ഇന്ത്യയിലെ മികച്ച ടെക്‌നോളജി കമ്പനിയാകുക ലക്ഷ്യം

Update:2018-08-28 12:37 IST

ഗീതു ശിവകുമാര്‍ (23)

ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍, പെയ്‌സ് ഹൈടെക് പ്രൈവറ്റ് ലിമിറ്റഡ്, തിരുവനന്തപുരം

ബിസിനസ് സംരംഭങ്ങളുടെ വളര്‍ച്ചക്ക് ആവശ്യമായ ഉല്‍പ്പന്നങ്ങളും സേവനങ്ങളും ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് ഉള്‍പ്പെടെയുള്ള ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ലഭ്യമാക്കുന്നൊരു സംരംഭമാണ് ഗീതുവിന്റെ പെയ്‌സ് ഹൈടെക്.

ഉയര്‍ന്ന പ്രതിബദ്ധത, ഉറച്ച മൂല്യങ്ങള്‍

ഉപഭോക്താക്കള്‍ മുന്നോട്ട് വക്കുന്ന ആശയങ്ങളും ആവശ്യപ്പെടുന്ന കാര്യങ്ങളും ഫലത്തില്‍ പരാജയമാകുമെന്ന് മനസ്സിലാക്കിയാല്‍ പ്രതിഫലം മാത്രം പ്രതീക്ഷിച്ച് അവ ചെയ്യുന്നതിന് പകരം വസ്തുതകള്‍ അവരെ ബോദ്ധ്യപ്പെടുത്തി മെച്ചപ്പെട്ട സേവനം നല്‍കാന്‍ ശ്രമിക്കുമെന്നതാണ് പെയ്‌സ് ഹൈടെക്കിന്റെ പ്രത്യേകത.

വിദേശ വിപണി വെല്ലുവിളി

പുതിയൊരു ഇന്ത്യന്‍ കമ്പനിയെന്ന നിലയില്‍ വിദേശ രാജ്യങ്ങളിലെ വിപണികളിലേക്ക് കടന്നെത്തുകയെന്നതാണ് വെല്ലുവിളി. എന്നാല്‍ അവിടത്തെ പാര്‍ട്ട്ണര്‍ കമ്പനികള്‍ മുഖേനയാണ് ഈയൊരു പ്രശ്‌നത്തെ പെയ്‌സ് ഹൈടെക് തരണം ചെയ്യുന്നത്.

വിജയകഥകള്‍ പ്രചോദനം

സംരംഭകരുടെ വിജയകഥകളാണ് ബിസിനസില്‍ മുന്നേറാന്‍ ഗീതുവിനെ പ്രേരിപ്പിക്കുന്നത്. ഭാവിയില്‍ ഇന്ത്യയില്‍ നിന്നുള്ള ഒരു മികച്ച ടെക്‌നോളജി കമ്പനിയായി പെയ്‌സ് ഹൈടെക്കിനെ മാറ്റുകയെന്നതാണ് 23 കാരിയായ ഈ സംരംഭകയുടെ ലക്ഷ്യം.

Similar News