കോവിഡ്19: ബിസിനസ് സാരഥികളേ, തരിച്ചു നില്‍ക്കാതെ പ്രവര്‍ത്തിക്കൂ അതിവേഗം

Update:2020-03-23 18:56 IST

മനുഷ്യരാശിയെയും ബിസിനസുകളെയും ആഗോള സമ്പദ് വ്യവസ്ഥയെയും മുള്‍മുനയില്‍നിര്‍ത്തിക്കൊണ്ട് കോവിഡ് 19 പടരുകയാണ്. ലോകത്തിലെ ഭൂരിഭാഗംബിസിനസുകള്‍ക്കും എങ്ങനെ മുന്നോട്ടു പോകണമെന്നറിയാത്ത അവസ്ഥയുണ്ട്.പ്രമുഖ പ്രൊഫഷണല്‍ സര്‍വീസസ് സ്ഥാപനമായ ഏണസ്റ്റ് ആന്‍ഡ് യംഗ് (ഇവൈ)നടത്തിയ ഗ്ലോബല്‍ റിസ്‌ക് സര്‍വെ 2020 ല്‍ പ്രതികരിച്ച അഞ്ചില്‍ നാലുപേരും തങ്ങളുടെ ബിസിനസുകള്‍ ഇത്തരമൊരു പ്രതിസന്ധിയെ നേരിടാന്‍ തക്കവണ്ണംസജ്ജമല്ലെന്നാണ് അഭിപ്രായപ്പെട്ടത്.ഫെബ്രുവരി 21ല്‍ ഫോര്‍ച്യൂണ്‍ മാഗസിനിലെ റിപ്പോര്‍ട്ട് പ്രകാരംഫോര്‍ച്യൂണ്‍ 1000 കമ്പനികളില്‍ 94 ശതമാനവും സപ്ലൈ ചെയ്ന്‍ ഡിസ്‌റപ്ഷന്‍അഭിമുഖീകരിക്കുകയാണ്.മറ്റൊരു കാലത്തുമില്ലാത്ത അത്ര വെല്ലുവിളികളാണ് ഇന്ന് ബിസിനസുകള്‍ക്ക്മുന്നിലുള്ളത്. ഏറ്റവും സുപ്രധാനമായുള്ളത് ജീവനക്കാരുടെ ആരോഗ്യവുംസൗഖ്യവുമാണ്. സപ്ലൈ ചെയ്‌നിലെ ഡിസ്‌റപ്ഷന്‍, വര്‍ക്കിംഗ് കാപ്പിറ്റല്‍ഇല്ലാത്തത്, എന്തിന് അടച്ചുപൂട്ടല്‍ ഭീഷണിവരെ ബിസിനസുകള്‍ക്ക്മുന്നിലുണ്ട്.അനിശ്ചിതാവസ്ഥ ഏറെയുള്ള ഈ സാഹചര്യത്തില്‍ ബിസിനസുകളെ മാനേജ് ചെയ്യാന്‍ഏണസ്റ്റ് ആന്‍ഡ് യംഗ് മുന്നോട്ടുവെയ്ക്കുന് അതിദ്രുത ആക്ഷന്‍ പ്ലാന്‍ ഇതാണ്.

1. ജീവനക്കാരുടെ സുരക്ഷ തന്നെ അതിപ്രധാനം

ജീവനക്കാരുടെ സുരക്ഷയ്ക്കാണ് ഇപ്പോള്‍ ആദ്യം മുന്‍ഗണന നല്‍കേണ്ടത്.അവശ്യസേവനത്തിന്റെ ഭാഗമായി ജോലി ചെയ്യാന്‍ നിര്‍ബന്ധിതമാകുന്നവര്‍ക്ക്കോവിഡ് 19 ബാധയെ ചെറുക്കാനുള്ള എല്ലാ കാര്യങ്ങളും ചെയ്തു കൊടുക്കുക. അവരെബോധവല്‍ക്കരിക്കുക. ഈ സവിശേഷ സാഹചര്യത്തില്‍ ജീവനക്കാരെ മാനേജ്ചെയ്യുന്നതിനും അവരുടെ സൗഖ്യം ഉറപ്പാക്കുന്നതിനുമുള്ള ചട്ടങ്ങള്‍പുറപ്പെടുവിക്കുക.

2. ക്രൈസിസ് മാനേജ്‌മെന്റ് ടീം രൂപീകരിക്കുക

ഓപ്പറേഷന്‍സ്, സെയ്ല്‍സ്, എച്ച് ആര്‍, ഫിനാന്‍സ്, ലീഗല്‍ എന്നീ പ്രധാനഡിപ്പാര്‍ട്ട്‌മെന്റുകളില്‍ നിന്ന് മുതിര്‍ന്ന ടീമംഗങ്ങളെ ഉള്‍പ്പെടുത്തിക്രൈസിസ് മാനേജ്‌മെന്റ് ടീം രൂപീകരിക്കുക. പ്രതിദിന പ്രവര്‍ത്തനങ്ങള്‍നിരീക്ഷിക്കാന്‍ പ്രത്യേക ശൈലികളും റിപ്പോര്‍ട്ടിംഗ് രീതികളുംഅവലംബിക്കുക.

3. ബിസിനസ് പങ്കാളികളുമായി നിരന്തര ആശയവിനിമയം നടത്തുക

നിങ്ങളുടെ ഉപഭോക്താക്കളെ ഉല്‍പ്പന്നത്തിന്റെ അഥവാ സേവനത്തിന്റെ ഡെലിവറിസംബന്ധിച്ച വിവരങ്ങള്‍ അപ്പപ്പോള്‍ അറിയിക്കുക. സപ്ലൈയര്‍മാരുമായിബന്ധപ്പെട്ട് അവര്‍ക്ക് എത്രമാത്രം ചരക്കുകളും സേവനങ്ങളും ലഭ്യമാക്കാന്‍സാധിക്കുമെന്ന് തിരക്കുക.ബിസിനസുകള്‍ അടഞ്ഞു കിടന്നതിനാല്‍ ബിസിനസുകള്‍ക്ക് നിര്‍ബന്ധിതമായിഅടക്കേണ്ട നികുതികള്‍, വിഹിതങ്ങള്‍ എന്നിവ മുടങ്ങിക്കാണും. അവയുടെമേല്‍നോട്ടത്തിന് പ്രത്യേക ലീഗല്‍ ടീമിനെ ചുമതലപ്പെടുത്തുക.

4. ബിസിനസ് തുടര്‍ച്ച ഉറപ്പാക്കാന്‍ തന്ത്രങ്ങള്‍ വീണ്ടും രൂപപ്പെടുത്തുക

ഏറ്റവും മോശമായ സാഹചര്യം മുന്നില്‍ കാണുക. അതിനെ മറികടക്കാന്‍ ഒട്ടുംമയമില്ലാത്ത തീരുമാനങ്ങളെടുത്ത് അതിവേഗം പ്രവര്‍ത്തിക്കുക. ഷോര്‍ട്ടേംലിക്വിഡിറ്റി എത്രയെന്ന് പരിശോധിക്കുക. ബിസിനസിന്റെ സാമ്പത്തികമായുംപ്രവര്‍ത്തനമേഖലയുമായും ബന്ധപ്പെട്ട റിസ്‌കുകള്‍ നിതാന്ത ജാഗ്രതയോടെനിരീക്ഷിക്കുക. ശ്രദ്ധയില്‍ പെടുന്ന കാര്യങ്ങളോടെല്ലാം അതിവേഗംപ്രതികരിക്കുക.

5. തിരിച്ചുവരവിനായി സജ്ജമായിരിക്കുക

ബിസിനസുകളില്‍ കയറ്റിറക്കങ്ങള്‍ സ്വാഭാവികം. തിരിച്ചടി നേരിടുന്ന ഓരോഘട്ടത്തിലും അതിനെ ക്ഷമയോടെ നേരിട്ട് കൂടുതല്‍ കരുത്തോടെ മുന്നോട്ട്പോകുന്നതിലാണ് ബിസിനസുകളുടെ വിജയം. പുതുക്കിയ തന്ത്രങ്ങള്‍വികസിപ്പിച്ചെടുക്കുക. അത് നടപ്പാക്കുക. കൃത്യമായ ഇടവേളകളില്‍പുതുതന്ത്രത്തിന്റെ പുരോഗതി വിലയിരുത്തുക. ബിസിനസിന്റെ തുടര്‍ച്ചാ പദ്ധതിക്രിയാത്മകമായി പുനഃപരിശോധിച്ച് പുതുക്കി അവതരിക്കുക. ബിസിനസില്‍ ഒരുതിരിച്ചുവരവുണ്ടാകുമെന്ന് ഉറപ്പിച്ച് തന്നെ തീരുമാനങ്ങളെടുക്കുക.നിങ്ങളുടെ പ്രവര്‍ത്തികളും അതിനെ മുന്‍നിര്‍ത്തികൊണ്ടുള്ളത് തന്നെയാകണം.

Similar News