സാമ്പത്തിക മാന്ദ്യ ഭീഷണി ഇന്ത്യ എങ്ങനെ... ... കേന്ദ്ര ബജറ്റ് 2023; അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നല്‍

സാമ്പത്തിക മാന്ദ്യ ഭീഷണി ഇന്ത്യ എങ്ങനെ മറികടക്കും

വികസിത രാജ്യങ്ങള്‍ സാമ്പത്തിക മാന്ദ്യ ഭീഷണി നേരിടുന്ന പശ്ചാത്തലത്തിലാണ് കേന്ദ്രം ബജറ്റ് അവതരിപ്പിക്കുന്നത്. 2023-24 ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് കുറയുമെന്ന് ഇന്നലെ പുറത്തിറക്കിയ സാമ്പത്തിക സര്‍വേയില്‍ കേന്ദ്രം വ്യക്തമാക്കിയിരുന്നു.

6-6.8 ശതമാനം നിരക്കിലായിരിക്കും സമ്പദ് വ്യവസ്ഥ വളരുകയെന്നാണ് വിലയിരുത്തല്‍.

ആഗോള തലത്തില്‍ വളര്‍ച്ച മന്ദഗതിയിലായതും വ്യാപാരം ചുരുങ്ങിയതും 2022-23ലെ രണ്ടാം പകുതിയില്‍ രാജ്യത്തിന്റെ കയറ്റുമതി ഇടയാന്‍ കാരണമായിരുന്നു.

കയറ്റുമതി കുറയുന്നത് വ്യാപാരക്കമ്മി ഉയരാന്‍ കാരണമാവും. ഇത് രൂപയുടെ മൂല്യത്തെയും ബാധിക്കും. ഈ സാഹചര്യത്തില്‍ വളര്‍ച്ചയുടെ വേഗത നിലനിര്‍ത്താനുള്ള ശ്രമങ്ങളാവും കേന്ദ്രം നടത്തുക.

Update: 2023-02-01 03:40 GMT

Linked news