ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ഫലപ്രദമാക്കാം, ഈ രണ്ട് കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍

വന്‍കിടക്കാരുമായി മത്സരിച്ച് വില്‍പ്പന നേടിയെടുക്കാന്‍ ചെറുകിടക്കാരെ സഹായിക്കുന്ന ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് രീതി ഫലപ്രദമായി നടപ്പാക്കാന്‍ ശ്രദ്ധിക്കേണ്ട രണ്ടുകാര്യങ്ങള്‍

Update: 2020-12-07 09:04 GMT

കോവിഡ് 19 ലോകമെമ്പാടും കടുത്ത സാമ്പത്തിക മാന്ദ്യത്തിന് കാരണമായിരിക്കുകയാണ്. ഇതിന്റെ സ്വാധീനം, മുന്‍ ലക്കത്തിലെ കോളത്തില്‍ സൂചിപ്പിച്ചതുപോലെ വര്‍ഷങ്ങളോളം നീണ്ടുനിന്നേക്കാം. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയിലെ എല്ലാ വിഭാഗത്തെയും കോവിഡ് മഹാമാരി കാര്യമായി ബാധിച്ചിട്ടുണ്ട്. വിവിധ സെക്ടറുകളുടെ വിപണി വ്യാപ്തം 15 മുതല്‍ 70 ശതമാനം വരെ ചുരുങ്ങിയിട്ടുമുണ്ട്. ചുരുങ്ങുന്ന വിപണിയില്‍ വില്‍പ്പന കൂട്ടുകയാണ് കോവിഡ് മഹാമാരിക്കാലത്ത് ബിസിനസുകളുടെ അതിജീവനത്തിന് വേണ്ട സുപ്രധാനമായ കാര്യം. കൂടുതല്‍ വില്‍പ്പന ആര്‍ജ്ജിക്കാന്‍ ബിസിനസുകള്‍ക്കുള്ള ഏറ്റവും സുപ്രധാനമായ ടൂളാണ് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് എന്നത് സുവ്യക്തമായ കാര്യമാണ്.

സമീപഭാവിയില്‍ വിവിധ വ്യവസായ മേഖലകളിലെ പരമ്പരാഗത മാര്‍ക്കറ്റിംഗ് രീതികളെ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് തുടച്ചുമാറ്റുമെന്ന് പലരും വിശ്വസിക്കുന്നുണ്ട്. ഒട്ടനവധി സംരംഭങ്ങള്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ഉപയോഗിക്കുന്നുണ്ടെങ്കിലും അത് ഫലപ്രദമായി വേണമെന്ന വിഷയത്തിന് അത്രയധികം പ്രാധാന്യം നല്‍കി കാണുന്നില്ല.

ഫലപ്രദമായ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് എന്നതിനെ എങ്ങനെ നിര്‍വചിക്കാം?

ഫലപ്രദമായ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗോ? എങ്ങനെയാണതിനെ നിര്‍വചിക്കുക?

ലളിതമാണ് ഇതിനുള്ള ഉത്തരം. രണ്ടു മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടെങ്കില്‍ നിങ്ങളുടെ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ഫലപ്രദമായ ഒന്നാണ്. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് എത്രവേണമെങ്കിലും വിശാലമാക്കാന്‍ പറ്റുന്നതാകണം (scalable). രണ്ടാമത്തെ മാനദണ്ഡം അത് ചെലവാക്കിയ തുകയുമായി താരതമ്യം ചെയ്യുമ്പോള്‍ കൂടുതല്‍ മെച്ചം ലഭിക്കുന്നതാകണം (cost effective). ഇത് കുറച്ചുകൂടി വ്യക്തമാക്കി പറയാം. രെമഹമയഹല എന്നാല്‍ മൊത്തം വില്‍പ്പനയുടെ കാര്യമായ ഭാഗം പ്രത്യക്ഷമായി ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിലൂടെയാകണം. അതായത്, ഏറ്റവും ചുരുങ്ങിയത് 30 ശതമാനമെങ്കിലും.

കോസ്റ്റ് എഫക്റ്റീവ് എന്നാല്‍, പുതുതായുള്ള വില്‍പ്പന നേടിയെടുക്കാന്‍ വേണ്ടിയുള്ള അധിക ചെലവ്, ആ വില്‍പ്പനയിലൂടെ നേടിയെടുത്ത അറ്റലാഭത്തേക്കാള്‍ കുറവായിരിക്കണം. ചുറ്റിലും നോക്കു. ഒട്ടനവധി വന്‍കിട കമ്പനികള്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് രീതി അവലംബിക്കുന്നുണ്ട്. പക്ഷേ അത് ഫലപ്രദമല്ല. പാഴാക്കി കളയാന്‍ മാത്രം വിഭവങ്ങളുടെ ധാരാളിത്തമുണ്ടെങ്കില്‍ പോലും വന്‍കിടക്കാര്‍ക്ക് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ഫലപ്രദമായി നടത്താന്‍ സാധിക്കുന്നില്ല.

അതേസമയം ഭൂരിഭാഗം ചെറുകിട ബിസിനസുകള്‍ക്കും സാധ്യമായത്ര കുറഞ്ഞ ചെലവിലും കുറഞ്ഞ സമയത്തിലും ഫലപ്രദമായ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് രീതി നടപ്പാക്കാനുള്ള പരിജ്ഞാനവുമില്ലെന്ന് നമുക്ക് കാണാന്‍ പറ്റും. ഈ അറിവില്ലായ്മ കൊണ്ട് അവര്‍ പരിമിതമായ അവരുടെ വിഭവ സമ്പത്ത് ശരിയായി വിനിയോഗിക്കാതെയുള്ള ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് അവലംബിക്കുകയും അത് വിഭവങ്ങളുടെ നഷ്ടത്തിലേക്ക് നയിക്കുകയും ചെയ്യും.

ഇക്കാരണത്താല്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് തുടങ്ങുന്ന നിരവധി ചെറുകിട ബിസിനസുകള്‍, ന്യായമായ ഒരു സമയപരിധിക്കു ശേഷം കാര്യമായ നേട്ടമുണ്ടാകാത്തതിനാല്‍ ഹ്രസ്വകാലം കൊണ്ട് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് രീതി ഉപേക്ഷിക്കാന്‍ തീരുമാനിക്കും. അങ്ങേയറ്റം നിരാശജനകമാണ് ഇക്കാര്യം. കാരണം, സെയ്ല്‍സിന്റെ കാര്യത്തില്‍ വന്‍കിടക്കാരുമായി എതിരിടുമ്പോള്‍ അവര്‍ക്കൊപ്പം നിന്ന് പോരാടാന്‍ പറ്റുന്ന തട്ടകമാണ് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് എന്ന ഗെയിം ചേഞ്ചര്‍ നല്‍കുന്നത്.


ഇന്ത്യയിലും ജി.സി.സി രാഷ്ട്രങ്ങളിലുമായി സ്ഥായിയായ ബിസിനസ് മോഡലുകള്‍ വളര്‍ത്തിയെടുക്കുന്നതിനുവേണ്ടി ദീര്‍ഘകാല അടിസ്ഥാനത്തില്‍ സംരംഭകരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ബിസിനസ് അഡൈ്വസറാണ് ലേഖകന്‍. 1992ല്‍ IIM (L) നിന്ന് PGDM എടുത്തതിനുശേഷം ബിസിനസ് അഡൈ്വസറായി പ്രവര്‍ത്തനം ആരംഭിച്ച അദ്ദേഹം റിസള്‍ട്ട്‌സ് കണ്‍സള്‍ട്ടിംഗ് ഗ്രൂപ്പിന്റെ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറാണ്. email: tinyphilip@gmail.com, website: www.we-deliver-results.

Tags:    

Similar News