കേരളത്തിന്റെ ആവശ്യങ്ങള്‍
കേരളത്തിന്റെ ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ കേരളത്തിന്റെ ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് കത്ത് നല്‍കിയിരുന്നു. കേരളം അയച്ച കത്തിലെ പ്രധാന ആവശ്യങ്ങള്‍ ഇവയാണ്
- സംസ്ഥാനങ്ങള്‍ക്കു കടമെടുക്കാവുന്ന തുക സംസ്ഥാന ജിഎസ്ടിയുടെ 3 ശതമാനത്തില്‍ നിന്ന് 4 ശതമാനമാക്കി വര്‍ധിപ്പിക്കണം. വികസന പദ്ധതികള്‍ക്കായുള്ള വിദേശ വായ്പകളെ സംസ്ഥാനത്തിന്റെ ബാധ്യതകളുടെ പരിധിയില്‍ നിന്ന് ഒഴിവാക്കണം
- ജിഎസ്ടിയുടെ 60% വിഹിതം സംസ്ഥാനങ്ങള്‍ക്കു നല്‍കുക. ജിഎസ്ടി നഷ്ടപരിഹാരം 5 വര്‍ഷത്തേയ്ക്കു കൂടി നീട്ടുക. കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ക്കുള്ള കേന്ദ്രത്തിന്റെ വിഹിതം 60ല്‍ നിന്ന് 75 ശതമാനമാക്കി വര്‍ധിപ്പിക്കുക.
- തൊഴിലുറപ്പ് പദ്ധതിയില്‍ കേരളത്തിലെ തൊഴില്‍ ദിനങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുക. ക്ഷേമ പെന്‍ഷനില്‍ കേന്ദ്രത്തിന്റെ വിഹിതം ഉയര്‍ത്തുക.
- എയിംസിനു സമാനമായി ആരോഗ്യ കേന്ദ്രം. വന്ദേ ഭാരത് സ്‌കീമില്‍പ്പെടുത്തി കേരളത്തിനകത്തും പുറത്തേയ്ക്കും ട്രെയിന്‍. കൊച്ചി മെട്രോ, നേമം കോച്ചിങ് ടെര്‍മിനല്‍, തലശ്ശേരി-മൈസൂര്‍ ബ്രോഡ്‌ഗേജ് റെയില്‍ എന്നിവയ്ക്കായി പ്രത്യേക സഹായം ലഭ്യമാക്കുക.
Update: 2023-02-01 03:14 GMT