഉല്‍പ്പന്നത്തിലും നടപ്പാക്കാം. 100 ബിസ് സ്ട്രാറ്റജീസിന്റെ 12ാം എപ്പിസോഡ് കേള്‍ക്കാം.

Dhanam News Desk

ഉല്‍പ്പന്നമോ സേവനമോ ആകട്ടെ, ഉപഭോക്താവിന് സംതൃപ്തി പകരുന്ന അളവാണ് (Quantity) ബ്ലിസ് പോയിന്റ് (Bliss Point). ഒട്ടും കൂടുതലല്ലാത്ത എന്നാല്‍ ഒട്ടും കുറവുമല്ലാത്ത അളവ്. ഉപഭോക്താവില്‍ അസംതൃപ്തി ജനിപ്പിക്കാതെ, അവരെ സമ്മര്‍ദ്ദത്തിലാക്കാതെ ആവശ്യത്തെ നിറവേറ്റാന്‍ ബ്ലിസ് പോയിന്റിന് കഴിയുന്നു.

ഉല്‍പ്പന്നവും ഉപഭോക്താവും തമ്മില്‍ ഗാഡമായ ബന്ധം ഉടലെടുക്കാന്‍ ബ്ലിസ് പോയിന്റ് ഒരു കാരണമാകുന്നു. ഉല്‍പ്പന്നം ഏതുമാവട്ടെ അതിന്റെ ബ്ലിസ് പോയിന്റ് കണ്ടെത്തുവാന്‍ സാധിച്ചാല്‍ ഉപഭോക്താവിനെ പരമാവധി തൃപ്തനാക്കുവാന്‍ സാധിക്കും. ബ്ലിസ് പോയിന്റ് കണ്ടെത്തുക വളരെ ശ്രമകരമായ പ്രവൃത്തിയാണ് എന്നതും അറിഞ്ഞിരിക്കണം.

ഉപഭോക്താവിന്റെ ബ്ലിസ് പോയിന്റ് കണ്ടെത്തുകയും അതിനനുസൃതമായി സംരംഭകന്‍ ഉല്‍പ്പന്നങ്ങള്‍ രൂപകല്‍പ്പന ചെയ്യുകയും വേണം. Lay's ബ്രാന്‍ഡിന്റെ പൊട്ടറ്റോ ചിപ്‌സ് വാങ്ങി ഉപയോഗിക്കുന്ന ഉപഭോക്താവ് എന്തുകൊണ്ട് അതിലേക്ക് ആകൃഷ്ടനാകുകയും തുടര്‍ച്ചയായി വാങ്ങുകയും ചെയ്യുന്നു എന്ന് ചിന്തിച്ചിട്ടുണ്ടോ? രുചി മാത്രമല്ല അളവിലുമുണ്ട് കാര്യം. നിങ്ങളുടെ ഉല്‍പ്പന്നം ഏതളവില്‍ നല്‍കിയാല്‍ ഉപഭോക്താവിന് പരമാവധി സംതൃപ്തി നല്‍കാന്‍ കഴിയും എന്നത് ചിന്തിക്കേണ്ട വിഷയം തന്നെയാണ്. കേള്‍ക്കൂ.

Episode കള്‍ കേള്‍ക്കാനായി താഴെ കാണുന്ന link ക്ലിക്ക് ചെയ്യുക.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT