പ്രകൃതിദുരന്തവും മോശമായ റോഡുകളുമെല്ലാം ദൈനംദിന പ്രശ്‌നങ്ങളാകുമ്പോള്‍ അപകടങ്ങള്‍ നമ്മുടെ സന്തത സഹചാരിയാണ്. എപ്പോള്‍, എവിടെ വച്ച്, ആര്‍ക്കു വേണമെങ്കിലും അപകടം സംഭവിക്കാം. അപകടങ്ങള്‍ക്കു ശേഷമുള്ള ജീവിതത്തെക്കുറിച്ചു ചിന്തിച്ചിട്ടുണ്ടോ. അപകട ചികിത്സയ്ക്ക് വരുന്ന ഭീമമായ തുക അവിടെ നിക്കട്ടെ, അപകടത്തില്‍ മരണം സംഭവിച്ചാലോ, അല്ലെങ്കില്‍ അപകടത്തെ അതിജീവിച്ച പിന്നീടുള്ള ജീവിതവുമൊക്കെയാണ് നമ്മെ ആശങ്കപ്പെടുത്തുന്നത്. ഇതില്‍ നിന്നും എങ്ങനെയാണ് രക്ഷപ്പെടുക എന്നല്ലെ, ആക്‌സിഡന്റ് ഇന്‍ഷുറന്‍സ് പോളിസികളാണ് ഈ സമയത്ത് രക്ഷിക്കുക. എങ്ങനെയാണ് പേഴ്‌സണല്‍ ആക്‌സിഡന്റ് ഇന്‍ഷുറന്‍സ് നമ്മെ സഹായിക്കുന്നതെന്നു നോക്കാം.
More Podcasts:
Read DhanamOnline in English
Subscribe to Dhanam Magazine