ക്രെഡിറ്റ് കാര്‍ഡ് ബില്ല് അടയ്ക്കണം, വ്യക്തിഗത വായ്പയുടെ അടവ് തെറ്റിക്കിടക്കുന്നു, ബില്‍ പേമെന്റുകള്‍ ബാക്കിയിരിക്കുന്നു… ചെലവിനനുസരിച്ച് പണം കണ്ടെത്താന്‍ കഴിയാതെ പ്രശ്നത്തിലാകാറുണ്ടോ? ഇതാ സാമ്പത്തിക ആസൂത്രണം എളുപ്പത്തില്‍ ചെയ്യാന്‍ മനസ്സിലാക്കേണ്ട കാര്യങ്ങള്‍ ആണ് ഇന്നത്തെ മണിടോക്കിലൂടെ നാം ചര്‍ച്ച ചെയ്യുന്നത്. മോശമായ സാമ്പത്തിക ആസൂത്രണമാണ് കടത്തെ കുറിച്ചുള്ള ആശങ്കകള്‍ക്കും റിട്ടയര്‍മെന്റിന് ശേഷം ആവശ്യമായ പണം കണ്ടെത്താനാവാത്തതിനും ഒക്കെ കാരണമാകുന്നത്.
നിങ്ങളുടെ ബാങ്ക് എക്കൗണ്ടില്‍ പണമുണ്ടെങ്കില്‍ ബില്ലുകളെ കുറിച്ചോ മറ്റു ചെലവുകളെ കുറിച്ചോ ആധിയില്ലാതെ തന്നെ ജീവിക്കാനാകും. അതിന് ഏതൊരാള്‍ക്കും കഴിയും എന്നതാണ് ശുഭകരമായ കാര്യം. സാമ്പത്തികാസൂത്രണം എളുപ്പത്തില്‍ സാധ്യമാക്കാന്‍ ഒരു ഘടന ഉണ്ടാക്കുക എതാണ് പ്രധാനം. ഇത്തവണത്തെ പോഡ്കാസ്റ്റില്‍ പറഞ്ഞിരിക്കുന്ന ഈ അഞ്ചു സത്യങ്ങള്‍ മനസ്സിലാക്കുക, നിങ്ങളുടെ പണം നേരായ വിധത്തിലാണോ ആസൂത്രണം ചെയ്തിരിക്കുത് എന്നറിയാന്‍ അത് നിങ്ങളെ സഹായിക്കും.
Read DhanamOnline in English
Subscribe to Dhanam Magazine