ബിസിനസുകാരെ നിങ്ങള്‍ക്കുണ്ടോ ഈ പ്രശ്‌നങ്ങള്‍? മറികടക്കാം

ഒന്നും ശരിയാകാത്ത പോലെ തോന്നുന്നുണ്ടോ ചിലപ്പോഴൊക്കെ? മാറ്റാന്‍ വഴിയുണ്ട്

Update: 2022-10-23 07:00 GMT

കലാകാരന്മാര്‍ക്ക്, പ്രത്യേകിച്ച് കവികള്‍, സംഗീതജ്ഞര്‍, അഭിനേതാക്കള്‍, എഴുത്തുകാര്‍ തുടങ്ങിയവര്‍ക്ക് അവരുടെ സര്‍ഗാത്മകത താത്കാലികമായി ഹ്രസ്വകാലത്തേക്ക് ചിലപ്പോഴെങ്കിലും ഇല്ലാതാവുന്ന അവസ്ഥ വരാറുണ്ട്. അതിനെ creative block എന്നാണ് പറയുക. ഇത്തരത്തില്‍ creative ബ്ലോക്ക് ഉണ്ടായാല്‍ സര്‍ഗാത്മകമായ ഒരു പ്രവര്‍ത്തിയും ചെയ്യാന്‍ കഴിയാത്ത അവസ്ഥ കുറച്ചു നാളത്തേക്ക് വരും. ചിലര്‍ക്ക് ഈ creative ബ്ലോക്കിന്റെ ദൈര്‍ഘ്യം കുറച്ചു ദിവസങ്ങളാവാം, ചിലര്‍ക്ക് കുറച്ചു മാസങ്ങളാവാം. സംരംഭകര്‍ക്കും ഇത്തരം creative ബ്ലോക്കുകള്‍ സാധാരണയായി വരാറുണ്ട്. എന്നാല്‍ പലരും ഇത് creative ബ്ലോക്ക് ആണെന്ന് തിരിച്ചറിയാറില്ല. വളരെ ഊര്‍ജ്ജസ്വലമായി ബിസിനസ്സില്‍ ഇടപെട്ടുകൊണ്ടിരുന്ന വ്യക്തിക്ക് പെട്ടന്ന് താന്‍ ചെയ്യുന്ന പ്രവര്‍ത്തിയോട് മടി തോന്നുന്നു; ബിസിനസിലെ നിസാരമായ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം പോലും കാണാന്‍ കഴിയാത്ത സ്ഥിതിയിലേക്ക് മനസ്സെത്തുന്നു; ടീം മീറ്റിങ്ങുകളില്‍ കാര്യങ്ങള്‍ വ്യക്തമായി അവതരിപ്പിക്കുന്നതിന് കഴിയാത്തപോകുന്നു. ഇതെല്ലം ഈ creative ബ്ലോക്കിന്റെ ലക്ഷണങ്ങളാവാം.

എന്നാല്‍ ഇത്തരം ബുദ്ധിമുട്ടുകള്‍ നേരിടുമ്പോള്‍ അത് താത്കാലികമായി സംഭവിക്കുന്ന creative ബ്ലോക്ക് ആണെന്ന് മനസിലാക്കാതെ പൊതുവെ ആളുകള്‍ സ്വയം സമ്മര്‍ദ്ദത്തില്‍ വീഴാറുണ്ട്. അത് മാനസിക പിരിമുറുക്കത്തിനും ഇടയാക്കാറുണ്ട്. തനിക്ക് സംഭവിക്കുന്നത് ഒരു creative ബ്ലോക്ക് ആണെന്ന് അറിയാതെ മറ്റുള്ളവരെയും, ബിസിനസ്സിനേയും പഴിക്കുന്ന സംരംഭകരുമുണ്ട്.
എന്തെല്ലാം കാരണങ്ങള്‍ കൊണ്ടാണ് സംരംഭകര്‍ക്ക് creative ബ്ലോക്ക് ഉണ്ടാകുന്നത്?
1. മറ്റ് സംരംഭകരുമായും, സ്ഥാപനങ്ങളുമായും നിരന്തരം താരതമ്യം ചെയ്യുമ്പോള്‍.

2. നിരന്തരമായി അഭിമുഖീകരിക്കുന്ന തിരസ്‌കരങ്ങള്‍ മൂലം.

3. സ്വന്തം കഴിവില്‍ സംശയമുണ്ടാകുമ്പോള്‍

4. ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടാകുമ്പോള്‍

5. വ്യക്തിപരമായ പ്രശ്‌നങ്ങള്‍.

Creative ബ്ലോക്ക് ഉണ്ടായാല്‍ എങ്ങനെ അതില്‍ നിന്നും മോചനം നേടാം?

1. ഇടവേള എടുക്കുക: ബിസിനസിലെ പ്രവര്‍ത്തനങ്ങളില്‍ നിന്നും ഒരു ഇടവേള എടുത്ത് കുടുംബത്തോടൊപ്പമോ, സുഹൃത്തുക്കളോടൊപ്പമോ കുറച്ചു സമയം ചെലവഴിക്കുക. ആ സമയങ്ങളില്‍ ബിസിനസിലെ പ്രശ്‌നങ്ങളെക്കുറിച്ച് ചിന്തിക്കാതിരിക്കുക.

2. പ്രചോദിപ്പിക്കുന്ന കാര്യങ്ങള്‍ ചെയ്യുക: നിരന്തരമായി ചെയുന്ന കാര്യങ്ങള്‍ മാറ്റിവച്ച് നമ്മെ പ്രചോദിപ്പിക്കുന്നതും ആവേശം തരുന്നതുമായ കായിക വിനോദങ്ങളിലോ മറ്റും സമയം ചിലവഴിക്കുക.

3. ME TIME നല്‍കുക: ഒരേസമയം നിരവധി പ്രോജക്ടുകളില്‍ പ്രവര്‍ത്തിക്കുന്നത് നിങ്ങളുടെ സര്‍ഗ്ഗാത്മകതയെ ശ്വാസം മുട്ടിക്കും. നിങ്ങള്‍ക്ക് മടുപ്പ് തോന്നുന്നുവെങ്കില്‍, നിങ്ങള്‍ക്കായി കുറച്ച് സമയം കണ്ടെത്തുകയും നിങ്ങള്‍ക്ക് കുറച്ച് സമയം നല്‍കുകയും ചെയ്യുക.

4. ഒരു തെറാപ്പിസ്റ്റുമായി ബന്ധപ്പെടുക.: ഇതൊന്നും ഫലപ്രാപ്തി കാണുന്നില്ലെങ്കില്‍, ഒരു തെറാപ്പിസ്റ്റുമായി ബന്ധപ്പെടാന്‍ മടിക്കരുത്.

creative block എല്ലാര്‍ക്കും വരുന്ന ഒരു അവസ്ഥയാണ് അതിനാല്‍ അത് ഒരു രോഗമായികണ്ട് ഭയക്കേണ്ടതില്ല.

Siju Rajan Business Branding Strategist BRANDisam LLP www.sijurajan.com +91 8281868299


Tags:    

Similar News