Featured

Podcast: മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിലെ റിസ്‌ക് കൈകാര്യം ചെയ്യാന്‍ വഴികളിതാ

Rakhi Parvathy

മുമ്പത്തേക്കാളേറെ മ്യൂച്വല്‍ഫണ്ടുകള്‍ക്ക് സ്വീകാര്യതയേറിയിരിക്കുകയാണ്. എങ്ങനെ നിക്ഷേപിക്കണം, എന്ത് നിക്ഷേപമാണ് വേണ്ടത് അങ്ങനെ ആശങ്കകള്‍ പലതാണ് പലര്‍ക്കും. നിക്ഷേപം തുടങ്ങുന്നതിന് മുമ്പ് ആദ്യം നമ്മുടെ സാമ്പത്തിക അവസ്ഥയെ കുറിച്ച് അറിഞ്ഞിരിക്കണം. നിലവിലെ വരുമാനം, ആസ്തി, ചെലവ്, ബാധ്യത, സേവിംഗ്സ് എന്നിവയെ കുറിച്ച് വ്യക്തമായ ധാരണയോടെ നിക്ഷേപം നടത്തുന്നതാണ് കൂടുതല്‍ ഉചിതം. മ്യൂച്വല്‍ഫണ്ട് അല്ലെങ്കില്‍ ഓഹരി നിക്ഷേപം എന്ന് കേള്‍ക്കുമ്പോഴേ ഏതൊരു സാധാരണക്കാരന്റെയും മനസ്സില്‍ ആദ്യം ഓടിയെത്തുന്നത് 'മ്യൂച്വല്‍ഫണ്ട് നിക്ഷേപം ഓഹരിവിപണിയിലെ ലാഭ നഷ്ടങ്ങള്‍ക്കു വിധേയമാണ്' എന്ന വാചകമായിരിക്കും. ഇവിടെ ഈ റിസ്‌കിനെ ഭയന്നാണ് ഭൂരിഭാഗം ആളുകളും മ്യൂച്വല്‍ഫണ്ട് നിക്ഷേപത്തില്‍ നിന്നും പിന്തിരിഞ്ഞു നില്‍ക്കുന്നത്. ഓഹരിവിപണിയില്‍ മ്യൂച്വല്‍ ഫണ്ടിലൂടെ നിക്ഷേപം നടത്തുമ്പോള്‍ റിസ്‌ക് കൈകാര്യം ചെയ്യാന്‍ നിങ്ങളറിഞ്ഞിരിക്കേണ്ട പ്രാഥമികമായ ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്.

More Podcasts:

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT