ഓണക്കാലത്ത് നിക്ഷേപിക്കാം ഈ ആറ് ഓഹരികളില്‍

ദീര്‍ഘകാല നിക്ഷേപത്തില്‍ മികച്ച പ്രകടനം നടത്താന്‍ സാധ്യതയുള്ള 6 ഓഹരികള്‍ തിരഞ്ഞെടുത്തിരിക്കുകയാണ് ഡിബിഎഫ്എസ് മാനേജിംഗ് ഡയറക്റ്റര്‍ പ്രിന്‍സ് ജോര്‍ജ്;

Update:2024-09-15 14:01 IST
Prince George, MD, DBFS
  • whatsapp icon

എച്ച്‌സിഎല്‍ ടെക് (HCL Tech)

വിപണി വില ₹1,700
ലക്ഷ്യ വില ₹1,980
ഡിജിറ്റല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ രംഗത്തെ ആഗോള വമ്പന്മാരാണ് എച്ച്.സി.എല്‍ ടെക്. വ്യത്യസ്ത വ്യവസായ മേഖലകളിലെ ഒട്ടേറെ കമ്പനികള്‍ക്ക് അവയുടെ കാര്യക്ഷമതയും മത്സരക്ഷമതയും വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ടെക്‌നോളജി സൊല്യൂഷനാണ് ഇവര്‍ നല്‍കുന്നത്. അതിശക്തമായ ഉപഭോക്തൃ അടിത്തറയാണ് ഇവരുടെ സവിശേഷത. നിരവധി ബ്ലൂ ചിപ് കമ്പനികള്‍ ഉപഭോക്തൃനിരയിലുണ്ട്. മാത്രമല്ല, അവയുമാ
യെല്ലാം ദീര്‍ഘകാല ബന്ധവും പുലര്‍ത്തുന്നു. ഐടി സേവന മേഖലയില്‍ ഗണ്യമായ വിപണി വിഹിതം കമ്പനിക്കുണ്ട്. രാജ്യാന്തര തലത്തിലും ശക്തമായ സാന്നിധ്യമാണ്.

നൈക (Nykaa)

വിപണി വില ₹120
ലക്ഷ്യ വില ₹340
ഇന്ത്യന്‍ ഇ-കൊമേഴ്‌സ് മേഖലയില്‍ ഉദിച്ചുയരുന്ന താരമാണ് നൈക. ശക്തമായ ബ്രാന്‍ഡ് പ്രതിച്ഛായയും വിപുലമായ ഉപഭോക്തൃ അടിത്തറയും കമ്പനിക്കുണ്ട്. ഉയര്‍ന്ന ഗുണനിലവാരമുള്ള ഉല്‍പ്പന്നങ്ങളുടെയും മികവുറ്റ ഉപഭോക്തൃ സേവനത്തിന്റെയും അടിസ്ഥാനത്തില്‍ അറിയപ്പെടുന്ന കമ്പനി കൂടിയാണ്. ഹോം, ലൈഫ്സ്‌റ്റൈല്‍ എന്നിങ്ങനെ പുതിയ വിഭാഗങ്ങളില്‍ ഉല്‍പ്പന്നശ്രേണി വിപുലീകരിച്ചുവരികയാണ്. കൂടുതല്‍ ഉപഭോക്താക്കളിലേക്കെത്തുകയും പുതിയ വരുമാന സ്രോതസ്സുകള്‍ തുറന്നിടുകയും ചെയ്യുകയാണ് ഇതിലൂടെ ചെയ്യുന്നത്.
ബ്യൂട്ടി, പേഴ്‌സണല്‍ കെയര്‍ ഉല്‍പ്പന്ന മേഖലയില്‍ രാജ്യത്ത് ഡിമാന്‍ഡ് കൂടി വരികയാണ്. മധ്യവര്‍ഗക്കാരുടെ എണ്ണത്തിലും ചെലവിടാനുള്ള പണത്തിലുണ്ടാകുന്ന വര്‍ധനയുമാണ് ഇതിന് കാരണം.

ആക്‌സിസ് ബാങ്ക് (Axis Bank)

വിപണി വില ₹1,150
ലക്ഷ്യ വില ₹1,390
സ്വകാര്യ മേഖലയിലെ രാജ്യത്തെ പ്രമുഖ ബാങ്കാണ് ആക്‌സിസ് ബാങ്ക്. തുടര്‍ച്ചയായി മികച്ച ലാഭമാണ് ബാങ്ക് നേടുന്നത്. മാത്രമല്ല, സമീപ വര്‍ഷങ്ങളിലായി അറ്റ വരുമാനം ഗണ്യമായ തോതില്‍ വര്‍ധിച്ചു. ഡിജിറ്റല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍, വിപണി വിപുലീകരണം എന്നിവയെല്ലാം ബാങ്കിന് മുന്നില്‍ വലിയ വളര്‍ച്ചാ സാധ്യതയാണ് തുറന്നിട്ടിരിക്കുന്നത്. സുസ്ഥിര ലാഭം നേടുന്നതിനുള്ള അവസരവും ഇതിലൂടെ ലഭിച്ചിരിക്കുന്നു. മതിയായ മൂലധനമുള്ള ബാങ്കിന്റെ ആസ്തി ഗുണമേന്മയും ഉയര്‍ന്നതാണ്.

ഭാരതി എയര്‍ടെല്‍ (Bharati Airtel)

വിപണി വില ₹1,500
ലക്ഷ്യ വില ₹1,800
രാജ്യത്തെ ടെലികോം മേഖലയിലെ അതിശക്തമായ കമ്പനിയാണ് ഭാരതി എയര്‍ടെല്‍. ഇന്ത്യയിലെ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കളുടെ എണ്ണത്തിലുണ്ടാകുന്ന കുതിപ്പ് എയര്‍ടെല്ലിന് ഗുണം ചെയ്യും. ഇതുമൂലം മൊബൈല്‍, ഡാറ്റ സേവനങ്ങള്‍ നേടുന്ന ഉപഭോക്താക്കളുടെ എണ്ണവും കൂടും. കേന്ദ്ര സര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതികളും എയര്‍ടെല്ലിന്റെ സേവനങ്ങള്‍ക്ക് ആവശ്യകത കൂട്ടും. രാജ്യത്തെ ഡാറ്റ ഉപഭോഗവും കൂടി വരികയാണ്. ഇത് എയര്‍ടെല്ലിന്റെ ബ്രോഡ്ബാന്‍ഡ്, മൊബൈല്‍ ഡാറ്റ സേവനങ്ങളുടെ ഡിമാന്‍ഡ് ഉയര്‍ത്തും. പുതിയ വരുമാന അവസരങ്ങളും തുറന്നുവരും.

ഭാരത് ഫോര്‍ജ് (Bharat Forge)

വിപണി വില ₹1,620
ലക്ഷ്യ വില ₹1,890
ഫോര്‍ജിംഗ്, ഓട്ടോമോട്ടീവ് കംപോണന്റ് രംഗത്തെ ആഗോള വമ്പനായ ഭാരത് ഫോര്‍ജ് ക്ലീന്‍ എനര്‍ജി മേഖലയിലേക്ക് കൂടി പ്രവര്‍ത്തനം വ്യാപിപ്പിക്കുകയാണ്. വിന്‍ഡ് ടര്‍ബന്‍, മറ്റ് റിന്യൂവബ്ള്‍ എനര്‍ജി കംപോണന്റ് എന്നീ മേഖലകളിലാണ് കമ്പനി ശ്രദ്ധയൂന്നുന്നത്. ആഗോളതലത്തില്‍ ശക്തമായ സാന്നിധ്യം കമ്പനിക്കുണ്ട്. ഇതുകൂടാതെ വൈദ്യുത വാഹനങ്ങളുടെ കംപോണന്റ് മേഖലയിലും കമ്പനി വന്‍തോതില്‍ നിക്ഷേപം നടത്തുന്നുണ്ട്. വൈദ്യുത വാഹനങ്ങളുടെ വിപണി വളര്‍ച്ചയിലെ സാധ്യതകള്‍ ഉപയോഗപ്പെടുത്താനും സുസ്ഥിര വികസനത്തില്‍ പങ്കാളിത്തം വഹിക്കാനും കൂടിയുള്ള നീക്കമാണിത്.

ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ (ICICI Prudential)

വിപണി വില ₹710
ലക്ഷ്യ വില ₹895
രാജ്യത്തെ ലൈഫ് ഇന്‍ഷുറന്‍സ് രംഗത്തെ മുന്‍നിര കമ്പനിയാണ് ഐസിഐസിഐ പ്രുഡന്‍ഷ്യല്‍. തുടര്‍ച്ചയായി ലാഭം നേടുന്ന, ശക്തമായ ബാലന്‍സ് ഷീറ്റുള്ള കമ്പനിയാണിത്. വിശ്വാസ്യത കരുത്താക്കി ഇന്‍ഷുറന്‍സ് വിപണിയില്‍ മികച്ച ബ്രാന്‍ഡ് പ്രതിച്ഛായ കെട്ടിപ്പടുക്കാന്‍ കമ്പനിക്ക് സാധിച്ചിട്ടുണ്ട്. രാജ്യത്തെ ലൈഫ് ഇന്‍ഷുറന്‍സ് മേഖല അതിവേഗ വളര്‍ച്ചാപാതയിലാണ്. ഇത് കമ്പനിയുടെ വളര്‍ച്ചയിലും കാര്യമായ സംഭാവന ചെയ്യും.

(ധനം മാഗസീന്‍ സെപ്റ്റംബര്‍ ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്‌. )

***Equity investing is subject to market risk. Always do your own research or consult a financial expert before investing. Past performance is not indicative of future returns.

Tags:    

Similar News