അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശ നിരക്ക് താഴ്ത്തി

Update: 2019-08-01 10:37 GMT

ആഗോള സാമ്പത്തിക പ്രതിസന്ധി മൂലമുണ്ടായ തിരിച്ചടി നേരിടുന്നതിന്റെ ഭാഗമായി അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറച്ചു. കാല്‍ ശതമാനമാണ് ഇളവു വരുത്തിയിട്ടുള്ളതെന്ന് ഫെഡറല്‍ ചെയര്‍മാന്‍ ജെറോം പവ്വല്‍ അറിയിച്ചു.

പലിശ നിരക്ക് കൂട്ടണമെന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സമ്മര്‍ദ്ദം അവഗണിച്ചുള്ള ഈ നടപടിയെ തുടര്‍ന്ന് വാള്‍സ്ട്രീറ്റ് ഓഹരികളുടെ വില ശരാശരി ഒരു ശതമാനം താഴ്ന്നു. 2008 ന് ശേഷം ഇതാദ്യമായാണ് പലിശ നിരക്ക് കുറയ്ക്കുന്നത്.

Similar News