ഓരോ ദിവസത്തെയും ടാര്‍ജറ്റ് തലേ ദിവസത്തേക്കാള്‍ മികച്ചതാവണം

Update:2018-08-28 12:46 IST

എം.എ ഷാഫി (27)

ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍; എയ്‌സര്‍ പൈപ്പ്‌സ്, ആലുവ

പിതാവ് എം.എം അബ്ദുല്‍ ജബ്ബാര്‍ തുടക്കം കുറിച്ച ഈ ബിസിനസില്‍ ഞാന്‍ എത്തുന്നത് 2012 ല്‍ എംബിഎ കഴിഞ്ഞാണ്. ഗുണമേന്മയും വിലയ്‌ക്കൊത്ത മൂല്യവും നല്‍കി ഉപഭോക്താക്കളുടെ സംതൃപ്തി ഉറപ്പാക്കുന്ന സത്യസന്ധമായ ബിസിനസ് ശൈലിയാണ് ഞങ്ങളുടെ സ്ഥാപനത്തിന്റെ പ്രത്യേകത.

ഒരു മികച്ച ടീമിനെ രൂപപ്പെടുത്താ നും ഒരു നെറ്റ്‌വര്‍ക്ക് വളര്‍ത്തിയെടുക്കാനും കഴിഞ്ഞത് വളരെയേറെ സന്തോഷം തരുന്ന കാര്യമാണ്. 2014 ല്‍ കേരള സര്‍ക്കാരിന്റെ ബെസ്റ്റ് എന്‍ട്രപ്രണര്‍ അവാര്‍ഡ് നേടാന്‍ കഴിഞ്ഞു

വെല്ലുവിളികള്‍ പലത്

ജിഎസ്ടിയും കുറഞ്ഞ മാര്‍ജിനും അനാവശ്യമായ നിയമങ്ങളും ചില സമയങ്ങളില്‍ പ്രശ്‌നം സൃഷ്ടിക്കാറുണ്ട്. അവയെല്ലാം നേരിട്ട് മുന്നോട്ട് പോകുന്നതിലാണ് വിജയം. കമ്പനിയുടെ പ്രവര്‍ത്തനത്തില്‍ മികച്ച പ്രൊഫഷണലിസം ആവശ്യമാണ്. ഓരോരുത്തരും അവരുടെ ഉത്തരവാദിത്തങ്ങള്‍ കൃത്യമായി പാലിക്കുന്ന സംവിധാനം വേണം.

ദീര്‍ഘകാല പ്ലാനിംഗും ഹ്രസ്വകാല പ്ലാനിംഗും പ്രധാനമാണ്. ഓരോ ദിവസത്തെയും ടാര്‍ജറ്റ് തലേ ദിവസത്തേക്കാള്‍ മികച്ചതാക്കുവാന്‍ ശ്രദ്ധിക്കണം.

ഈ രംഗത്ത് ടോട്ടല്‍ സൊല്യൂഷന്‍സ് നല്‍കുന്ന സ്ഥാപനമാകണം, 2040 ആകുമ്പോള്‍ ഒരു ബില്യണ്‍ ഡോളര്‍ കമ്പനിയാകണം.

Similar News