ബാങ്ക് തട്ടിപ്പ്: കേരളത്തില്‍ ഉള്‍പ്പെടെ സിബിഐ റെയ്ഡ്, മലയാളികളും വലയില്‍
ബാങ്ക് തട്ടിപ്പുകളുമായി ബന്ധപ്പെട്ട് കേരളത്തിലുള്‍പ്പെടെ 16 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 190 ലധികം സ്ഥലങ്ങളില്‍ സിബിഐ റെയ്ഡ്. 7000 കോടി രൂപയുടെ തിരിമറി ഉള്‍പ്പെട്ട 42 പുതിയ കേസുകള്‍ റജിസ്റ്റര്‍ ചെയ്തു. പ്രധാനമായും 4 സ്വകാര്യ കമ്പനികളുടെ ക്രമക്കേടുകളുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടത്തിയത്.
ഭോപ്പാലിലെ അഡ്വാന്റേജ് ഓവര്‍സീസ് പ്രൈവറ്റ് ലിമിറ്റഡ് കൃത്രിമ രേഖകളുടെ സഹായത്തോടെ 6000 കോടി രൂപ എസ് ബി ഐ വായ്പ എടുത്തതുമായി ബന്ധപ്പെട്ടതാണ് ഒരു പ്രധാന കേസ്. മലയാളികളായ ശ്രീകാന്ത് ഭാസി, ജിജോ ജോണ്‍ എന്നിവരും ദിനേശ് അര്‍ക്കോട്ട് സെല്‍വരാജ്, മനീഷ് കുമാര്‍ സിംഗ്, ഗഗന്‍ ശര്‍മ എന്നിവരുമാണ് കമ്പനിയുടെ പ്രമോട്ടര്‍മാരും ഡയറക്ടര്‍മാരും. കാര്‍ഷികോല്‍പ്പന്നങ്ങളുടെ ബള്‍ക്ക് ട്രേഡിംഗില്‍ ഏര്‍പ്പെട്ട കമ്പനി പേയ്മെന്റുകളില്‍ വീഴ്ച വരുത്തി ബാങ്കിന് 1266 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് കണ്ടെത്തിയിരിക്കുന്നത്.
അനില്‍ അംബാനിയുടെ റിലയന്‍സ് മീഡിയ വര്‍ക്‌സിന്റെ കീഴിലായിരുന്ന ബിഗ് സിനിമാസിനെ 700 കോടി രൂപയ്ക്ക് ഏറ്റെടുത്ത അങ്കമാലി ആസ്ഥാനമായ കാര്‍ണിവല്‍ ഗ്രൂപ്പിന്റെ മുഖ്യ പ്രമോട്ടറാണ് ശ്രീകാന്ത് ഭാസി. ഇതോടെ ഇന്ത്യയിലെ മൂന്നാമത്തെ വലിയ മള്‍ട്ടിപ്‌ളക്‌സ് കമ്പനി എന്ന പദവിയിലേക്ക് കാര്‍ണിവല്‍ ഗ്രൂപ്പ് എത്തിയിരുന്നു.
പൊതുമേഖലാ ബാങ്ക് വായ്പ വാങ്ങി ക്രമക്കേടു നടത്തിയെന്ന ആരോപണത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള മറ്റ് കമ്പനികള്‍ എസ്ഇഎല്‍ മാനുഫാക്ചറിങ് (113.55 കോടി), എസ്‌കേ നിറ്റ് (42.16 കോടി), കൃഷ്ണ നിറ്റ്വെയര്‍ ടെക്‌നോളജി (27 കോടി) തുടങ്ങിയവയാണ്. എസ്ബിഐ, പഞ്ചാബ് നാഷനല്‍ ബാങ്ക്, ആന്ധ്ര ബാങ്ക്, ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സ്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, അലഹാബാദ് ബാങ്ക്, കാനറ ബാങ്ക്, ദേന ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, ഐഡിബിഐ, ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് മഹാരാഷ്ട്ര, ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്ക് എന്നിവയാണ് ഇതുമായി ബന്ധപ്പെട്ട ബാങ്കുകള്‍.
ഡല്‍ഹി, ഹരിയാന, പഞ്ചാബ്, ഉത്തരാഖണ്ഡ്, യുപി, ബിഹാര്‍, ബംഗാള്‍, മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ്, കര്‍ണാടക, തമിഴ്‌നാട്, ആന്ധ്ര എന്നിവിടങ്ങളില്‍ ആയിരത്തോളം ഉദ്യോഗസ്ഥരാണ് തെളിവുകള്‍ തിരഞ്ഞത്. ഈ വര്‍ഷത്തെ സിബിഐയുടെ ഏറ്റവും വലിയ ഏകോപിത തിരയലായി മാറി ഇത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline