നേരിട്ടുള്ള വിദേശ നിക്ഷേപം സ്വീകരിക്കുമ്പോള്‍ മറക്കരുത് ആര്‍.ബി.ഐ ചട്ടങ്ങളും നടപടിക്രമങ്ങളും

ഇന്ത്യയില്‍ എഫ്.ഡി.ഐയ്ക്ക് ബാധകമായ നിയമങ്ങള്‍ക്ക് അനുസൃതമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ കമ്പനികള്‍ ഈ നടപടിക്രമങ്ങള്‍ പാലിക്കണം

Update: 2024-04-21 05:15 GMT

Image by Canva

സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കാന്‍ ശ്രമിക്കുന്നവര്‍ക്കും സ്റ്റാര്‍ട്ടപ്പുകളെ കുറിച്ച് അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്കുമായി 'ധനം ഓണ്‍ലൈന്‍' ആരംഭിച്ച സ്റ്റാര്‍ട്ടപ്പ് ഗൈഡിന്റെ പതിനാലാം അദ്ധ്യായമാണിത്. ഈ സീരീസിലെ മുഴുവന്‍ ലേഖനങ്ങളും കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ഇന്ത്യയില്‍ നേരിട്ടുള്ള വിദേശനിക്ഷേപം (ഫോറിന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ്/എഫ്.ഡി.ഐ) നിയന്ത്രിക്കുന്നതും നടപ്പിലാക്കുന്നതും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയാണ് (ആര്‍.ബി.ഐ). എഫ്.ഡി.ഐ ലഭിക്കുന്ന ഇന്ത്യയിലെ കമ്പനികള്‍ ഒട്ടേറേ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്, പലതരത്തിലുള്ള റിപ്പോര്‍ട്ടുകളും നല്‍കേണ്ട ആവശ്യമുണ്ട്.

പ്രധാനപ്പെട്ട ചില കാര്യങ്ങള്‍ ഇവയാണ്:
* ഓഹരികള്‍ നിശ്ചയിച്ചശേഷം 30 ദിവസത്തിനുള്ളില്‍ ആര്‍.ബി.ഐയ്ക്ക് ഫോറിന്‍ കറന്‍സി ഗ്രോസ് പ്രൊവിഷണല്‍ റിട്ടേണ്‍ (എഫ്.സി.ജി.പി.ആര്‍) സമര്‍പ്പിക്കണം.
* ആര്‍.ബി.ഐയുടെ പ്രാദേശിക ഓഫീസില്‍ വിദേശ നിക്ഷേപത്തിന്റെ വിവരങ്ങള്‍ നല്‍കണം.
* ഫോറിന്‍ ലയബിലിറ്റീസ് & അസറ്റ്‌സ് (എഫ്.എല്‍.എ) വാര്‍ഷിക റിട്ടേണ്‍ സമര്‍പ്പിക്കണം.
ഇതോടൊപ്പം, ഇന്ത്യയ്ക്ക് പുറത്ത് നിന്ന് ഫണ്ട് ലഭിക്കുമ്പോള്‍ ഓണ്‍ലൈനായി അഡ്വാന്‍സ് റെമിറ്റന്‍സ് ഫോം (എ.ആര്‍.എഫ്) ഫയല്‍ ചെയ്യേണ്ടതുണ്ട്. കഴിഞ്ഞ വര്‍ഷങ്ങളില്‍ വിദേശ നിക്ഷേപം ലഭിച്ച ഏത് ഇന്ത്യന്‍ കമ്പനിയും വാര്‍ഷിക റിട്ടേണ്‍ ഫയല്‍ ചെയ്യണം.
എഫ്.ഡി.ഐ നയം പ്രഖ്യാപിച്ചത് ഭാരത സര്‍ക്കാരാണ്. ഇതുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍ ആര്‍.ബി.ഐ പുറത്തിറക്കിയ വിജ്ഞാപനത്തിലുണ്ട് (FEMA 20/2000). ഇന്ത്യയില്‍ എഫ്.ഡി.ഐയ്ക്ക് ബാധകമായ നിയമങ്ങള്‍ക്ക് അനുസൃതമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനായി കമ്പനികള്‍ ഈ നടപടിക്രമങ്ങള്‍ പാലിക്കേണ്ടത് വളരെ പ്രധാനമാണ്.
ഇന്ത്യയിലെ എഫ്.ഡി.ഐ നിയന്ത്രിക്കുന്നതിലും നിരീക്ഷിക്കുന്നതിലും ആര്‍.ബി.ഐ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. എഫ്.ഡി.ഐ നയത്തിന്റെ ഭാഗമായ നിയമങ്ങള്‍ പാലിച്ചാണ് നിക്ഷേപം നടത്തുന്നതെന്ന് ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്തം ആര്‍.ബി.ഐയുടേതാണ്.
Tags:    

Similar News