സ്മാര്‍ട് വര്‍ക്ക് മാത്രം പോര, ഹാര്‍ഡ് വര്‍ക്കും വേണം

Update:2018-08-28 12:45 IST

ജിസ്റ്റോ ഷാജി (27)

എക്‌സിക്യൂട്ടിവ് ഡയറക്റ്റര്‍, എസ്.ജി ഇലക്ട്രോണിക്ക് പ്രൈവറ്റ് ലിമിറ്റഡ്, തൃശൂര്‍

എം.ബി.എയുടെ ഭാഗമായി ഒന്നര വര്‍ഷത്തോളം ഏതെങ്കിലും കമ്പനിയില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യണം. സ്വന്തം സ്ഥാപനത്തില്‍ തന്നെ മതിയെന്ന് നിര്‍ദേശിച്ചത് പിതാവായിരുന്നു. അനുഭവസമ്പത്ത് നേടാനും പുതിയ കാര്യങ്ങള്‍ പഠിക്കാനും ഏറെ സഹായകമായ ആ കാലഘട്ടം ഞാന്‍ ഏറെ ആസ്വദിച്ചു.

വെല്ലുവിളികള്‍

വര്‍ധിച്ചുവരുന്ന മല്‍സരവും കുറയുന്ന ലാഭവും വെല്ലുവിളികള്‍ തന്നെയാണ്. ഒരു സ്റ്റാന്‍ഡേര്‍ഡൈസേഷന്‍ ഇല്ലാത്തത് ആരോഗ്യകരമല്ലാത്ത മല്‍സരത്തിന് വഴിതെളിക്കുന്നുണ്ട്.

പഠിച്ച പാഠങ്ങള്‍

ബിസിനസില്‍ ആവശ്യം സ്മാര്‍ട്‌വര്‍ക് മാത്രമാണെന്നായിരുന്നു ബിസിനസിലെത്തുന്നതുവരെയുള്ള ധാരണ. എന്നാല്‍ കഠിനാധ്വാനം ചെയ്താലേ കാര്യമുള്ളു എന്ന് പിന്നീട് മനസിലായി. മാത്രവുമല്ല, പുതിയ ആശയങ്ങള്‍ കൊണ്ടുവരുന്നതിനേക്കാള്‍ പ്രധാനമാണ് സ്ഥാപനത്തിന്റെ അടിസ്ഥാനം ശക്തമാക്കുന്നത് എന്ന പാഠവും പഠിക്കാനായി.

പ്രചോദനമായി പിതാവ്

ഒന്നു മില്ലായ്മയില്‍ നിന്ന് സ്ഥാപനത്തെ വളര്‍ത്തി വലുതാക്കിയ പിതാവാണ് പ്രചോദനം. ഒരു റെസ്റ്റൊറന്റ് ശൃംഖല ആരംഭിക്കുകയെന്നതാണ് അടുത്ത ലക്ഷ്യം.

Similar News